അച്ഛൻ ....
അച്ഛൻ ....


അച്ഛൻ
ചെറുപ്പം തൊട്ടെ എനിക്കെറ്റവും ഇഷ്ടം എന്റെ അച്ഛനോടായിരുന്നു... ഒരു പാട് തവണ എന്നൊട് തന്നെ എന്തുകൊണ്ടാണതെന്ന് ചോദിച്ചിട്ടുണ്ട്... എന്നിട്ടും എനിക്ക് അതിനൊരു മറുപടി...... എനിക് തന്നെ തരാൻ സാധിച്ചിട്ടില്ല....
ഞാൻ എത്ര കണ്ട് ഇഷ്ട്ടപ്പെട്ടിട്ടും സ്നേഹിച്ചിട്ടും അച്ഛൻ അതിന്റെ ഒരംശം പോലും തിരികെ തന്നിട്ടില്ലെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്....
സ്കൂളിൽ കുട്ടികൾ അച്ഛന്റെ കൈ പിടിച്ച് പോകുമ്പോൾ ആശിച്ചിട്ടുണ്ട്.. ഇതു പോലെ എന്നെയും എന്റെ അച്ഛൻ ചേർത്തു പിടിച്ചിരുന്നെങ്കിലെന്ന്....
എന്തു തെറ്റ് ചെയ്താലും ആദ്യം പറഞ്ഞിരുന്നതും തല്ല് വാങ്ങിയിരുന്നതും അച്ഛന്റെ കൈയ്യിൽ നിന്നായിരുന്നു.
എനിക്ക് 19 വയസ്സായപ്പോഴാണ് അമ്മയ്ക്ക് തലകറക്കം അനുഭവപ്പെട്ടത്....
ആശുപത്രിയിൽ നിന്നും അറിയാൻ കഴിഞ്ഞത് Brain ട്യൂമർ ആണെന്നും ആദ്യ Stage ആണ്... രോഗം പെട്ടന്ന് തന്നെ ചികിത്സിച്ചാൽ മാറുമെന്നും ആണ് ...
ഞങ്ങളുടെത് ഒരു കുഞ്ഞു കുടുംബം ആയിരുന്നതുകൊണ്ട് തന്നെ പണം ഒരു പ്രശ്നമായി നിന്നു ... എന്റെ സ്വർണങ്ങൾ വിറ്റാൽ ചികിത്സയ്ക്കുള്ള പണം തികയുമെങ്കിലും അത് അച്ഛൻ നിരസിച്ച് വീട് പണയം വച്ച് പണം എടുത്തു....
അപ്പോൾ മുതൽ ഒരു തരം ദേഷ്യമായിരുന്നു അച്ഛനോട്... എന്നും അവഗണന മാത്രം ഞാൻ തിരിച്ചു നൽകി..
ആ അച്ഛനോടുള്ള സ്നേഹം ഞാൻ മനപ്പൂർവം മറന്നു ...... അമ്മയോട് മാത്രമായി സംസാരം.....
അടവ് തീർക്കാൻ കഴിയാതെ വീട് നഷ്ട്ടപ്പെട്ട് വാടക വീട്ടിൽ കഴിയേണ്ടി വന്നു. അത് കാരണം അച്ഛനോടുള്ള എന്റെ ദേഷ്യം വർധിക്കാൻ ഇടയാക്കി......
നല്ല മാർക്കോടു കൂടി പാസായതു കാരണം ഒരു നല്ല ജോലി എനിക്ക് ലഭിക്കുകയും സ്വന്തമായി വീട് വാങ്ങുകയും ചെയ്തു....
അതോടെ അച്ഛനോട് ഒരുതരം പകയായിരുന്നു...
എനിക്ക് അവകാശപ്പെട്ട വീട് നഷ്ട്ടപ്പെടുത്തിയതിനാലാവാം അത്.....
അല്ലെങ്കിൽ അമ്മയെ സഹായിക്കാൻ ഞാൻ കൊടുത്ത സ്വർണ്ണം തിരസ്കരിച്ചതിനാലും ആവാം....
ആ സ്വർണ്ണം ഞാൻ അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു...... എന്നിട്ടും ഞാൻ ആ മനുഷ്യന്റെ വേദന ഞാൻ തിരിച്ചറിഞ്ഞില്ല.....
എന്റെ കല്ല്യാണത്തിന് വരന്റെ കയ്യിൽ എന്റെ കൈ ചേർത്തു വച്ച് സമ്മാനമായി ഞാൻ പണ്ട് ആഗ്രഹിച്ചിരുന്ന ഡയമണ്ട് മാല വച്ചു തരുമ്പോൾ , പടിയിങ്ങി പോകുമ്പോൾ ആ കണ്ണ് നിറച്ച് എന്റെ മോളെ പൊന്നുപോലെ നോക്കണേ മോനെ എന്ന് പറയുമ്പോൾ ..... ഞാൻ അറിയുകയായിരുന്നു ആ മനുഷ്യന്റെ സ്നേഹം......
ഇന്ന് ഞാൻ പഴിക്കുന്നു .... ആ അച്ഛനെ വേദനിപ്പിച്ച നിമിഷങ്ങളെ
ഇന്ന് ഞാൻ അഭിമാനിക്കുന്നു .... ആ അച്ഛന്റെ മകളായി ജനിച്ചതിൽ......
അദ്ദേഹത്തെ വേദനിപ്പിച്ചതിലുപരി അതിനെക്കാൾ ഇരട്ടി ഇന്നു ഞാൻ അച്ഛനെ സ്നേഹിക്കുന്നു.... ഒരു കുടുംബമായി കഴിയുന്നു......
അതെ അച്ഛന്റെ സ്നേഹം ഒരു സാഗരമാണ് .... ഭൂമിക്കടിയിൽ നാമറിയാതെ ഒഴുകുന്ന സാഗരം പോലെ....
എന്നാൽ അത് ചില നിമിഷങ്ങളിൽ പുറത്ത് വരും .... ഉറവകളായി നമ്മുടെ ദാഹമകറ്റാൻ .....
അച്ഛൻ നമ്മുടെ ഭാഗ്യമാണ്... ആവുന്നിടത്തോളം സ്നേഹക്കുക... സംരക്ഷിക്കുക... അവർ പുറമെ പരുക്കനായിരിക്കും.... എന്നാൽ അകമേ ഒരു നിർമ്മലമായ സ്നേഹത്തിന്റെ ഉറവ നമ്മെ തേടി ഒഴുകുന്നുണ്ടാവും...............
ഇന്ന് ഞാൻ അറിയുന്നു ആ സ്നേഹത്തിന്റെ വില ആ സ്വർണ്ണത്തിന്റെ വില... അധ്വാനത്തിന്റെ വില
-- ശുഭം --