Jyothi Kamalam

Drama Thriller

4.5  

Jyothi Kamalam

Drama Thriller

"പുന്നാട്, രണ്ടാം കപ്പേള-പള്ളിമറ്റം.പി.ഓ, ഇരിട്ടി"

"പുന്നാട്, രണ്ടാം കപ്പേള-പള്ളിമറ്റം.പി.ഓ, ഇരിട്ടി"

2 mins
425


അന്നൊരു ബുധനാഴ്ച ആരുന്നു. പോസ്റ്റുമാനെ കാണാതെ രണ്ടു ദിവസം ആയി കഴിച്ചുകൂട്ടുന്നു. ഇങ്ങേരു എവിടെ പോയി - ഈ കാലിന്റെ ഉളുക്ക് ഒന്ന് മാറിയിരുന്നെങ്കിൽ അങ്ങോട്ട് പോയി അനേഷിക്കാമായിരുന്നു-അനിത പരവശയായി.

ട്രെയിൻ ഇത്രയും വൈകും എന്ന് അറിഞ്ഞില്ല എങ്കിൽ കാലത്തേ പുറപ്പെടുകയുള്ളാരുന്നു. ട്രെയിനിൽ നിന്നും വാങ്ങിയ ‘കവിതപർവവും’ ‘യാചകനും’ ഒക്കെ തീർന്നു. കുറച്ചുനേരം സഹയാത്രികരുടെ നാട്ടുവിശഷത്തിനും രാഷ്ട്രീയ നിരൂപണത്തിനും മുഖം കൊടുത്തു. ഇതിപ്പം തലശ്ശേരി സ്റ്റേഷൻ എത്തിയെ ഒള്ളു. ഇനി ഇവിടുന്നു ഇരിട്ടിക്കു പത്തു നാപ്പത്തഞ്ചു കിലോമീറ്റർ ഉണ്ടെന്നാണ് അറിഞ്ഞത്....എന്തായാലും വരുന്നതു വരട്ടെ. ഇവിടെയാണ് സമയത്തിന് പോസ്റ്റ്മാൻ എത്തുന്നതിൻറെ പ്രസക്തി.

വായനശാലയും ബീഡിത്തൊഴിലാളികളും സമൃദ്ധമായി കാണാറുണ്ട് ഇവിടെ എന്ന കേട്ടറിവ് സാധൂകരിച്ചുകൊണ്ടു കേളുവേട്ടൻ മുന്നിട്ടുവന്നു. വായനശാലയോടു ചേർന്നുള്ള ഊടുവഴി കപ്പേളയുടെ ഓരം ചേർന്ന് കപ്പിയാരുടെ കൂടെ നടന്നു എത്തിയത് പള്ളിമറ്റം ബംഗാൾവിൽ ആയിരുന്നു. അവിടെ ഇടക്ക് അടുത്ത സ്കൂളിലെ ഒന്ന് രണ്ടു ടീച്ചർമാർ താമസിച്ചിരുന്നതായി അയാൾ ഓർക്കുന്നു. തോമസ് പുണ്ണ്യാളനു മെഴുകുതിരി നേർന്നത് വെറുതെ ആയില്ല--അവൾ മന്ത്രിച്ചു.

എന്തായാലും കപ്പിയാർ ഗ്യാരന്റി കൊടുത്തകൊണ്ടു കർക്കശക്കാരിയായ അമ്മച്ചി ഔട്ട് ഹൗസിലെ താൽക്കാലിക മുറി തുറന്നു കൊടുത്തു. വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ വീട്ടുകാർക്ക് ഉണ്ടായിരുന്ന ഒരു കനം മാറി വന്നു. അമ്മച്ചിയും മരുമകൾ ലീനയും അവരുടെ കുട്ടികളും ആണ് പുറം ലോകവുമായി അധികം സഹകരണം ഇല്ലാത്ത ആ വീട്ടിൽ താമസം.

താമസിയാതെ ആ വീട്ടിൽ നിന്ന് തന്നെ ആയി പ്രാതൽ. ഉച്ചക്ക് ഊണ് ബാങ്കിന്റെ സമീപം തന്നെ സേവന തൊഴിലാളി സംഘം നടത്തുന്ന ക്യാന്റീനിൽ തരപ്പെടുത്തി. രാത്രി കഞ്ഞിയും ചമ്മന്തിയും ഉണക്ക സ്രാവ് വറുത്തതും ഒക്കെ ആയിരിക്കും മിക്കവാറും അത്താഴത്തിനു. അല്ലെങ്കിൽ കപ്പയും ചമ്മന്തിയും അങ്ങനെ വല്ലതും.

ആദ്യം കണ്ടപോലെ അല്ല ലീന ചേച്ചി. ഭർത്താവു പോയതിനു ശേഷം അവരുടെ ലോകം തന്നെ ചെറുതായി. വൈകുന്നേരത്തെ കൂട്ടപ്രാർത്ഥനയും പിന്നെ അസമയത്തെ ടെലിഫോൺ മണിയും മാത്രമേ അവിടെ ഒരു ശല്യംന്നു പറയാൻ അനിതക്കു ഉണ്ടായിരുന്നുള്ളു. ഇടക്ക് തലശ്ശേരി പോയി വരാനും ഞായറാഴ്ചകളിൽ പള്ളീൽ പോകാനും പിന്നെ ചെറിയ ഷോപ്പിങ്ങിനും ലീന കൂട്ടി തുടങ്ങി.

ഒരു ദേശം ആകെപ്പാടെ കരയുന്നതു നേരിൽ കണ്ടു. …..അതെ; സഖാവ് നായനാർ മരണപ്പെട്ടു പയ്യാമ്പലം ബീച്ചിലേക്ക് ജനസാഗരം ഒഴുകി. ചുവപ്പിനെ ആരാധിച്ചിരുന്ന ലീന ചേച്ചി പതിവിലും വിപരീതമായി ആഹ്ലാദവതിയായി കാണപ്പെട്ടു. ടി വിയിൽ നേരെ വെളുക്കുവോളവും നായനാരുടെ ജീവിതകഥ ലോക്കൽ കേബിളുകളിലും പ്രക്ഷേപണം ഉണ്ടായിരുന്നു.

ഇടക്ക് എപ്പഴോ ഒരു അനക്കം കേട്ടാണ് അവൾ ഉണർന്നത്. അഴികള്ക്കിടയിലൂടെ ഊർന്നു വന്ന ടോർച്ചിലിന്റെ അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു ഇടവഴി ചാടി അകത്തു കടക്കുന്ന ആ കൊലുന്നനെയുള്ള രൂപം. അതെ അയാൾ തന്നെ അവൾ ഉറപ്പിച്ചു. അതെ തങ്ങളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ - തന്നെയും കുടുംബത്തിനെയും തീരാക്കടത്തിൽ തള്ളി വിട്ട മണി ചെയിൻ തട്ടിപ്പു വീരൻ- അതെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ, അവൾ തിരിച്ചറിഞ്ഞു.

പോലീസ് എത്തുന്നതുവരെ വെളിയിൽ നിന്ന് പൂട്ടാവുന്ന മുറിക്കു അവൾ കാവൽ നിന്നു.

ആദ്യ ദിവസം തന്നെ ആ ചെകുത്താൻടെ വീട് അവൾ തിരിച്ചറിഞ്ഞിരുന്നു.

"ഇന്ന് ഞാൻ നീളെ നീ .....ശോകം നിറച്ചിരുന്നു “ജി” യുടെ വരികൾക്ക് പഴയ നിർജീവമായ കണ്ണുകൾ ഉള്ള ആ കുട്ടിയുടെ കണ്ണുനീരിൻറെ ഉപ്പുരസവും ചൂടും തീരെ ഇല്ലായിരുന്നു.... പകരം ഇക്കുറി പാലപ്പൂവിന്ടെ സുഗന്ധം ഒഴുകിപ്പരന്നുകൊണ്ടേയിരുന്നു……



Rate this content
Log in

Similar malayalam story from Drama