Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

#Message to Mom

SEE WINNERS

Share with friends

മാതൃദിനം നിങ്ങളുടെ അമ്മയോടൊപ്പം ചെലവിടാനും  ആഘോഷിക്കാനുമുള്ള വെറുമൊരു ദിവസം മാത്രമല്ല - അവരെ ബഹുമാനിക്കാനും, നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുകയും മതിക്കുകയും ചെയ്യുന്നുവെന്ന് പ്രകടിപ്പിക്കാനുമുള്ളൊരു ദിവസം കൂടിയാണ്.

മാതൃത്വം ആഘോഷിക്കുന്നതിനായി സ്റ്റോറിമിറർ ഒരു ഉദ്ധരണി രചനാ മത്സരം അവതരിപ്പിക്കുന്നു - അമ്മയ്ക്കൊരു സന്ദേശം.

നമുക്കൊരുമിച്ചു അമ്മമാരുടെ സംഭാവനയെ മാനിക്കുകയും അവരുടെ ശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യാം.

വിഷയം: നിങ്ങളുടെ അമ്മയ്ക്കായി നന്ദി-കുറിപ്പുകൾ എഴുതി സമർപ്പിക്കുക.

നിയമങ്ങൾ:

  1. നിങ്ങളുടെ അമ്മയ്ക്കായി നന്ദി-കുറിപ്പുകൾ എഴുതി സമർപ്പിക്കുക.
  2. രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  3. വായനക്കാരുടെ ഇടപെടൽ, പ്രോത്സാഹനം എന്നിവയെ അടിസ്ഥാനമാക്കി വിജയികളെ തീരുമാനിക്കും.
  4. എല്ലാ മത്സരാർത്ഥികളും അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  5. ഇമെയിൽ വഴിയോ, ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമായിരിക്കില്ല.
  6. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.
  7. മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സെർടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിലെ സെർടിഫിക്കറ്റുകൾ എന്ന ഭാഗത്തിന് കീഴിൽ ലഭ്യമാണ്.

വിഭാഗങ്ങൾ:

ഉദ്ധരണികൾ (അമ്മയ്ക്കുള്ള നന്ദി-കുറിപ്പുകൾ)

ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.

സമ്മാനങ്ങൾ: 

  1. എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
  2. ഓരോ ഭാഷയിലെയും മികച്ച പത്ത് പേർക്ക് 100 /- രൂപ വിലമതിക്കുന്ന സ്റ്റോറിമിറർ ഷോപ്പ് വൗച്ചർ ലഭിക്കും.
  3. എല്ലാ മത്സരവിജയികൾക്കും വിജയി സർട്ടിഫിക്കറ്റ് ലഭിക്കും.

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 28 ഏപ്രിൽ 2021 മുതൽ 15 മെയ് 2021 വരെ

ഫലം: 2021 ജൂൺ 02

ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com