V T S
Literary Brigadier
AUTHOR OF THE YEAR 2021 - WINNER

133
लेखन
2
फोल्लोवेर्स
0
फॉलोविंग

❤️ ഒരുപാട് ഓർമ്മകളിൽ പ്രിയപ്പെട്ട ഓർമ്മയാവണം. ❤️

मित्रांशी सामायिक करा

നനഞ്ഞ വിറകിനു സമാനമാണ് ചില ബന്ധങ്ങൾ. എത്രമാത്രം ഊതിയാലും കത്തുകയുമില്ല അണയുകയുമില്ല. പുകഞ്ഞെരിഞ്ഞ് കണ്ണുംകലങ്ങും മനസും

ആരുടെ വാക്കുകളിൽ നിന്നാണോ സന്തോഷവും സമാധാനവും നമ്മൾ പ്രതീക്ഷിക്കുന്നത്. അവരുടെ സന്തോഷവും സമാധാനവും നമ്മൾ ആവണമെന്നില്ല എന്നതാണ് " സത്യം ".

ഒറ്റപ്പെടൽ ജീവിതത്തിന്റെ ഭൂരിഭാഗവും കടന്നുകയറിക്കൊണ്ടിരിക്കുമ്പോൾ ആളും ആരവവും എന്നും അക്കരപ്പച്ച മാത്രമാവും .. അസ്തമിക്കാത്ത പകലുകൾ പോലെ നിർജ്ജീവവും

നിങ്ങൾ ആർക്കെങ്കിലും എന്തെങ്കിലും നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരോട് സംസാരിക്കാൻ കിട്ടുന്ന സമയം സന്തോഷം നൽകുന്ന രീതിയിൽ സംസാരിക്കുക, കാരണം നിങ്ങൾക്ക് എല്ലാം തിരികെ എടുക്കാം, പക്ഷേ നിങ്ങൾ അവർക്ക് നൽകിയ ആ സുന്ദര നിമിഷങ്ങൾ ഒരിക്കലും തിരിച്ചെടുക്കാൻ ആവില്ല

പ്രണയം വാകപ്പൂക്കളിൽ തിരയുന്ന അവർക്കിടയിൽ ചെമ്പരത്തിപ്പൂക്കളിൽ പ്രണയം തിരഞ്ഞ എന്നെ ആരൊക്കെയോ ഭ്രാന്തി എന്നുവിളിച്ചു. നീയും ഞാനും ഒരുപോലെ ഭ്രാന്തമായി സ്നേഹിക്കാൻ നമുക്കെ കഴിയൂ..

മുറിഞ്ഞു പോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ മാത്രമാണ് നാം മനസിലാക്കുന്നത് ഒരരിശത്തിന് പറഞ്ഞുപോയ വാക്കുകൾ ഇരുതലമൂർച്ചയുള്ള വാൾ ആയിരുന്നെന്ന് "

കഷ്ടപ്പെടാനും, വീണാൽ എഴുന്നേൽക്കാനും, ഇടർച്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട് നടക്കാനും നിങ്ങൾക്ക് അറിയാമെങ്കിൽ, നിങ്ങളുടെ വിജയം സുനിശ്ചിതമാണ്

!!!!.. ഓർമ്മകളിൽ നിന്നും എന്നെന്നേയ്ക്കുമായി വഴുതിപ്പോവുന്ന ഓർമ്മകളെയും ഓർമ്മ മാത്രമായി മാറുകയും ചെയ്ത നിമിഷങ്ങളെയും എന്നെന്നേക്കുമായി പകർത്തണം. സ്യയം മറവിയിലേയ്ക്ക് മറയും മുമ്പ്..!!! ©വൈഗ വസുദേവ്

അന്ന് ഒന്നും വ്യർത്ഥമായിരുന്നില്ല. മനസ് നിറയെ അളവില്ലാത്ത സ്നേഹം കരുതിവച്ചിരുന്നു. വാക്കുകളിൽ മൗനങ്ങളിൽ.. അദൃശ്യമായ കരുതലിൽ.. മനസ് കൊണ്ട് അതെല്ലാം അറിഞ്ഞിരുന്നു. പിന്നീട് എപ്പോഴോ മനസിലായിത്തുടങ്ങി വാക്കുകളിലും മൗനങ്ങളിലും കരുതലിനും അറിഞ്ഞിരുന്ന അളവില്ലാത്ത സ്നേഹം ഭിക്ഷയായിരുന്നെന്ന്..


फीड

लाइब्रेरी

लिहा

सूचना
प्रोफाइल