“
ശിലകൾ
എന്താ പറയാൻ വാക്കുകളൊന്നുമില്ല അതു കള്ളം എന്നിൽ ഞാൻ ഒന്നു പറയട്ടെ പറഞ്ഞോളൂ ഞാനും നിന്നെ പോലെ തന്നെയാണ് പറയാൻ വാക്കുക്കുകളില്ല അങ്ങനെ അവർ വാക്കുകളില്ലാതെ പരസ്പരം മിണ്ടാതിരുന്നു രണ്ടു ശിലകളായി മാറി വെയിൽ വീണു മഴ വന്നു മഞ്ഞു വീണു സുഖമല്ലെ എന്നപ്പോഴും അവർ മനസിൽ തന്നെ ചോദിച്ചു കൊണ്ടേയിരുന്നു കാലാന്തരത്തിൽ രണ്ടു ശിലകളും രണ്ടു ശില്പങ്ങളായി രൂപപ്പെട്ടു
”