Sruthy Karthikeyan

Drama Tragedy

3.6  

Sruthy Karthikeyan

Drama Tragedy

വിശപ്പ്

വിശപ്പ്

2 mins
359


അവന്റെ കണ്ണുനീർ ധാരധാരയായി ഒഴുകി.വിശപ്പ്...അത്‌ വല്ലാത്ത വികാരമാണ്.ലോകത്ത് മനുഷ്യൻ പണം ,പ്രശസ്തി,പ്രണയം എന്നിവക്ക് പിറകെ ഓടികൊണ്ടിരിക്കുകയാണ്.പക്ഷെ അതിനും മേലെയാണ് വിശപ്പ്..അവൻ ആലോചിച്ചു ഈശ്വരമാർക്കെന്തിനാണ് പണം? ഇല്ലാത്തവനായി കൊടുക്കാൻ നാണയത്തുട്ടുകൾ മാത്രം..അതുപോലും തരാത്തവർ ഏറെ. വിശപ്പിൻ്റെ കാഠിന്യാവസ്ഥയിലെത്തിയിരിക്കുന്നു.കുറച്ചുദിവസമായി എന്തെങ്കിലും കഴിച്ചിട്ട്..ആ വഴിയോരത്തിരുന്നു ചുറ്റുംനോക്കി കഴിക്കാനായെന്തെങ്കിലും അതിലൂടെ കടന്നുപോകുന്നവരുടെ നേരെ കൈനീട്ടുമ്പോൾ പ്രതീക്ഷയായിരുന്നു.പക്ഷെ ഒരാൾപോലും...ഇനിയെന്തു ചെയ്യും?അങ്ങനെയിരിക്കെയാണ് ഒരു കുഞ്ഞുഹോട്ടൽ അവന്റെ കണ്ണിൽപെട്ടത് .അവിടത്തെ മുത്തശ്ഛനെ കണ്ട് പ്രതീക്ഷയുടെ നാമ്പ് മുളച്ചു.അവിടം ലക്ഷ്യമാക്കി അവൻ നടന്നു.മുത്തശ്ഛാ.. എന്താ മോനെ ..         എനിക്ക് ഭക്ഷണം വേണം പക്ഷെ എന്റെ കൈയ്യിൽ പൈസയില്ല.അവൻ കണ്ണുനീരോടെ പറഞ്ഞു.അയാൾ അവനെ ഒന്നു സൂക്ഷിച്ചുനോക്കി.ഒറ്റനോട്ടത്തിൽ അയാൾക്കെല്ലാം മനസ്സിലായി.ഒന്നും മിണ്ടാതെ അകത്തുപോയി.അവൻ ആകെ വിഷമത്തിലായി.പതിയെ തിരിഞ്ഞു. മോനെ..അവിടെ നിൽക്കൂ ഇതാ" പൊതിചോറ്" .അവൻ കൊതിയോടെ നോക്കി..ആ കണ്ണുകളിൽ വജ്രത്തേക്കാൾ തിളങ്ങിയിരുന്നു.മോന് എന്നും ഇവിടെ വന്ന് ഭക്ഷണം കഴിക്കാംകേട്ടോ..അയാൾ വാത്സല്ല്യപൂർവം തഴുകി.അവൻ ചിരിച്ചുകൊണ്ട് തന്റെ സ്ഥാനത്തേക്ക് നടന്നുവാ പൊതിചോറ് തുറന്നു കഴിക്കാനിരുന്നു അപ്പോൾ തന്റെ കാലിൻമേൽ എന്തോ നക്കുന്നു.ഞെട്ടലോടെ നോക്കിയപ്പോൾ നായ കുട്ടി. ഒടിവും ചതവും ആകെ ക്ഷീണിച്ചു.തന്നേക്കാൾ മോശമാണ് അതിൻ്റെ അവസ്ഥ.. പാവം തനിക്കുകിട്ടിയ പൊതിചോറ് ആ നായകുട്ടിക്ക് വച്ചു കൊടുത്തു.ആർത്തിയോടെ തിന്നുന്നതുകണ്ട് മനസ്സുനിറഞ്ഞു കൂടെ വയറും.ഭക്ഷണം കഴിച്ചതിനു ശേഷം അവന്ചുറ്റും സ്നേഹിച്ച് ,നക്കിയും അതിൻ്റെസ്നേഹം പ്രകടിപ്പിച്ചു.കാവലായി കൂടെ തന്നെ നിന്നു.മനുഷ്യനേക്കാൾ സ്നേഹം നായക്കുണ്ടെന്നു പറയുന്നത് എത്ര ശരിയാ..അവൻ ഗദ്ഗദം പറഞ്ഞു.പിറ്റേ ദിവസം സൂര്യൻ തലക്കുമീത വന്നിരികേുന്നു.അവൻ ചിന്തിച്ചു പോയി നോക്കാം ആ മുത്തശ്ഛൻ പറഞ്ഞതല്ലേ. അവൻ ചെന്നപ്പോൾ " മുത്തശ്ഛാ" ആരാ ഒരു ചെറുപ്പക്കാരൻ തലയുയർത്തി നോക്കി.അത്...ഏട്ടാ മുത്തശ്ശൻ."ഏട്ടനോ ആരുടെ ഏട്ടൻ ഏത് മുത്തശ്ശൻ പോ പോ..അയാൾ അലറി ." മുത്തശ്ശൻ എന്നോട് ഇവിടെ വന്ന് എന്നും ഭക്ഷണം കഴിച്ചോളാൻ പറഞ്ഞു." അച്ഛൻ അതൊക്കെ പറയും എന്റെയടുത്ത് നിന്റെ വേലത്തരം നടക്കില്ല.എടാ നീയും ആ നിൽക്കുന്ന നായക്കുതുല്യമാണ്..വല്ല waste പറുക്കി ജീവിക്കടാ അയാൾ പറഞ്ഞു.പൊടുന്നനെ അവന് ദേഷ്യം വന്നു അവിടെയിരിക്കുന്ന പൊതിസഞ്ചിയെടുത്ത് ഓടി.കള്ളൻ..എന്നുപറഞ്ഞുകൊണ്ട് അയാൾ അവനെ പിടിച്ചു. എങ്ങോട്ടും പോകാനാവാതെ അവൻ ആ കൈപിടിയിലൊതുങ്ങി.വിശക്കുന്നവന്റെ പ്രാണവേദന ആർക്കും മനസ്സിലാവില്ല.പക്ഷെ ആ കൈകൾ പെട്ടെന്ന് അഴഞ്ഞു.അയ്യോ..എന്നുപറഞ്ഞുകൊണ്ട് അയാൾ താഴെയിരുന്നു.അവനാണെങ്കിൽ പിന്നോട്ട്നോക്കാതെ മുമ്പോട്ടുകുതിച്ചു.അപ്പോഴും ആ പൊതിസഞ്ചി മുറുകെപിടിച്ചിരുന്നു.അപ്പോൾ അയാളെ കടിച്ചുകൊണ്ട് ആ നായയും അവിടെ നിന്നു ഓടിയകന്നു. ഇനിയെവിടെയെങ്കിലും വച്ച് കാണാനാവും എന്ന പ്രതീക്ഷയോടെ.       _________


Rate this content
Log in

Similar malayalam story from Drama