STORYMIRROR

Sangeetha SJ

Others

4  

Sangeetha SJ

Others

മാമ്പഴലഹരി

മാമ്പഴലഹരി

1 min
1

 


ഒരു വേനല്ക്കാലസൂര്യൻ പുണരും 

പൊൻപുലരിയിലൊരു മാമ്പഴയുണ്ണി പിറന്നേ 

പൊൻകതിർചൂടേറ്റതു മെല്ലെ മുതിർന്നേ 

പെറ്റുപെരുകിയുണ്ണികളവിടവിടെ തളിർത്തേ 

ഉറങ്ങും സൂര്യനതിന്നൊരു നിറമുണ്ണിക്ക് പകർന്നേ 

ഹരിതസുവർണ്ണ ചിത്രകമ്പളമുണ്ണികളണിഞ്ഞേ 

മഞ്ഞണിഞ്ഞ മാന്തോട്ടം മെല്ലെയൊരു കഥ ചൊല്ലി 

പണ്ടു പണ്ടൊരു കഥപഴമയുടെ ഗരിമയോതും കഥ 

 

വന്യസുന്ദരമാം മാമ്പൂമണമത് കാറ്റിലലിഞ്ഞു 

ഒരിളംകാറ്റിനു സമ്മതമേകിയ പോലെ 

കായ്കനിതോട്ടത്തിലെ മണ്ണും മേലേ വിണ്ണും,

ഉലയുംതരുക്കളുമതിൻ സ്വരലയതാളവും മീട്ടി 

 

ഒന്ന് നുണഞ്ഞാൽ സ്വർഗ്ഗീയ മകരന്ദലഹരി 

പൂന്തേനുമ്മകൾ നൽകി മഴയുമാദിത്യനും 

നാവിലൂറുമതിൻരുചിയല തല്ലിപ്പതഞ്ഞേ 

മാറത്തെ മാറാപ്പു മാറ്റി മധുരമാംചെനയും 

 

അങ്ങ് മേലേമാനം വിതുമ്പിത്തുടങ്ങി 

വേനല്കാലമത് ശരല്കാലമായ് 

നിന്നുടെ മാധുര്യമോർമ്മയിൽ നിറഞ്ഞേ

സ്നേഹോഷ്മളമതിൻ ലഹരിയെന്നുമനശ്വരം 



Rate this content
Log in