ഹോസ്റ്റലിനെ കേന്ദ്രീകരിച്ചു ഒരു ചെറുകഥ എഴുതി 45,000 രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാൻ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
പക്ഷേ മത്സരത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്: നിങ്ങളുടെ ചെറുകഥ വായിച്ചാൽ സ്റ്റോറിമിറർ പ്രസിദ്ധീകരിച്ച “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ തുടർച്ചയായി തോന്നണം.
ഇതെങ്ങനെ ചെയ്യാനാകും?
- സ്റ്റോറിമിറർ പ്രസിദ്ധീകരിച്ച "എ (റിയലി) സ്റ്റോളൻ എലെക്ഷൻ" എന്ന പുസ്തകം വായിക്കുക. https://amzn.to/3AeXdIc എന്ന ലിങ്കിൽ ഇത് ലഭ്യമാണ്
- ആ പുസ്തകത്തിന്റെ കഥയും(അഥവാ ഇതിവൃത്തത്തെയും) കഥാപാത്രങ്ങളെയും മനസ്സിലാക്കുക
- “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ കഥയുടെ/ഇതിവൃത്തത്തിന്റെ തുടർച്ചയെന്നോണം, പുസ്തകത്തിലെ ഒരു കഥാപാത്രത്തെയെങ്കിലും ഉപയോഗപ്പെടുത്തി ഹോസ്റ്റലിനെ കേന്ദ്രീകരിച്ചു ഒരു ചെറുകഥയെഴുതുക
- നിങ്ങളുടെ കഥ മത്സരത്തിൽ പരിഗണിക്കണമെങ്കിൽ അത് വായിക്കുമ്പോൾ “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ തുടർച്ചയായി തോന്നണം
- സ്റ്റോറിമിറർ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ കഥ സമർപ്പിക്കുക
- ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ഗുജറാത്തി, ഒഡിയ, ബംഗാളി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ കഥകൾ സമർപ്പിക്കാം
- കഥയിലെ വാക്കുകളുടെയെണ്ണം കുറഞ്ഞത് 500 എങ്കിലുമുണ്ടാവണം. പരമാവധി പദ പരിധിയില്ല.
മത്സര സമ്മാനങ്ങൾ
മികച്ച കഥയ്ക്ക് സമ്മാനങ്ങൾ നൽകും. നിങ്ങളുടെ രചനകൾ സമ്മാനത്തിനായി പരിഗണിക്കുന്നതിന്, “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന കഥയുടെ തുടർച്ചയായിരിക്കണം നിങ്ങൾ സമർപ്പിക്കുന്ന കഥ; കൂടാതെ ആ കഥയിലെ ഒരു കഥാപാത്രത്തെയെങ്കിലും നിങ്ങളുടെ കഥയിൽ ഉപയോഗിക്കണം.
സ്റ്റോറിമിററിന്റെ വിധികർത്താക്കൾ വിജയികളെ തിരഞ്ഞെടുക്കും. വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.
ഇവയാണ് സമ്മാനങ്ങൾ
- ഒന്നാം സമ്മാനം 25,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ്
- രണ്ടാം സമ്മാനം 10,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ്
- മൂന്നാം സമ്മാനം 5,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ്
- നാലാം സമ്മാനം 1,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അഞ്ചു രചനകൾക്ക്
മത്സരത്തിന്റെ മറ്റ് നിയമങ്ങൾ
- (സ്റ്റോറിമിറർ ജീവനക്കാരും "എ (റിയലി) സ്റ്റോളൻ എലെക്ഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവും ഒഴികെ) എല്ലാ ഇന്ത്യൻ പൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം
- ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ഗുജറാത്തി, ഒഡിയ, ബംഗാളി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ രചനകൾ സമർപ്പിക്കാം
- കഥയിലെ വാക്കുകളുടെയെണ്ണം കുറഞ്ഞത് 500 എങ്കിലുമുണ്ടാവണം. പരമാവധി പദ പരിധിയില്ല.
- വ്യക്തിഗതമായ നിലയിൽ വേണം രചനകൾ സമർപ്പിക്കാൻ (രണ്ടോ മൂന്നോ അതിലധികമോ വ്യക്തികളുടെ കൂട്ടമായി രചനകൾ എഴുതുന്നതോ സമർപ്പിക്കുന്നതോ അനുവദനീയമല്ല)
- സ്റ്റോറിമിറർ പ്ലാറ്റ്‌ഫോമിലൂടെ വേണം രചനകൾ സമർപ്പിക്കാൻ
- നിങ്ങളുടെ കഥ മത്സരത്തിൽ പരിഗണിക്കണമെങ്കിൽ അത് വായിക്കുമ്പോൾ “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ തുടർച്ചയായി തോന്നണം
- മത്സരത്തിൽ സമർപ്പിക്കുന്ന രചനകൾ (വിജയിക്കുന്നതും അല്ലാത്തതും) സ്റ്റോറിമിറർ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചേക്കാം
മത്സരം ആരംഭിക്കുന്ന തീയതി: 2021 നവംബർ 15
മത്സരം അവസാനിക്കുന്ന തീയതി: 2021 ഡിസംബർ 31
രചനകളുടെ തരം: കഥ
ഫലം: 30 march 2022