പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോഴാണ് തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്ന് പലർക്കും മനസ്സിലാവുക. അപ്പോഴേക്കും ആ വഴി തിരിച്ചു പോകാൻ കഴിയുന്നതിലും ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാകും.
നിരാശയെന്ന കാർമേഘം ചന്ദ്രനെ മറച്ചപ്പോഴും ചന്ദ്രൻ മരിക്കുകയല്ല, കുറച്ചു കഴിഞ്ഞാണെങ്കിലും കാർമേഘത്തെ വകഞ്ഞു മാറ്റി നിലാവ് പരത്തിക്കൊണ്ട് തിരിച്ചു വരികയാണ് ചെയ്തത്. N. N
മിക്കവരെയും മനസ്സ് കൊണ്ട് സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ണാടിയിൽ പ്രതിഫലിച്ച മുഖങ്ങളായിരുന്നില്ല അവർക്ക്! N. N
ഒരിക്കലും മറക്കാതിരിക്കേണ്ടത് ഓർമ്മകളല്ല, വികാരങ്ങളാണ്.അത്രമേൽ പ്രീയപ്പെട്ടവരെ മറന്നുപോകേണ്ട ഒരവസ്ഥ വന്നാലും, അവരോടുണ്ടായിരുന്ന വികാരം മനസ്സിലുണ്ടെങ്കിൽ വീണ്ടും ആ ബന്ധം ദൃഢമാകും ! N. N