STORYMIRROR

JKV ജിനു 21

Others

4  

JKV ജിനു 21

Others

ജാലകങ്ങൾക്കപ്പുറം

ജാലകങ്ങൾക്കപ്പുറം

1 min
326


വാതായനങ്ങൾക്കപ്പുറം

നിശ്ചലമീ ഭുവനം

തിരശീല വീണ കലാലയങ്ങൾ

നിലച്ചുപോയ ആർപ്പുവിളികൾ

ശൂന്യമാം ക്യാമ്പസ്‌ വരാന്തകൾ

കലകളില്ല പ്രണങ്ങളില്ലാ

അടച്ചുറപ്പുള്ള 

വാതായനങ്ങൾ മാത്രം 

മങ്ങിയ നിറക്കൂട്ടുകൾ പോലെ

അണയുന്ന യുവത്വ ജ്വാലകളേറെ.


മനസ്സുണർത്താൻ

പ്രാർത്ഥനഗീതവുമില്ല

സംസാരങ്ങളില്ല ശകാരങ്ങളില്ല

ഇണക്കങ്ങളില്ല പിണക്കങ്ങളില്ല 

 പറഞ്ഞു വിടാൻ ദേശീയ ഗാനവുമില്ല

 അദ്ധ്യാപകർ അതിഥികളായും

 വിദ്യാലയം അതിഥി ഭവനവുമായ് മാറി.

വാഹനങ്ങളില്ല

വെള്ളിത്തിരകളില്ല

പൂരവുമില്ല ഘോഷങ്ങളുമില്ല 

നിശ്ചലമാം തെരുവ് വീഥികൾ മാത്രം.


അകന്നിരിക്കുന്ന ബന്ധങ്ങളായ് 

ബന്ധങ്ങളെല്ലാം ബന്ധനത്തിലായ്

അടക്കപ്പെട്ട ഭുവനത്തിലെ

അടച്ചുറപ്പുള്ള ഭവനങ്ങളിലേ അടക്കമുള്ള ആളുകൾ മാത്രമായ് 

 സകലതും കൈവിരൽതുമ്പിലുമായ്

ആഗാരങ്ങൾ പഞ്ജരങ്ങളായും

മർത്യൻ വിഹംഗങ്ങളായും നിൽക്കവേ

ജാലകങ്ങൾക്കപ്പുറം പതംഗങ്ങൾ പറക്കവെ നോക്കി നിന്നിടുന്നു

നാം അവക്ക് നിഷേധിച്ച സ്വാതന്ത്ര്യമെത്രയെന്ന്.

ഇതിനെല്ലാമിടയിൽ ഋതുക്കളാറും മാറിമറയുന്നത്

ജാലകങ്ങൾക്കപ്പുറത്തെ മനോഹര ദൃശ്യങ്ങൾ മാത്രമായ്.


Rate this content
Log in