കോളേജ് വരാന്തായിലൂടെ
കോളേജ് വരാന്തായിലൂടെ
കോളേജ് വരാന്തയിലൂടെ നടന്നു നീങ്ങുമ്പോൾ ആണ് അന്ന് അവനെ ഞാൻ ആദ്യമായി കണ്ടത്. ഞാൻ എന്നിലേക്ക് ഒതുങ്ങിയത് കൊണ്ടോ എന്നെ സ്നേഹിക്കുന്നവരിലേക്ക് മാത്രം ഒതുങ്ങിയത് കൊണ്ടോ സ്വന്തം ക്ലാസിൽ ആയിട്ട് പോലും ഞാൻ അവനെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. പൊതുവെ ജാടയുടെ പുകമറ തീർത്ത എന്റെ വ്യക്തിത്വത്തിന് അവനോട് അങ്ങോട്ട് കേറി സംസാരിക്കാൻ നല്ല മടി ആയിരുന്നു. ചില തലയാട്ടലുകൾ മാത്രമായിരുന്നു ആ ബന്ധം. പിന്നീട് അപ്രതീക്ഷിതമായുണ്ടാവുന്ന ചോദ്യങ്ങളിലും ഉത്തരങ്ങളിലും അവ അങ്ങനെ തുടർന്നു. എന്നാലും അവൻ എന്നിലേക്ക് ഇത്ര സ്വാധീനം ചെലുത്തുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. എല്ലാവരോടും നന്നായി സംസാരിക്കാനും പെരുമാറാനും ആഗ്രഹം ഉള്ള എനിക്ക് അതിനൊന്നും സാധിക്കാതിരുന്നപ്പോൾ അവന്റെ പെരുമാറ്റം എന്നിൽ കുശുമ്പ് ഉണ്ടാക്കി പക്ഷെ എന്തുകൊണ്ടോ എനിക്ക് എന്റെ കോളേജ് ജീവിതം അങ്ങനെ ആയി പോയി. ഞാൻ പലപ്പോഴും വേറൊരാൾ ആയിരുന്നു അവിടെ.
പെട്ടന്ന് ഒരു ദിവസം വന്ന whats app മെസ്സേജ് ആയായിരുന്നു അവനെ ഞാൻ പിന്നീട് കാണുന്നത്. വളരെ മനോഹരം ആയി ഞങ്ങൾ കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. പിന്നീട് കോളേജ് ലും. പക്ഷെ ആ കൂട്ടും എനിക്ക് നിലനിർത്താൻ കഴിഞ്ഞില്ല അതും പിന്നീട് പഴയ പോലെ ആയി. പിന്നീട് അവനെ കാണുന്നത് എന്നോട് ഉള്ള ബഹുമാനവും ആദരവും ഉള്ള കണ്ണുകളോടെ ആണ്. വളരെ ധൈര്യവും തെറ്റ് കണ്ടാൽ ചോദിക്കുകയും ചെയ്യുന്ന എന്നോട് എല്ലാവരും അങ്ങനെ തന്നെ ആണ് പെരുമാറുക. ഒരു പരിപാടിയുടെ കോർത്തിണകലിൽ ഞാൻ അവനെ സഹായിച്ച് ഒപ്പം കൂടി പിന്നീട് അവനെപ്പോലെ എനിക്കും എല്ലാവരോടും നന്നായി സൗഹൃദം സൂക്ഷിക്കാൻ കഴിയണം എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ അവനോട് ഉള്ള സൗഹൃദം പോലും whats app ഇൽ മാത്രമായി ഒതുങ്ങി.
ഒരുപാട് അടുത്തത് കൊണ്ടോ മടുത്തത് കൊണ്ടോ ആവാം ആദ്യം ആദ്യം ചെറിയ ചെറിയ നിരസിക്കലും പിന്നീട് ജാഡയും പിന്നെ പിന്നെ ഒഴിവാക്കലും ആയി ആ ബന്ധം പോയി മൗനമായ ഒഴിവാകലുകൾക്ക് നിന്ന്കൊടുക്കാതെ ഞാൻ എന്നെന്നേക്കുമായി അവനിൽ നിന്ന് പടി ഇറങ്ങി ഒരു പക്ഷെ അവനും അത് ആഗ്രഹിച്ചു കാണും. ഇനി ഒരിക്കലും തിരിച്ചു പോവില്ലെന്ന ഉറച്ച വിശ്വാസത്തോടെ. നല്ലൊരു കഥയായി അവൻ എന്നിൽ അവശേഷിക്കും എന്ന് പറയാതെ പറഞ്ഞുകൊണ്ട് ഈ തുമ്പി പുതിയ ആകാശങ്ങൾ തേടി പറന്നാകന്നു തിരിച്ചു വരും എന്ന ഒരു പ്രതീക്ഷയും ആരിലും ഞാൻ ബാക്കി വെച്ചിട്ടില്ല എന്ന സമാധാനം മാത്രമാണ് എനിക്കുള്ളത്.
