“
നിന്റെ കളിവഞ്ചി,
നിന്നോളം ആടിയുലയാതെയിരുന്നതിന് കാരണം, മൂടിയിരുണ്ട മേഘകൂടും, പ്രകോപിച്ചു വീശിയ കാറ്റും, ഇവ കണ്ടു ഭയന്ന ഓളങ്ങളും, വെട്ടി വിറങ്ങലിച്ച ജലാശയവും, അശക്തരായതിനാലല്ല....
മറിച്ചു, തോണിയിൽ, നിന്നോട് കൂടെയിരുന്നവൻ, നിനക്കു കൂട്ടിനിരുന്നവൻ
ശക്തനായിരുന്നതുകൊണ്ടാണ്. നീ അവനു നൽകിയ തുഴ, അവന്റെ കൈകളിൽ ഭദ്രമായിരുന്നതുകൊണ്ടാണ്.
തുഴ ഭദ്രമെങ്കിൽ, തുഴയെറിയുന്നവൻ ജലമറിയുന്നവനെങ്കിൽ,
നീയും...
”