STORYMIRROR

Al ameen

Others

3  

Al ameen

Others

യാത്ര...!!

യാത്ര...!!

1 min
210

ലഹരിയായി അനുഭൂതിയായി

തിരമാലപോൽ അടിയും

മനോനൊമ്പരങ്ങളുമായി

ലക്ഷ്യമെങ്ങെന്നില്ലാതെ

ചേക്കേറിയ യാത്രയിൽ

നൽകി അവനാ

നൊമ്പരങ്ങൾക്ക് കൂട്ടായി

പിഞ്ചു ബാല്യങ്ങളിൽ

നിറഞ്ഞ നല്ല നിമിഷങ്ങളെ.


മറന്നു തൻ നോവുകളൊക്കെ

ആ കളിച്ചിരികളിൽ,

നല്ല നേരങ്ങളിൽ.

എങ്കിലും മറക്കുമോ തൻ

നാടിനോർമ്മകളും

മാതാപിതാവിൻ തണൽ

സ്പർശങ്ങളും

നീറ്റലായി നനുത്ത

ഈറത്തുള്ളികളായി 

പൊഴിച്ചു അവനാ നേരങ്ങളെ.

ഓർക്കുവാൻ ഇമ്പവും

എങ്കിലും അതിൽ

വെമ്പലും നിറഞ്ഞ

ആ യാത്രയെ

അവൻ കുറിച്ചു

തൻ ഓർമ്മതൻ

പുസ്തകത്താളുകളിലായി...!!



Rate this content
Log in

More malayalam poem from Al ameen