ഒരുവട്ടം കൂടി
ഒരുവട്ടം കൂടി
അവളുടെ പേര് അഞ്ജലി ..ഇടതൂർന്ന മുടിയിഴകളിൽ മുറ്റത്തുള്ള ചെമ്പക ചെടിയിൽ നിന്നും ഒരു പൂവെടുത് തലയിൽ ചൂടിയിട്ടുണ്ട്...അതിന്റെ മണം അവൾക്ക് ഏറെ പ്രിയപ്പെട്ടതാണ്..കൺമഷി കലങ്ങി തെളിഞ്ഞ കണ്ണുകൾ ചുറ്റും എന്തിനെയോ തിരയുന്നു... എവിടെ പോയി ..ഇത് വരെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാ അവള് സ്വയം പരാതി പറഞ്ഞു കൊണ്ടിരുന്നു . ദിവസങ്ങൾക്ക് മുൻപ് പുസ്തകത്തിന്റെ അടിയിൽ വച്ച് ഉണക്കി എടുത്ത ഒരു ചെമ്പാപൂവിന്റെ ഇതൾ ആയിരുന്നു അത് .. രക്തം വറ്റിയ മനുഷ്യനെ പോലെ നീര് മുഴുവൻ വലിച് എടുത്ത ഒരു തൂവൽ പോലെ മൃദുലമായ ഒരു ഇതൾ ആയി പുസ്തകം അവൾക അതിനെ തിരിച്ചു കൊടുത്ത്. തൊട്ടും തലോടിയും ഓമനിച്ചു കൊണ്ടിരിക്കെ പെട്ടെന്നൊരു കാറ്റ് വന്നു അതിനെ അപഹരിചു കൊണ്ടുപോയി .. എവിടെ തിരഞ്ഞിട്ടും കാണാൻ കഴിഞ്ഞില്ല...ഒടുവിൽ ചെമ്പക ചെടിയുടെ ഇടയിലെ ചിലന്തി വലയിൽ അവള് അതിനെ കണ്ടത് ...അത് എടുക്കാൻ ആയി അവൾ ആ ചെടിയുടെ അരികിലെത്തിയതും അവള് ഒരു നിമിഷം ആലോചിച്ചു ...അ ഇതളിനെയും നോക്കി ഇരുന്നു...കുറച്ചു കഴിഞ്ഞപ്പോൾ അവൾക് അ ഇതൾ അവളോട് സംസാരിക്കുന്നത് ആയി തോന്നി..അത് പറഞ്ഞു...എന്നെ ദയവായി എന്റെ സഹോദരങ്ങളുടെ ഒപ്പം കഴിയുവാൻ അനുവദിക്കൂ ,എനിക്കിനി നിവർന്നു നിൽക്കാൻ പോലും കഴിയില്ല അവസാന കാലം ഞാൻ എന്റെ കുടുംബത്തിൽ കൂടെ കഴിയുവാൻ അഗ്രഹിക്കുന്നു ദയവായി എന്നെ ഇവരിൽ നിന്നും തട്ടി എടുക്കരുത്...എന്റെ ആഗ്രഹം മസ്സിലാക്കി എന്റെ സുഹൃത്ത് ഇളം കാറ്റ് ആണ് എന്നെ എന്റെ കുടുംബത്തിൽ തിരിച്ചെത്തിച്ത് ..ഇതെന്റെ ഒരു പുതു ജനനം പോലെയാണ്ഇനി എന്നെ ജീവിക്കാൻ അനുവദിക്കണം...... അഞ്ചു.....ദൂരെ നിന്നും അവൾ ഒരു വിളി കേട്ട് പെട്ടെന്ന് തിരിഞ്ഞു നോക്കി അവളുടെ ചേച്ചി ആയിരുന്നു അത്. .ഇതാ വരുന്നു അവള് മറുപടി നൽകി...വീണ്ടും അ ചെമ്പക ഇതളിനെ സ്നേഹത്തോടെ നോക്കി ഒന്നും പറയാതെ അവള് നടന്നു നീങ്ങി...ചെമ്പക ഇതൾ അവളെ നോക്കി സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു....
ശുഭം
