Jyothi Kamalam
Literary Colonel
164
Posts
13
Followers
5
Following

തിരിച്ചറിവുകൾ😊

Share with friends
Earned badges
See all

മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുവയ്ക്കുന്നത് തങ്ങളുടെ മക്കൾ ഉയരങ്ങളിലെക്ക് കുതിച്ചുതുടങ്ങുമ്പോൾ ആണ്.

ജാതിമത അസമത്വങ്ങൾ വിട ചൊല്ലുന്ന കാലം വിദൂരമല്ല. അങ്ങനെ ഒരു പ്രഭാതം സ്വർഗ്ഗതുല്യം.

മനസ്സുകളിലെ യുദ്ധം ഒരിക്കലും ജയമോ തോൽവിയോ സമ്മാനിക്കുന്നില്ല. കാലാന്തരത്തിൽ ഉണ്ടാക്കുന്ന ചില തിരിച്ചറിവുകൾ മാത്രം സമ്മാനിക്കുന്നു.

കനിവില്ലാത്തവരെ മൃഗം എന്ന് വിളിച്ചു കേൾക്കുന്നു. സത്യത്തിൽ മൃഗം അതിന്ടെ ജീവരക്ഷാര്ഥം ആയിരിക്കാം ഒരുപക്ഷെ അങ്ങനെ പെരുമാറുന്നത്. പക്ഷെ മനുഷ്യനോ ??

വിജയത്തിടെ മുഖമുദ്ര വിനയം ആകുന്നു.

വിജയം ഒരുവനെ മത്തു പിടിപ്പിക്കുമ്പോൾ മാത്രമാണ് പരാജയത്തിന്ടെ ഉദയം

നല്ല അയൽക്കാരൻ ഉണ്ടാവാൻ ഒരു നല്ല അയൽക്കാരൻ ആയിരിക്കുകയാണ് ആദ്യപടി

നിഷ്കളങ്കൻ എന്നാൽ തിരിച്ചറിവില്ലാത്തവൻ എന്നല്ല. കളങ്കമറ്റ മനസ്സിനുടമ എന്നാണ്. ഈ പുതിയ കാലത്തു അപ്രകാരം മനസ്സുള്ളവർ അപൂർവമാണ്; അവർ ചൂഷണം ചെയ്യപ്പെടാനും സാധ്യത കൂടുതൽ ആണ്.

ഒരാളുടെ സത്യസന്ധത അയാളുടെ ബലഹീനതയായി കണ്ടുതുടങ്ങുമ്പോൾ ആണ് പലപ്പോഴും കളവ് എന്ന തസ്കരൻ ബന്ധങ്ങളിൽ ഉലച്ചിൽ സൃഷ്ടിച്ചു കടന്നു പോകുന്നത്.


Feed

Library

Write

Notification
Profile