Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#52 Week Writing Challenge - 2022 (Edition 5)

SEE WINNERS

Share with friends

എഴുത്ത് ചിലപ്പോഴെങ്കിലും ഭയപെടുത്തുന്നതാണ്.കലാപരമായ കൃത്യത,അസ്ഥിരമാകുന്ന വ്യാകരണ നിയമങ്ങൾ, മറ്റുള്ളവർക് വേണ്ടി എഴുതുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ എന്നിവയെല്ലാം എഴുത്തിനെ സ്വാധീനിക്കുകയും, പല പ്രതീക്ഷകളും ഉയർന്നു വരുകയും ചെയ്യുന്നു. ഒരു ആശയത്തിന്റെ വളരെ ചെറിയ ഒരംശത്തിൽ നിന്നായിരിക്കും നിങ്ങൾ തുടങ്ങുന്നത്.എന്നാൽ ഭാഷയിലേക്ക് അത് ഉൾച്ചേർക്കുമ്പോൾ, നിങ്ങളെ തന്നെ കീറിമുറിക്കുന്ന അനുഭവം ആയിരിക്കും ഉണ്ടാകുന്നത്.

52 ആഴ്ചത്തെ റൈറ്റിംഗ് ചലഞ്ച് - 2022 (എഡിഷൻ 5) അഞ്ചാം സീസണിന്റെ ഭാഗമാകാൻ സ്റ്റോറിയമിറർ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു.ഈ മത്സരം നിങ്ങളുടെ എഴുത്തിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും നിങ്ങളുടെ സർഗ്ഗാത്മക സഹിഷ്ണുതയെ ശക്തിപ്പെടുത്തുകയും ചെയ്യും.

പുതിയതായെന്ത്?

ഓരോ ആഴ്ചയും എഴുത്തുകാരൻ പ്രോംറ്റുകൾക് എഴുത്തുകൾ സമർപ്പിക്കണം. ഈ മത്സരത്തിന്റെ ഏറ്റവും രസകരമായ കാര്യം, പ്രോംപ്റ്റുകൾ സമർപ്പിക്കുന്നത് ഇതിൽ പങ്കെടുക്കുന്നവർ ആണെന്നുള്ളതാണ്. ഓരോ തവണയും ഞങ്ങൾ പങ്കാളികൾക് പ്രോംപ്റ്റിനെ കുറിച്ച മെയിൽ അയക്കും. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഇതേ മെയിലിന് മറുപടി ആയി അയക്കാവുന്നതാണ്. മികച്ച നിർദേശങ്ങൾ ഞങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ഞങ്ങളുടെ 52- ആഴ്ചത്തെ എഴുത്ത് ചലഞ്ച് പ്രോംപ്റ്റായി പുറത്തിറക്കുകയും ചെയ്യും. 


കുറിപ്പ്: കഥയ്ക്കും കവിതയ്ക്കും പ്രത്യേക പ്രോംപ്റ്റുകൾ ഉണ്ടായിരിക്കും


പ്രോംപ്റ്റുകൾ

1.കഥ: 2021-ലെ നിങ്ങളുടെ യാത്രയെക്കുറിച്ച് ഒരു കഥ എഴുതുക

1.കവിത:2021-ലെ നിങ്ങളുടെ യാത്രയെക്കുറിച്ച് ഒരു കവിത എഴുതുക.

2. അപ്രതീക്ഷിതമായ ഒരു ഭാഗ്യാനുഭവം നേടുന്ന ഒരു പാവപെട്ട പെണ്കുട്ടിയെയോ ആണ്കുട്ടിയെയോ കുറിച് ഒരു കഥ എഴുതുക.

2. മഞ്ഞുകാലത്തെ ഒരു സായാഹ്നത്തെ കുറിച്ചു ഒരു കവിത എഴുതുക.

3. കഥ - കോവിഡ് സംഭവിചിട്ടില്ല എന്ന സ്വപ്നം പ്രമേയമാകുന്ന കഥ.

3.കവിത - നഷ്ടപെട്ട സ്കൂൾ സമയത്തെ കുറിച്ച് പ്രതികരിക്കുന്ന കുട്ടി.

4. കഥ-ഒരു ദേശിയ ദുരന്തത്തിൻ്റെ സമയത്ത് ഉണ്ടാകുന്ന വ്യക്തിപരമായ ദുരന്തം, അപകടം, അതിലൂടെ ഉണ്ടാകുന്ന അപ്രതീക്ഷിതമായ മടങ്ങിവരവ്, ഒപ്പം ഈ അവസ്ഥയിൽ വ്യക്തമാകുന്ന മനുഷ്യ പ്രകൃതി എന്നിവയെ ആസ്പദമാക്കി ഒരു കഥ എഴുതുക. 

4. കവിത - ഇന്ന് നാം അഭിമുഖീകരിക്കുന്ന മഹമാരിയുടെ കാലത്ത് നഷ്ടമാകുന്ന സ്നേഹവും നിഷ്കളങ്കതയും എന്ന വിഷയത്തെ പ്രമേയമാകുന്ന കവിത രചിക്കുക.

5. കഥ - പ്രണയ നഷ്ടത്തെ കുറിച്ച് ഒരു കഥ എഴുതുക. ( പ്രണയ  നഷ്ടത്തിന് വിചിത്രമായ കാരണങ്ങൾ നല്കാo)

5. കവിത - നഷ്ടമാകുന്ന ബാല്യകാല സൗഹൃദങ്ങൾ (ഒരു മില്ലെനിയലിൻ്റെ ജീവിത ശൈലിയെ ആസ്പദമാക്കി)

6. കഥ: ഒരു വ്യക്തി രാവിലെ എഴുന്നേൽക്കുമ്പോൾ അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു ഇമെയിൽ ലഭിക്കുന്നു. ഈ വിഷയം ആസ്പദമാക്കി ഒരു കഥ എഴുതുക.

6. കവിത: കൂട്ടിൽ അകപ്പെട്ട ഒരു പക്ഷി

7. കഥ: നിങ്ങളുടെ ജീവിതത്തിലെ ഒരു സംഭവം നിങ്ങളെ ആകെ മാറ്റിമറിക്കുന്നു, ഒരു നല്ല വ്യക്തി എന്ന നിലയിലോ മോശം വ്യക്തി എന്ന നിലയിലോ, മാറ്റം രണ്ട് തരത്തിലാകാം.

7. കവിത: മഞ്ഞുകാലത്തെ മഴ

8. കഥ: ഒരു നായ തന്റെ ഉടമയോട് എങ്ങനെ വിശ്വസ്തത കാണിക്കുന്നു എന്നതിനെക്കുറിച്ച് ഒരു കഥ എഴുതുക, തന്നെക്കാൾ കൂടുതൽ നായയെ വിശ്വസിച്ചിരുന്ന ഉടമസ്ഥന്/ഉടമസ്ഥക്ക് ആ വിശ്വാസം ചില പ്രത്യേക സാഹചര്യങ്ങളിൽ നഷ്ടപെട്ടുവെങ്കിലും, എത്തരത്തിൽ ആ വിശ്വാസം വീണ്ടെടുത്തു എന്ന് കാണിക്കുക.

8.കവിത: സൂര്യോദയത്തിന്റെയോ അസ്തമയത്തിന്റെയോ മനോഹരമായ ദൃശ്യം വിവരിക്കുന്ന ഒരു കവിത എഴുതുക.

9. കഥ: ഒരു അമ്മ തന്റെ അറിവ് ഉപയോഗിച്ച് സ്വന്തം കുട്ടികൾക് പകര്ന്നു നൽകുന്ന പാഠം എന്ന വിഷയം ആസ്പദമാക്കി ഒരു കഥ എഴുതുക.

9. കവിത: സുന്ദരമായ ലോകത്ത് സഞ്ചരിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ഒരു കവിത എഴുതുക.

10. കഥ: തങ്ങളുടെ സൗഹൃദത്തിലെ എല്ലാ തടസ്സങ്ങളെയും മറികടന്ന്, എല്ലാ തെറ്റിദ്ധാരണകൾക്കും പുറമെ, എന്നും നല്ല സുഹൃത്തുക്കളായി തുടരുന്ന രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥ എഴുതുക.

10.കവിത: ആസന്നമായ ഒരു പുതുവർഷത്തെ കുറിച്ചും ആളുകളുടെ ചിന്തകളെയും പ്രതീക്ഷകളെയും കുറിച്ചും ഒരു കവിത എഴുതുക.

11. കഥ: ഒരു പാവപ്പെട്ട പെൺകുട്ടി/ആൺകുട്ടി ഒരു കൊച്ചുകുട്ടിയെ എങ്ങനെ സഹായിച്ചുവെന്നും, ഇതിലൂടെ ഒരു ഫലവത്തായ പ്രതിഫലം എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ച് ഒരു കഥ എഴുതുക.

11. കവിത: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെക്കുറിച്ച് ഒരു കവിത എഴുതുക.

12. കഥ: കുട്ടിക്കാലം മുതൽ എഴുതാൻ തുടങ്ങിയ, ഭാവിയിൽ ഏറ്റവും ജനപ്രീതിയുള്ള എഴുത്തുകാരിൽ ഒരാളായിത്തീരുന്ന ഒരു എഴുത്തുകാരനെക്കുറിച്ച് ഒരു കഥ എഴുതുക.

12. കവിത: ഒരു വ്യക്തിയുടെ വ്യത്യസ്ത വികാരങ്ങൾ വിവരിക്കുന്ന ഒരു കവിത എഴുതുക.

13. കഥ: ഒരു ആൺകുട്ടി/പെൺകുട്ടി എങ്ങനെ വളരെ വിജ്ഞാനപ്രദമായ ഒരു പുസ്തകം വായിക്കുകയും അതിലൂടെ അവന്റെ മാതാപിതാക്കൾ അഭിമാനിക്കുന്ന തരത്തിൽ ധാരാളം അറിവ് നേടുകായും ചെയ്യുന്നതിനെ കുറിച്ച് ഒരു കഥ എഴുതുക.

13. കവിത: നിങ്ങൾ ഇതുവരെ സന്ദർശിച്ച ഏറ്റവും മനോഹരമായ സ്ഥലത്തെക്കുറിച്ച് ഒരു കവിത എഴുതുക.

14. കഥ: ഒരു കുട്ടിക്ക് അസുഖം വരുകയും അവന്റെ/അവളുടെ അമ്മ അവനെ/അവളെ എങ്ങനെ പരിപാലിക്കുകയും, രോഗങ്ങളെ കുറിച്ച അറിവ് പടർന്നു കൊടുക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഒരു കഥ എഴുതുക.

14.കവിത: നൃത്തം, സംഗീതം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു കവിത എഴുതുക.

15. കഥ:ഒരു അമ്മ തന്റെ മകന്/മകൾക്കുള്ള ഭക്ഷണക്രമമം തയ്യാറാക്കിയതിനെ കുറിച് ഒരു കഥ എഴുതുക.

15. കവിത: ഒരു വ്യക്തിയുടെ സത്യസന്ധതയെക്കുറിച്ച് ഒരു കവിത എഴുതുക.

16. കഥ: ഒരു പെൺകുട്ടിയുടെ ബാല്യകാല സ്വപ്നമായിരുന്നു ഡിസ്നിലാൻഡ്, അവിടേക്കുള്ള അവളുടെ അവധിക്കാല യാത്രയെ കുറിച്ച ഒരു കഥ എഴുതുക.

16. കവിത: ഒരു പ്രത്യേക നിറത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു കവിത എഴുതുക.

17. കഥ: ഒരു പെൺകുട്ടിയുടെ/ആൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും അപകടകരമായ സംഭവത്തെ ആസ്പദമാക്കി ഒരു ഹൊറർ കഥ എഴുതുക.

17. കവിത: സാമൂഹിക പ്രവർത്തനത്തിന്റെയോ ചാരിറ്റിയുടെയോ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു കവിത എഴുതുക.

18. കഥ: എല്ലാവരെയും സഹായിക്കുകയും എന്നാൽ സ്വയം വളരെ വലിയ ഒരു കുരുക്കിൽ അകപ്പെടുകയും ചെയ്യുന്ന സുന്ദരിയായ ഒരു ഫെയറിയെക്കുറിച്ച് ഒരു കഥ എഴുതുക.

18. കവിത: ചന്ദ്രനെ കുറിച്ച് ഒരു കവിത എഴുതുക.

19. കഥ: ഒരു വലിയ കുഴപ്പത്തിൽ അകപ്പെടുന്ന രണ്ട് ഇരട്ട സഹോദരിമാരെയോ സഹോദരന്മാരെയോ കുറിച്ച് ഒരു കഥ എഴുതുക, എന്നാൽ അത് അവരുടെ സ്വപ്നമായിരുന്നു എന്ന രീതിയിലായിരിക്കണം കഥ .

19. കവിത: ഒരു വിഡ്ഢി ബാലൻ ചെയ്ത മണ്ടത്തരങ്ങളെക്കുറിച്ച് ഒരു കവിത എഴുതുക.

20. കഥ: സ്വന്തം സമ്പത്തിൽ അഭിമാനിക്കുകയും എന്നാൽ ചില സാഹചര്യങ്ങൾ കാരണം പണം എല്ലാമല്ലെന്ന് മനസ്സിലാക്കുകയും ചെയ്ത ധനികയായ ഒരു പെൺകുട്ടിയെ കുറിച്ച് ഒരു കഥ എഴുതുക

20. കവിത: നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ച് ഒരു കവിത എഴുതുക.

21. കഥ: മടിയനായ ഒരു ആൺകുട്ടിയെ/പെൺകുട്ടിയെ കുറിച്ച് ഒരു കഥ എഴുതുക.

21. കവിത: രണ്ട് സഹോദരങ്ങളെ കുറിച്ച് ഒരു കവിത എഴുതുക.

22. കഥ: ഒരു പര്യവേക്ഷകനും സാഹസികയായ ഒരു പെൺകുട്ടിയെയും കുറിച്ച് ഒരു കഥ എഴുതുക.

22. കവിത: ബഹിരാകാശത്തെയും നക്ഷത്രങ്ങളെയും കുറിച്ച് ഒരു കവിത എഴുതുക.

നിയമങ്ങൾ:


1. പങ്കെടുക്കുന്നവർ 52 ആഴ്ചകൾ തുടർച്ചയായി 52 കഥകളോ 52 കവിതകളോ സമർപ്പിക്കേണ്ടതുണ്ട്, അതായത്, ഓരോ ആഴ്‌ചയും അതത് വിഭാഗത്തിന് (കഥ/കവിത) കീഴിൽ 1 ഉള്ളടക്കം എന്ന രീതിയിലായിരിക്കണം സമർപ്പണം..


2. ഉദാഹരണത്തിന്, നിങ്ങൾ 2022 ജനുവരി 3-ാം ആഴ്ച മുതൽ സമർപ്പിക്കൽ ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 2023 ജനുവരി മൂന്നാം ആഴ്ച വരെ സമർപ്പിക്കാം.


3. പങ്കെടുക്കുന്നവർക്ക് വിവിധ വിഭാഗങ്ങൾക്കായി രജിസ്റ്റർ ചെയ്യാം (കഥ/കവിത). എന്നിരുന്നാലും, 52 സമർപ്പണങ്ങളുടെ ഓരോ സെറ്റും കഥയുടെയോ കവിതയുടെയോ ഒരേ വിഭാഗത്തിന് കീഴിലായിരിക്കണം.


4. എഴുത്തുകാർ ഈ മത്സരത്തിന് കീഴിൽ സമർപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ സമർപ്പിക്കുന്നതിൽ ഒരു ഇടവേളയും ഉണ്ടാകരുത്. ഇടവേള ഉണ്ടായാൽ അവരെ അയോഗ്യരാക്കും.


5.ഈ ചലഞ്ചിനെ മിനി-റൈറ്റ്-എ-തോൺസ് ആയി തരം തിരിച്ചിരിക്കുന്നു.

13 ആഴ്ച റൈറ്-അ-തോൺ (write-a-thon)

26 ആഴ്ച റൈറ്-അ-തോൺ (write-a-thon)

39 ആഴ്ച റൈറ്-അ-തോൺ (write-a-thon)


ഒരു ലെവലിന്റെ ആനുകൂല്യങ്ങൾ നേടുന്നതിന് ആ ലെവൽ മറികടക്കുക.


6. വിജയികളെ അവരുടെ സമർപ്പിക്കലുകളുടെയും എഡിറ്റോറിയൽ സ്‌കോറുകളുടെയും റീഡുകളുടെയും ലൈക്കുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. എല്ലാ 52 സമർപ്പണങ്ങളുടെയും ക്യുമുലേറ്റീവ് സ്‌കോർ ഇതായിരിക്കും.


7. സ്റ്റോറിമിററിന്റെ തീരുമാനം അന്തിമവും പങ്കെടുക്കുന്ന എല്ലാവർക്കും ബാധകവുമാണ്.


8. പങ്കാളിത്ത ഫീസ് ഉണ്ടായിരിക്കുന്നതല്ല.


സമ്മാനങ്ങൾ:


1. ഓരോ ഭാഷയിലെയും 2 വിജയികൾക്ക് (1 കഥ + 1 കവിത) അവരുടെ പുസ്തകം സ്റ്റോറിമിററിലൂടെ പുസ്തകരൂപത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ അവസരം ലഭിക്കും.

സമ്മാനങ്ങൾ:


2. 13 ആഴ്ച പൂർത്തിയാകുമ്പോൾ(യാത്രയുടെ 1/4) ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.


3. 26 ആഴ്‌ച പൂർത്തിയാകുമ്പോൾ, (അതായത് യാത്രയുടെ 1/2 ഭാഗം)നിങ്ങൾക്ക് 100 രൂപ വിലമതിക്കുന്ന ഒരു സ്‌റ്റോറിമിറർ ഷോപ്പ് വൗച്ചർ ലഭിക്കും.


4. 39 ആഴ്‌ച പൂർത്തിയാകുമ്പോൾ, (അതായത് യാത്രയുടെ 3/4)നിങ്ങൾക്ക് 200 രൂപ വിലമതിക്കുന്ന ഒരു സ്‌റ്റോറിമിറർ ഷോപ്പ് വൗച്ചർ ലഭിക്കും.


5. 52 ആഴ്ച പൂർത്തിയാകുമ്പോൾ: StoryMirror നിങ്ങളുടെ ഇ-ബുക്ക് + സർട്ടിഫിക്കറ്റ് ലഭിക്കും.


ഭാഷകൾ 

ഇനി പറയുന്ന ഭാഷകളിൽ സൃഷ്ടികൾ സമർപ്പിക്കാവുന്നതാണ്:ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ.


ശ്രദ്ധിക്കുക: നിങ്ങൾ ഒന്നിലധികം ഭാഷകൾക്കായി സമർപ്പിക്കുകയാണെങ്കിൽ, ഓരോ ഭാഷയിലും 52 ഉള്ളടക്കങ്ങൾ പ്രത്യേകം സമർപ്പിക്കേണ്ടതുണ്ട്.


യോഗ്യത:


സമർപ്പിക്കൽ കാലയളവ് - ജനുവരി 1, 2022, ഏപ്രിൽ 15, 2023


രജിസ്ട്രേഷൻ - ഏപ്രിൽ 30, 2022 വരെ


ഫലങ്ങൾ - ജൂൺ 2023


Contact:


ഇ-മെയിൽ: neha@storymirror.com


ഫോൺ നമ്പർ: +91 9372458287