ജീവിതത്തിലെ എല്ലാ വഴികളും എളുപ്പം ഉള്ളത് ആയിരിക്കില്ല എന്നാൽ പരിശ്രമിക്കുന്തോറും അത് വളരെ എളുപ്പം ഉള്ളതായി മാറും
നാം നമുക്ക് വേണ്ടി നാം തന്നെ തിരഞ്ഞെടുക്കുകയും കെട്ടി പൊക്കുകയും സ്നേഹത്തിൽ വാർത്തെടുക്കുകയും ചെയ്യുന്ന ഒരു കുടുംമ്പമാണ് സുഹൃത്തുക്കൾ. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഇമ്പമാർന്ന കുടുംബം.
ഒരു നല്ല വീടിന് തുല്യം വെക്കാൻ ലോകത്താരു സ്കൂളുമില്ല.നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വെക്കാൻ ലോകത്താരു അദ്ധ്യാപകനുമില്ല _വിചിന്തനം_ ::::" നമ്മുടെ വീടാണ് പ്രഥമ വിദ്യാലയം. വിദ്യയുടെ / അറിവിന്റെ ആദ്യ പാഠങ്ങൾ നാം പഠിക്കുക നമ്മുടെ വീടുകളിൽ നിന്നുമാണ്. മാതാപിതാക്കളാണ് പ്രഥമ അധ്യാപകർ. കാരണം, ആദ്യ പാഠങ്ങൾ നമ്മൾ പഠിക്കുന്നത് അവരിൽ നിന്നുമാണ്.