Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".
Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".

Sabitha Riyas

Romance Crime Thriller


3  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 9

ഇന്നേക്ക് ഏഴാം നാൾ - 9

4 mins 197 4 mins 197

തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിലേ തന്റെ ക്യാബിനിലെ റിവോൾവിങ് ചെയറിൽ ചാരിക്കിടന്നു റബേക്ക എലിസബത്ത് തരകന്റെ കൊലപാതകത്തിന്റെ കേസ് ഡയറി വായിക്കുകയായിരുന്നു കബീർ. അന്വേഷണ ഉദ്യോഗസ്ഥൻ വളരെ വ്യക്തമായി തന്നെ ഓരോ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. 


"മേ ഐ കം ഇൻ, സർ?"


പാതി തുറന്ന ഡോറിനു അരികിൽ ഉയർന്ന സ്വരം കേട്ടു ഞാൻ മുഖം ഉയർത്തി. ചന്ദ്രജിത്ത് ഉണ്ണികൃഷ്ണൻ, തൃശ്ശൂർ ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ. റബേക്കയുടെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയപ്പോൾ എസ്സ് പി അനിരുദ്ധനൊപ്പം ലീഡ് ചെയ്തിരുന്നയാൾ. ഞാൻ അയാളെ നോക്കി ഒന്നു ചിരിച്ചു. 


"എസ് കം ഇൻ, ചന്ദ്രജിത്."


ചന്ദ്രജിത് അകത്തേക്ക് കടന്നു ചെന്നു കബീറിനെ സല്യൂട്ട് ചെയ്തു. കബീർ അയാളോട് ഇരിക്കാൻ പറഞ്ഞു. മുന്നിൽ നിരന്നു കിടന്ന കസേരകളിൽ ഒന്നിലേക്ക് ചന്ദ്രജിത് ഇരുന്നു. 


"ചന്ദ്രജിത്ത് ഈ കേസ് ഡയറി മുഴുവനും ഞാൻ വായിച്ചു. എന്തെങ്കിലും ഒരു ലീഡ് പോലും കൊലയാളിലേക്ക് കൊണ്ടു ചെന്നെത്തിക്കാൻ തക്കവണ്ണം ലഭിച്ചില്ല എന്ന് അറിഞ്ഞപ്പോൾ I feel something strange. How is it possible?" 


"I don't know sir, we tried our best. റബേക്കയുടെ മരണം നടന്നു കഴിഞ്ഞു ഏഴാമത്തെ ദിവസം ഗോവർധൻ സാറും കൂടി മരിച്ചതോടെ തെളിവുകൾ ഒന്നും ലഭിക്കാതെ കേസ്ഫയൽ അടച്ചു പൂട്ടേണ്ടി വന്നു അനിരുദ്ധൻ സാറിന്. ഗോവർധൻ സാറും റബേക്ക മാഡവും... അവരുടെ ജീവിതം നമ്മുക്ക് ആർക്കും മനസ്സിലാക്കാൻ കഴിയാത്തൊരു തലമാണ്. സാറുമായി എനിക്ക് അടുത്ത സുഹൃത്ത് ബന്ധം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ എന്ന നിലയിയിൽ മാത്രമല്ല എനിക്ക് സംശയം തോന്നിയവരെ എല്ലാം ഞാൻ പലയാവർത്തി ചോദ്യം ചെയ്തിരുന്നു. ഒരൊറ്റ ലൂപ്പ് ഹോളുമില്ലാതേ, ആരുടേയും ആജ്ഞകൾക്ക് വഴങ്ങാതെയുമാണ് ഞാൻ ഈ കേസ് അന്വേഷിച്ചത്‌. To be frank കണ്ടോത് തരകൻ മാപ്പിളയെ പോലൊരു പ്രമാണിയെ ചോദ്യം ചെയ്യാൻ മുതിർന്നതിനുള്ള ശിക്ഷ ഞാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട് പലവിധത്തിൽ, എന്തിനു നമ്മുടെ ഫോഴ്‌സിൽ നിന്നു പോലും. ഞാൻ വെറുമൊരു സി ഐ അല്ലേ സർ... "


രോഷം കടിച്ചമർത്തിയാണ് അയാൾ സംസാരിക്കുന്നത് എന്ന് എനിക്ക് മനസിലായി. 


"സർ ക്രൈം സ്പോട് ഒരു പ്രൈവറ്റ് ഏരിയയാണ്. അവിടെ എല്ലാവർക്കും എൻട്രിയില്ല. സാറിനറിയാമായിരിക്കുമല്ലോ. ആ ഫോറെസ്റ്റിന്റെ മുക്കും മൂലയും തിരിച്ചറിയുന്നവൻ തന്നെയാണ് കൊലയാളി. കൊല നടന്ന സ്പോട്ടിൽ നിന്ന് അഞ്ഞൂറ് മീറ്റർ അകലെയായി ഒരു വെള്ളച്ചാട്ടമുണ്ട്. ഷൂട്ട്‌ ചെയ്ത ശേഷം അയാൾ ആ റൂട്ട് വഴി രക്ഷപെട്ടു പോയതാകാനാണ് സാധ്യത കൂടുതൽ. ഈ കേസിൽ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ആയ പോയിന്റ് എന്തെന്നാൽ റബേക്കാ മാഡം ആ കൊലപാതകിയെ തിരിച്ചറിഞ്ഞിരുന്നു എന്നാണ്. അവർ ആ മരണം ആ കൊലയാളിയോട് ചോദിച്ചു വാങ്ങിയപോലെ. ആ ക്രൈം സ്പോട് വിസിറ്റ് ചെയ്തപ്പോഴും, ഗോവർദ്ധൻ സാറിന്റെ ആത്മഹത്യയേ പറ്റിയുള്ള അന്വേഷണം മുന്നോട്ട് പോയ സമയത്തും എനിക്ക് മനസിലായതും എന്നെ കുഴക്കിയതും ആ ഒരു പോയിന്റ് ആണ്... ആ കൊലയാളിയേ അവർ ഇരുവരും തിരിച്ചറിഞ്ഞിരുന്നു എന്നു... കാരണം റബേക്കയുടെ കല്ലറയുടെ മീതേക്ക് മരിച്ചു കിടന്ന ഗോവർദ്ധൻ സാറിന്റെ ശവശരീരത്തിനു അരികിലായി എനിക്ക് മറ്റൊരു ഫുട് പ്രിന്റ് ലഭിച്ചിരുന്നു... അതൊരു ആത്മഹത്യ ആണോ എന്ന് എനിക്ക് ഇപ്പോഴും സംശയം ഉണ്ട് സാർ."


കബീറിന് ചന്ദ്രജിത്ത് പകർന്നു നൽകിയത് പുതിയൊരു ചോദ്യമായിരുന്നു. അയാൾ അസ്വസ്ഥതയോടെ നിലകൊണ്ടു. 


"Anyway close ചെയ്ത കേസുകൾ ഒന്നും റീഓപ്പൺ ചെയ്തു റീപോസ്റ്റ്മോർട്ടം ചെയ്യാനൊന്നുമല്ല ഞാൻ ചന്ദ്രജിത്തിനെ വിളിപ്പിച്ചത്. ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് നടന്നൊരു കൊലപാതകം, അതിനെ തുടർന്നു നടന്നൊരു ആത്മഹത്യ... എന്താണ് എന്നറിയാൻ ഉള്ള ആ ഒരു താല്പര്യം മാത്രം. ആത്മഹത്യയോ കൊലപാതകമോ... Leave it.... പിന്നെ ആ തരകൻ മാപ്പിളയെ പേടിച്ചു ഇയാൾ ഓടി ഒളിക്കേണ്ട കാര്യമൊന്നുമില്ല. If you're interested you can stay with my team..."


"Thank you, sir..." 


ചന്ദ്രജിത്ത് സന്തോഷവാനായി. കബീർ അയാളോട് വീണ്ടും കുറെയേറെ കാര്യങ്ങൾ സംസാരിച്ചു. പെട്ടെന്ന് തന്നെ അവർക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. തലപ്പത്തു നിന്ന് സ്പെഷ്യൽ ഓർഡർ വാങ്ങി ചന്ദ്രജിത്തിനെ തന്റെ ടീമിലേക്ക് ചേർക്കാൻ കബീർ കരുക്കൾ നീക്കി. കാരണം മറ്റാരേയും അറിയിക്കാതെ റബേക്ക എലിസബത്ത് തരകൻ എന്ന രഹസ്യം ഉടനെ ചുരുളഴിയണം എങ്കിൽ ചന്ദ്രജിത്ത് തനിക്ക് ഒപ്പം കൂടിയേ തീരു എന്ന് അയാൾ മനസിലാക്കിയിരുന്നു. 


പ്രത്യേകിച്ചു വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ രണ്ടാഴ്ച കടന്നു പോയി. അന്നത്തെ പകലിൽ ഉച്ചഭക്ഷണം കഴിക്കാനായി കബീർ ഓഫീസിനു സമീപത്തായുള്ള റെസ്റ്റോറന്റ്ലേക്ക് പോയി. മലബാർ ബൈറ്റ്സ്&ബിയർ പാർലർ." എൻട്രൻസിൽ എഴുതിവച്ചിരുന്ന ബോർഡ് വായിച്ചു കൊണ്ടു അയാൾ റെസ്റ്റോറെന്റിനു അകത്തേക്ക് നടന്നു. വെള്ള വിരിയിട്ട മേശകൾക്ക് ഇടയിലൂടെ നടന്നു ഡൈനിങ് ഹാളിലിന്റെ തിരക്കൊഴിഞ്ഞൊരു മൂലയിലേക്ക് കബീർ ചെന്നിരുന്നു. ഹാളിന്റെ അങ്ങേയറ്റത്ത് നിന്നു തന്നെ രണ്ടു പേർ സൂക്ഷിച്ചു നോക്കുന്നതായി കബീർ കണ്ടു. ഹാളിൽ വെളിച്ചം ലേശം കുറവായിരുന്നു. പുറത്തു നിന്ന് അകത്തേക്കുവന്നു കയറിയതിനാൽ അകത്തെ കാഴ്ചകളുമായി ഇഴുകി ചേരാൻ കബീർ കുറച്ചു സമയമെടുത്തു. 


കണ്ടോത് തരകൻ ജോർജ്ജ്... ഒപ്പം ഡി സി പി ഇമ്മാനുവൽ ഫെർണാണ്ടസും. എന്റെ തലച്ചോർ ആ മുഖങ്ങൾ ഒരിക്കൽ കൂടി എനിക്ക് പരിചിതമാക്കി നൽകി. അവരുടെ ടേബിളിനു മീതെ നിറഞ്ഞ മദ്യക്കുപ്പികളും പാതിയൊഴിഞ്ഞ ഗ്ലാസുകളും. 


"കബീർ..." 


ഇമ്മാനുവൽ ഫെർണാണ്ടസ് കൈപൊക്കി അയാളെ വിളിച്ചു. സുപ്പീരിയറാണ് പിണക്കാൻ കഴിയില്ല. കബീർ എഴുന്നേറ്റു അവിടേക്ക് ചെന്നു. താൻ അടുത്തേക്ക് ചെല്ലും തോറും തരകൻ ജോർജിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കബീർ സൂക്ഷ്മമായി ശ്രദ്ധിച്ചു. കബീർ ഇമ്മാനുവലിനെ സല്യൂട്ട് ചെയ്തു. 


"ഇരിക്കു, കബീർ."


ഇമ്മാനുവൽ ഫെർണാണ്ടസ് കസേര ചൂണ്ടിക്കാട്ടി പറഞ്ഞു. ആ കമ്പിനിയിൽ നിന്നു ഒഴിവാകാനായി ആഗ്രഹിച്ചു കബീർ പറഞ്ഞു. 


"It's ok, sir.. "


"Come on... take your seat please, sir."


തരകൻ ജോർജ്ജ് സൗമ്യത നടിച്ചു പറഞ്ഞു. കബീർ മടിയോടെ അവർക്ക് എതിരെ കിടന്ന കസേരയിൽ ഇരുന്നു. "മൈസൂർ കാടുകൾ ഒന്നിളക്കി വേട്ടയാടിയ ശേഷമാണ് ഇയാൾ കേരള ബോർഡർ കടന്നതെന്ന് ഞാനറിഞ്ഞു. മീറ്റ് മിസ്റ്റർ തരകൻ ജോർജ്ജ്. ഇദ്ദേഹത്തെ നമ്മുടെ ഈ തൃശ്ശൂർ പട്ടണത്തിന്റെ നാഥൻ എന്നു വേണമെങ്കിൽ വിളിക്കാം. എന്റെ അടുത്ത സുഹൃത്താണ്... ഈ ബിയർ പാർലറിന്റെ ഉടമസ്ഥനും... ഈ ഒരെണ്ണം മാത്രമല്ല തൃശൂർ പട്ടണത്തിന്റെ പകുതിയോളം ഇദ്ദേഹത്തിന്റെ പേരിലാണ്... അതാണ് ഞാൻ പറഞ്ഞത്... തരകൻ സാർ നാഥനാണ് ഈ തൃശൂരിന്റെയെന്നു "


കബീർ തരകൻ ജോർജ്ജിനെ നോക്കി അഭിവാദ്യസൂചകമായി ശിരസ്സനക്കി, അയാളും. ഇമ്മാനുവൽ കബീറിനോട് എന്തോ പറയാനായി തുടങ്ങിയതും ടേബിളിൽ കിടന്നിരുന്ന അയാളുടെ മൊബൈൽ ശബ്‌ദിച്ചു. ഇമ്മാനുവേൽ അതെടുത്തു കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചു കൊണ്ടു എഴുന്നേറ്റ് കൗണ്ടറിനു നേരെ നടന്നു. കബീറും കണ്ടോത് തരകൻ ജോർജ്ജും മുഖാമുഖം ആ ടേബിളിന്റെ ഇരു വശത്തുമായി നിശബ്‌ദരായി ഇരുന്നു. മൂന്നാലു മിനിറ്റ് കഴിഞ്ഞു മൗനം മുറിച്ചു തരകൻ ജോർജ്ജ് കബീറിനോട് ചോദിച്ചു. 


"നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? "


"Yes... "


കബീർ അർത്ഥഗർഭമായി അയാളെ നോക്കി. തരകൻ തന്റെ കൂർത്ത മിഴികൾ കബീറിന്റെ മുഖത്തേക്ക് പതിപ്പിച്ചു ഓർമ്മകളിൽ ആകെമാനം ഒന്നു പരതി നോക്കി... കബീർ മുഹമ്മദിന്റെ മുഖം. 


"ഓർത്തെടുക്കാൻ പ്രയാസമാണ്. ഞാൻ നിങ്ങളെ ആദ്യമായി കണ്ടത് റബേക്കയുടെ ശവമഞ്ചത്തിന്‌ അരികിലായിരുന്നു. റബേക്കയെ ഇത്ര പെട്ടെന്ന് മറക്കാൻ സാധിക്കുമോ സാറിനു ... റബേക്ക എലിസബത്ത് തരകനെ ... നിങ്ങളുടെ മൂത്ത മകളെ!!"


തരകൻ ജോർജിന്റെ വിരലുകൾക്ക് ഇടയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗററ്റിലേക്ക് ദൃഷ്‌ടി പായിച്ചു കൊണ്ടു കബീർ പരുക്കനായി പറഞ്ഞു. കണ്ടോത് തരകൻ മാപ്പിള ഒന്നു പിടഞ്ഞുണർന്നു. റബേക്ക എന്ന പേര് അയാളെ അസ്വസ്ഥനാക്കി തുടങ്ങിയെന്ന് കബീർ തിരിച്ചറിഞ്ഞു. അയാൾ ഒന്നു ചിരിച്ചു. തരകൻ ജോർജ്ജ് ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. അയാളുടെ മുഖം അരിശത്താൽ മുറുകിയിരുന്നു. ഇമ്മാനുവൽ തങ്ങളുടെ അരികിലേക്ക് തിരികെ വരുന്നത് കണ്ടതും തരകൻ ജോർജ്ജ് കബീറിനോട് ചോദിക്കാനാഞ്ഞ ചോദ്യം വിഴുങ്ങി. കബീറിന്റെ മിഴികൾ തരകൻ ജോർജ്ജിന്റെ കണ്ണുകളോടെ ഏറ്റുമുട്ടി. 


തരകൻ ജോർജ്ജ് ചാടിയെഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഇമ്മാനുവൽ എന്താണ് കാര്യം എന്നാരായാൻ തുനിഞ്ഞതും തരകൻ ജോർജ്ജ് അയാളെ കടന്നു ഹാളിലൂടെ മുൻപോട്ട് പോയി. എനിക്ക് ഒന്നും അറിയില്ല എന്ന ഭാവേന മൊബൈലിൽ നോക്കിക്കൊണ്ട് കബീർ എഴുന്നേറ്റ് ആദ്യം ഇരുന്നിടത്തേക്ക് തന്നെ മടങ്ങിപ്പോയി. ഇമ്മാനുവൽ ധൃതിയിൽ തരകൻ ജോർജ്ജിന് പിന്നാലെ പാഞ്ഞു. കബീർ ആകെ സന്തോഷവാനായിരുന്നു. കാരണം എന്തെന്ന് അയാൾക്ക് അറിയില്ലായിരുന്നു. ആഗ്രഹിച്ചൊരു ഉത്തരം കിട്ടിയപോലെ കബീറിന്റെ മനസ്സ് ആർദ്രമായി. എന്നാൽ ഇനി കടന്നു വരാൻ പോകുന്ന പകലുകളിൽ പലതും തനിക്കായി കാത്തുവച്ചിരിക്കുന്നത് ചോദ്യങ്ങൾ മാത്രമായിരുന്നുവെന്ന് കബീർ ആ നിമിഷം അറിഞ്ഞിരുന്നില്ല... ഉത്തരം ഒരിക്കലെങ്കിലും കിട്ടുമോ എന്നുറപ്പില്ലാത്ത ചോദ്യങ്ങൾ...


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance