STORYMIRROR

Niyaz k

Children Stories

3  

Niyaz k

Children Stories

ഉവൈസുൽ ഖർനി

ഉവൈസുൽ ഖർനി

1 min
14

ഫിറോസ് ഖാൻ പുത്തനങ്ങാടിയുടെ ഉവൈസുൽ ഖർനി മലയാള സാഹിത്യത്തിലെ മികവുറ്റ ചെറു ചരിത്ര കഥയാണ്. ഈ കഥയിൽ ഫിറോസിന്റെ രചനാ ശൈലിയുടെ മനോഹാരിതയും അക്ഷരവ്യക്തതയും ചരിത്ര വായനക്കാർക്ക് യോജിക്കുന്നതാണ്. കഥയുടെ പേര് തന്നെ കഥാപുരുഷനിലേക്ക് വിരൽ ചൂണ്ടുന്നു. ഉവൈസുൽ ഖർനി സൂഫിസം കൊണ്ടാണ് പ്രശസ്തനായത്. കൂടെ നബി (സ്വ) യുടെ വാക്കുകേട്ട് അലി, ഉമർ എന്നിവർ ഉവൈസിനെ സന്ദർശിച്ചു. അത് പോലെ നബിയെ കാണണമെന്ന് തോന്നിയപ്പോൾ രോഗിയായ ഉമ്മയെ ആര് നോക്കുമെന്ന് കരുതി അത് വേണ്ടെന്ന് വെച്ചു. പിന്നെ ഉമ്മയുടെ സമ്മതം കിട്ടിയപ്പോൾ നബിയെ കാണാൻ പോയി. പക്ഷേ നബി ഒരു യുദ്ധത്തിന് പോയതായിരുന്നു. തിരിച്ചു പോരേണ്ടി വന്നു. നബി പറഞ്ഞിട്ടുണ്ട് ഉവൈസുൽ ഖർനി എന്ന ഒരു മഹാൻ ഉണ്ട്. അവർ താബിഉകളുടെ നേതാവാണ്. എന്നിട്ട് ഉവൈസിന്റെ അടയാളങ്ങൾ പറഞ്ഞു കൊടുത്തു. ഈ ചരിത്രത്തിൽ നിന്ന് സൂഫിസത്തെ കുറിച്ചും കറാമത്തുകളെ കുറിച്ചുമാണ് കൂടുതൽ പ്രതിപാദിക്കുന്നത്. ഇതിൽനിന്നും നമുക്ക് നമ്മുടെ സമുദായത്തിന് വേണ്ടി അത്യാവശ്യമായ കാര്യങ്ങളാണ് മാതാപിതാക്കളോടുള്ള സ്നേഹവും നബിയോടുള്ള സ്നേഹവും. പ്രവാചകനോടുള്ള ഇഷ്ടം കാരണം ജീവിത സുഖങ്ങൾ മറന്ന് പോയ ചരിത്രം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.




റാസി മുഹമ്മദ് സി മഞ്ചേരി


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from Niyaz k