ഇന്നലകളെ മറക്കുമ്പോഴാണ് ഇന്നിന്റെ വില നമ്മൾ പലപ്പോഴും തിരിച്ചറിയുന്നത്. ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷിക്കാൻ ആഗ്രഹിക്കുന്നു.. ഇന്നലകൾ എന്നന്നേക്കുമായി കടന്നുപോയി.. നാളയിലാണ് എന്റെ പ്രതീക്ഷ..
ഒരുപാട് നദികൾ ഐക്യം പ്രകടിപ്പിച്ചതാണ് നമ്മൾ കാണുന്ന കടൽ,വീണ്ടും ചുരുക്കിയാൽ, നദികൾ ഉപ്പിലിട്ടതാണ് കടൽ
കരയെ നക്കി വരുന്ന തിരയാണ് ജീവിതം, അങ്ങനെ തണുത്തു നിൽക്കാം,എന്താല്ലേ.? പക്ഷെ, ഇടയ്ക്ക് സുനാമിയും പ്രതീക്ഷിക്കണം
മഴയിൽ നനയാനും, തണുപ്പിൽ പുതച്ചുറങ്ങാനും ഒടുക്കം ചൂട് കൂടുമ്പോൾ അകറ്റി നിർത്താനും, ഋതുവിന്റ കേളി വൈകൃതം.
ആ കൊടുംകാട്ടിലെ പുഴവക്കിലേയ്ക്ക് നിക്കുന്ന വൻ മരങ്ങളാണോ നിങ്ങൾ,കരുണയുടെ കൊടുങ്കാറ്റിനെ ഞാൻ അതിലേറെ അയക്കാം, കടപ്പുഴക്കി വീഴുക ഒഴുകുക,ഞാൻ കരുണയുടെ മരംപണിക്കാരനാണ്.
മോഷ്ടിക്കുന്നവനും കാമം മൂത്തു നിൽക്കുന്നവനും കൊതി പൂണ്ടു നിക്കുന്നവനും പ്രലോഭനമാണ്... പക്ഷെ മോഷ്ടിക്കുന്നവനെ കള്ളനെന്നും മറ്റൊരുത്തനെ കാമപിശാച് എന്നും മറ്റൊരുത്തനെ ആർത്തി മൂത്തവനെന്നും വിളിക്കുന്നു അപ്പൊ പ്രലോഭനം എന്താണ്..?