ഒപ്പമുണ്ടാകുമെന്നാശിച്ചവർ വിട പറയുമ്പോൾ മായാതെ നില്കുന്നത് ചിതലരിക്കാൻ മടിക്കുന്ന ചില ഓർമ്മകൾ ആണ്... എന്നെങ്കിലും ഒരിക്കൽ ആ ഓർമ്മകളെ ചിതലെടുക്കും... അന്നും മായാതെ മനസിൽ ചിലതെങ്കിലും ബാക്കിയാകും......
കഥകൾക്കുള്ളിലെ എന്നെ തേടിയുള്ള യാത്രയിലാണ്. പകലിരവുകൾ നീണ്ടു നില്കുന്നൊരു യാത്ര. കണ്ടു മുട്ടാൻ പ്രയാസം ആണെങ്കിലും, കാണണം എന്നൊരു വാശി മനസ്സിൽ കേറി കൂടിയിട്ട് നാളേറെയായി. ചിലപ്പോൾ ഇനിയൊരു മടക്കം അസാധ്യവും, മടക്കത്തിലേക്കുള്ള ദൂരം ഏറെയും.
ഒരു കൂട്ടം ചിന്തകൾക്കിടയിൽ ഞാൻ- എന്നെ തന്നെ മറന്നിരിക്കുന്നു... എന്നെ നിഴൽ പറ്റി അവ,എന്റെ- തലച്ചോറിനെയും കാർന്നു തിന്നു കൊണ്ടിരിക്കുന്നു.. ഞാൻ അറിയാതെ, എന്നാൽ അറിഞ്ഞു- കൊണ്ടും എന്നിൽ പിടി മുറുക്കിയിരിക്കുന്നു... എവിടെ ഒക്കെയോ കൂട് കെട്ടി അവ എന്നിൽ വസിക്കാൻ തുടങ്ങിയിരിക്കുന്നു.. സമയത്തെ പോലും നിയന്ത്രിച്ചു കൊണ്ട് ഇന്നവ- കൊഴിഞ്ഞു പോയ ദിനങ്ങൾ എണ്ണി കാത്തിരിപ്പുണ്ട്.... എന്തിനെന്നറിയാതെ...