STORYMIRROR

Indusha CM

Others

3  

Indusha CM

Others

പിൻനോട്ടം

പിൻനോട്ടം

1 min
151


തളിരിട്ട് ശോഭിച്ചു നിൽക്കുന്നയീയെന്നെ ആ സന്ധ്യയിൽ ഹിമത്തിനിടയിൽ നീ ഏറെ സാന്ത്വനപ്പെടുത്തി 

 എൻ ചാരത്തേക്ക് വീണ നിൻ മനോഹരകരങ്ങൾ എന്നിലെ നനവിനെ തുടച്ചുനീക്കി വസന്തത്തിന്റെ നാൾപ്പാതയിൽ അഴകോടെ നിൽക്കുന്ന എന്നെ നോക്കി ചെറുമന്ദഹാസം തൂകി നീ 

 പിന്നീട് എപ്പോഴോ എൻ നേരെ തീ പോലെ പ്രകാശം പരത്തി ചുട്ടുപൊള്ളി ഉള്ള് നീറിപുകഞ്ഞെങ്കിലും അന്നും പരാതികളൊന്നും മൊഴിഞ്ഞീല്ല നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നുവല്ലോ മന്ദമന്ദം എന്നിലെ തൂമ മറഞ്ഞുപോയി 

നീ അന്നും ജ്വലിച്ചു ശോഭിച്ചിരുന്നു 

ഒടുവിലെൻ നിറം മങ്ങി ഞാൻ ഭൂവിലേക്ക് പതിക്കവേ 

 ഒരു പിൻനോട്ടം പോലും ഇല്ലാതെ നീ നോക്കുന്നു വീണ്ടും ആ തളിരിലകളെ....


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Indusha CM