തവളയുടെ കരച്ചിൽ
തവളയുടെ കരച്ചിൽ


തവളയുടെ കരച്ചിലിന്റെ കഥ.
ഒരു സ്കൂളിൽ ഒരധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. തവളയുടെ ശരീരത്തെ പറ്റിയുള്ള ക്ലാസ് ആണ്.
മാഷ് അപ്പുവിനോട് പറഞ്ഞു: "അപ്പു,നാളെ നീ ഒരു തവളയെ പിടിച്ചു കൊണ്ട് വരണം."
അപ്പു അതനുസരിച്ച് പിറ്റേന്ന് ഒരു തവളയെ കൊണ്ട് ചെന്നു. മാഷ് തവളയുടെ വയർ കീറി, എന്നിട്ട് തവളയുടെ അവയവങ്ങൾ കുട്ടികളെ കാണിച്ചു. പിന്നെ അതിന്റെ വയർ തുന്നിച്ചേർത്ത ശേഷം വയലിലേക്ക് വിട്ടയച്ചു.
ആ തവള വേച്ച് വേച്ച് അതിന്റെ കുടുംബം താമസിക്കുന്ന സ്ഥലത്തെത്തി.
തവള പറഞ്ഞു,"ഞാൻ ഇനി അധിക സമയം ജീവനോടെയിരിക്കില്ല, എങ്കിലും സന്തോഷത്തോടെ ഞാൻ മരിക്കും, ഞാൻ ഇന്ന് ഒരു പഠനവസ്തുവായി. ഒരുപാട് കുട്ടികൾ എന്റെ അവയവങ്ങളിൽ തൊട്ട്, എന്നെ കുറിച്ച് അവർ പഠിച്ചു. ആ..."
ആ തവള മരിച്ചു .ആ തവളയുടെ ബന്ധുക്കൾ തവളയുടെ വിയോഗത്തിൽ അലറി കരഞ്ഞു. ആ കരച്ചിൽ ഓർത്താണ് ഇന്നും തവളകൾ കരയുന്നത്.