STORYMIRROR

Riya George

Children Stories Inspirational Children

3  

Riya George

Children Stories Inspirational Children

ലഹരി

ലഹരി

1 min
139

എന്താണത് ....?

അവനും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ത്......?

പ്രപഞ്ചത്തിൽ അതിൻ സ്ഥാനമെന്ത്......?

തൂണിലും തുരുമ്പിലും

എവിടെയും എപ്പോഴും ലഹരി......

അതിൻ ചങ്ങലകൾ

മനുഷ്യനെ സർപ്പമെന്നപോൽ 

വരിഞ്ഞ് മുറുക്കുകയല്ലോ......!


ആരാണ് അടിമകൾ ?

സ്ത്രീ- പുരുഷ- ശിശു ഭേദമന്യേ

മനുഷ്യവംശമാകേ...!


ലജ്ജിക്കൂ ഭാരതമേ......

തലതാഴ്ത്തൂ കേരളമേ......

നിൻ ശ്വാസകോശത്തിൻ നീർ കറുത്തു......

നിൻ തലച്ചോർ മന്ദീഭവിച്ചു.........

നിൻ അവയവങ്ങളും ദ്രവിച്ചു........

നിന്നിൽ ഇനി എല്ലുകൾ മാത്രം ബാക്കി......


രാസലഹരിയാകുന്ന

 ആ മുതലയുടെ

കണ്ഠത്തിൽ നിന്ന് നിനക്ക് രക്ഷയുണ്ടോ......?

നിൻ മക്കൾ ; യുവജനങ്ങളെ 

നീ എങ്ങനെ സംരക്ഷിക്കും....?


നയനങ്ങൾ മഞ്ഞളിച്ച് 

രസജ്ഞകൾ മരിച്ച് 

മന്ത്രവാദിയാകുന്ന ലഹരിയുടെ പിന്നാലെ

ഒന്നുമറിയാതെ പോകുന്ന

നിൻ ഭാവി തലമുറയിലെ മക്കളെ

രക്ഷിക്കുക സാധ്യമോ..? പറയൂ.....


ആശകളോ അധികം.......

പ്രവൃത്തികളോ തുച്ഛം.......


ഒരു ലഹരി മാറിയാൽ മറ്റൊന്ന്......

കാരണം, ലഹരികൾ പലതരം........


Rate this content
Log in

More malayalam poem from Riya George