വിദ്യാ ദേവിതൻ തിരുമുറ്റത്ത്
വിദ്യാ ദേവിതൻ തിരുമുറ്റത്ത്
1 min
6
അ -അമ്മയെന്നും
അ -അച്ഛനെന്നും
ചൊല്ലി പഠിക്കാൻ എത്തിടാം വിദ്യാദേവിതൻ തിരുമുറ്റത്ത്
വിദ്യാ ദേവിതൻ തിരുമുറ്റത്ത്
ഒത്തുകൂടി ഒരുമ പഠിക്കാൻ
കൂട്ടുകൂടി കളികൾ പഠിക്കാൻ എത്തിടാം വിദ്യാദേവിതൻ തിരുമുറ്റത്ത്
വിദ്യാ ദേവിതൻ തിരുമുറ്റത്ത്
എഴുതിയും വെട്ടിയും മായിച്ചും
പഠിച്ചു മുന്നേറാം
പറവയ്ക്ക് ഒപ്പമെത്താം
വിദ്യാ ദേവി തൻ തിരുമുറ്റത്ത്
വിദ്യാദേവിതൻ തിരുമുറ്റത്ത് ശരിതെറ്റുകളും നന്മതിന്മകളും
തിരിച്ചറിഞ്ഞ് മുന്നേറാം
വിദ്യാദേവിതൻ തിരുമുറ്റത്ത്
വിദ്യാദേവി തൻ തിരുമുറ്റത്ത് അതിഥികളായി എത്തുന്ന
അന്യദേശ അന്യഭാഷ കുരുന്നുകളെ
ഒപ്പമിരുത്തി ഒപ്പം കൂട്ടി
ഒരുമയുടെ പാഠങ്ങൾ
പഠിച്ച് മുന്നേറാം
വിദ്യാദേവിതൻ തിരുമുറ്റത്ത് വിദ്യാദേവിതൻ തിരുമുറ്റത്ത്
