Jewal Mariya Georgey

Others Children

3  

Jewal Mariya Georgey

Others Children

പ്രിയ അധ്യാപികയ്ക്ക് നന്ദി

പ്രിയ അധ്യാപികയ്ക്ക് നന്ദി

1 min
178


പ്രിയ എന്ന വാക്കിനോട് അത്രമേൽ എനിക്ക് പ്രിയം തോന്നിയത് ആ അധ്യാപിക എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനുശേഷമാണ്. 


ഇന്ന് വാക്കുകളിലൂടെ, വരികളിലൂടെ ഞാൻ കടന്നുപോകുമ്പോൾ, അക്ഷരങ്ങളെ പ്രണയിക്കുമ്പോൾ ഏറ്റവും അധികം നന്ദി പറയേണ്ടത് പ്രിയാ മിസ്സിനോടാണ്. 

മുഴുവൻ പേര് ഓർമയില്ല... മനസ്സിലുള്ളത് എപ്പോഴും പുഞ്ചിരി തൂകുന്ന ആ മുഖം മാത്രമാണ്... എല്ലാ അധ്യാപകദിനത്തിലും മനസ്സിലേക്ക് ഓടിവരുന്ന മുഖങ്ങളിൽ ആദ്യത്തേത് മിസ്സിൻ്റെതാണ്... ഞാൻ കൈവരിച്ച ചെറിയ നേട്ടങ്ങൾക്ക് നന്ദിപറയാൻ ആഗ്രഹമുണ്ട്. പക്ഷേ ഇന്ന് മിസ്സ് എവിടാണെന്നോ, എന്തുചെയ്യുന്നു എന്നോ എനിക്ക് അറിവില്ല. കുഞ്ഞുചുണ്ടുകളിൽ പുഞ്ചിരി നിറച്ച് പൂമ്പാറ്റയായി പാറി നടക്കുകയാവാം.


ചില പ്രത്യേക സാഹചര്യങ്ങൾ മൂലം തുടർപഠനത്തിനായി എന്നെയും സഹോദരങ്ങളേയും പുതിയ സ്കൂളിലേക്ക് മാറ്റി. ഒന്നാം ക്ലാസ്സിലെ എൻ്റെ ആദ്യത്തെ ദിവസം. പുതിയ കൂട്ടുകാരുമായി ചേർന്ന് ഒത്തിരി സന്തോഷത്തോടെ പുതിയ അധ്യയനവർഷം... പഴയ സ്കൂളിൽ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് മാതൃഭാഷ ഒരു പാഠ്യവിഷയമായിരുന്നില്ല. എന്നാൽ പുതിയസ്കൂളിൽ എൻ്റെ ഒപ്പമുള്ള കുട്ടികളെല്ലാം രണ്ടുവർഷം മാതൃഭാഷ എഴുതാനും അക്ഷരങ്ങൾ ഉച്ഛരിക്കാനും പഠിച്ചവരായിരുന്നു. മറ്റു കുട്ടികളെല്ലാം 'തറ' എന്നും 'പറ' എന്നുമൊക്കെ എഴുതാനും വായിക്കാനും പഠിച്ചപ്പോൾ, 'പ' ഏതാണ് 'ത' ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റാതെ വിഷമിക്കുകയായിരുന്നു ഞാൻ. എൻ്റെ വിഷമം തിരിച്ചറിഞ്ഞ് പ്രത്യേക പരിഗണന നൽകി എന്നെ പഠിപ്പിച്ച എൻ്റെ പ്രിയ മിസ്സ്... അങ്ങനെയൊരാൾ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഇത്ര താൽപര്യത്തോടെ ഞാനിത് എഴുതുമായിരുന്നോ എന്ന് സംശയമാണ്. 


പിന്നീടുള്ള വർഷങ്ങളിൽ, ഓരോ വായനദിനത്തിലും സ്കൂളിൽ നടത്തിയിരുന്ന വായനാമത്സരത്തിൽ ഞാൻ ഒന്നാമതായി. വായന എന്ന മായാലോകത്തിലേക്ക് ഞാൻ അപ്രത്യക്ഷയായിത്തുടങ്ങി. ഇന്ന് പുസ്തകവും കയ്യിൽവച്ചിരിക്കുന്നതിന് ഞാൻ വീട്ടിൽനിന്ന് വഴക്ക് കേൾക്കാറുണ്ട്. ഇത്ര കണ്ട് വായനയെ സ്നേഹിക്കാൻ കാരണം എൻ്റെ പ്രിയപ്പെട്ട പ്രിയാമിസ്സ് ആണ്. 


#Thank you Teacher - എനിക്ക് ലഭിച്ച ഓരോ സമ്മാനത്തിനും കാരണം മിസ്സാണ്


#Thank you Teacher - തന്ന സ്നേഹത്തിന്, കരുതലിന്


#Thank you Teacher - എന്നെ വായന എന്ന മാന്ത്രികലോകത്തേയ്ക്ക് ആകർഷിച്ചതിന്.


#Thank you Teacher - ഇന്നും മായാതെ എൻ്റെ ഓർമ്മകളിൽ നിലനിൽക്കുന്നതിന്.


                                                #Thank you, Teacher


Rate this content
Log in