വി റ്റി എസ്

Drama Romance

3  

വി റ്റി എസ്

Drama Romance

മിലി (3)

മിലി (3)

3 mins
139


ഭാഗം 3


മിലി സ്തബ്ധയായിപ്പോയി. തൻെറ നാവ് ഇറങ്ങിപ്പോയപോലെ. വീണയ്ക്ക് രാകേഷ് ആണെന്ന് അറിയാം. താൻ വേദനിപ്പിക്കാതിരിക്കാൻ സംശയം എന്ന രീതിയിൽ പറഞ്ഞതാണോ.. മിലി കുറ്റംചെയ്തവളെപ്പോലെ തലതാഴ്ത്തി .


നീ വിഷമിക്കേണ്ട എനിക്ക് അങ്ങനെ തോന്നി . അതിനുകാരണവും ഉണ്ട് . നീ അവനെ വാച്ച് ചെയ്തത് അവൻ ഈ രീതിയിൽ ആണ് മനസ്സിലാക്കിയതെങ്കിൽ ..  സോറി മിലി എൻ്റെ മനസ്സിൽ വ്യക്തത ഇല്ലാതെ എന്തൊക്കയോ ചുറ്റിക്കറങ്ങുന്നു. എന്തു പറയണം  എങ്ങനെ പറയണം എന്നൊന്നും അറിയില്ല. എന്നോട് ക്ഷമിക്ക്.. മിലിയുടെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം വീണ ഇടർച്ചയോടെ പറഞ്ഞു.


എന്തിന് ക്ഷമ ചോദിക്കണം .അങ്ങനെയും സംശയിക്കാലോ.. ഹൃദയത്തിൽ കത്തി ആഴ്ന്നിറങ്ങുന്ന വേദനയുണ്ടായിട്ടും തൻ്റെ ശബ്ദത്തിൽ  യാതൊരു വ്യത്യാസവും വരുത്താതെ മിലി പറഞ്ഞു. 


എന്നാൽ ഞാൻ പോരും വരെ രാകേഷ് അവിടെ ഉണ്ടായിരുന്നു. അതുമാത്രമല്ല .ഞാൻ അവിടെ ഉണ്ടെന്ന് രാകേഷിന് അറിയാം. പരസ്പരം കണ്ടതുമാണ്. അപ്പോൾ എന്നെ തിരക്കി റൂമിൽ വരേണ്ട കാര്യമുണ്ടോ..  


വീണയുടെ മുഖത്തു നോക്കാതെ മിലി പറഞ്ഞു. ആദ്യായിട്ടാണ് ഇങ്ങനെയൊരു കള്ളം പറയേണ്ടി വരുന്നത്. അതും വീണയോട് തെറ്റുചെയ്തത് രാകേഷ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിട്ടും കള്ളം പറയേണ്ടി വരുന്നു. എങ്ങനെ പറയും അവൻ താനാണെന്നു കരുതിയായിരിക്കുന്നത്. വീണയ്ക്ക് ആരാണെന്ന് അറിയില്ല. രാകേഷിനാണേൽ വീണയാണെന്നും അറിയില്ല. 


മിലീ...നീയെന്താ ആലോചിക്കുന്നത്. നമുക്ക് പോലീസിൽ കംപ്ലെയ്ൻ്റ് ചെയ്താലോ.. വീണ പ്രതീക്ഷയോടെ ചോദിച്ചു.


ആരെന്ന് പറയും. 


അത് പോലീസ് കണ്ടുപിടിക്കട്ടെ..


പക്ഷെ അത് നിൻ്റെ ഭാവി കളയും .  ഇതിപ്പോൾ നമ്മൾക്ക് മാത്രമേ അറിയൂ. പരാതിപ്പെട്ടാൽ നാളെ  ഒരു ബിഗ് ന്യൂസ് ആകും.. നീയൊന്ന് ആലോചിക്ക്. നിൻ്റെ പഠിത്തംപോലും നിന്നുപോകും .നിനക്ക് തലയുയർത്തി നടക്കാനാവുമോ.. നിന്നെ അറിയുന്ന ചുരുക്കംപേർ നിൻ്റെ നിൻ്റെ നിരപരാധിത്വം വിശ്വസിക്കും .മറ്റുള്ളവർ വിശ്വസിക്കാമോ... നീയായിട്ട് നിൻ്റെ മുഖത്ത് കരിവാരി തേക്കേണ്ട. നിൻ്റെ മനസ്സാക്ഷിയോട് ചോദിക്ക് നീ എന്തുതെറ്റ് ചെയ്തു എന്ന്. ഇല്ല എന്നാവും ഉത്തരം. 

തെറ്റുചെയ്യാത്ത നീയെന്തിന് മറ്റുള്ളവർക്ക് ശിക്ഷിക്കാൻ വേണ്ടി നിൻ്റെ ജീവിതവും ഭാവിയും സൽപ്പേരും അഭിമാനവും കളഞ്ഞുകുളിക്കണം.. ഉറക്കത്തിൽ കണ്ട ദു:സ്വപ്നമായി കരുതി മറക്ക്.. 


വീണേ..ഒരുകാര്യം ചോദിക്കട്ടെ ആലോചിച്ചു മറുപടി പറയണം. നീയൊരു സംശയം പറഞ്ഞില്ലേ. രാകേഷ് എങ്ങാനും ആണെങ്കിലോ എന്ന്.. അങ്ങനെയാണെങ്കിൽ നീ രാകേഷിനെ വിവാഹം കഴിക്കണം. ഞാൻ രാകേഷിനോട് സംസാരിക്കാം .


ഛെ.. മിലീ..നിനക്ക് എങ്ങനെ തോന്നി എന്നോട് ഇങ്ങനെ ചോദിക്കാൻ .അത്രയും അധ:പതിച്ചവളാണോ ഞാൻ. കെട്ടാൻ ചെറുക്കൻ ഇല്ലെന്നും പറഞ്ഞ് ആരും സഹോദരനെ കെട്ടാറില്ല. രാകേഷ് നിൻ്റെയാണ്. എന്നോട് ആരോ തെറ്റുചെയ്തു. സാഹചര്യം വെച്ച് എനിക്ക് അങ്ങനെയൊരു സംശയം തോന്നി .അത് മനസ്സിൽ വെച്ചില്ല തുറന്നു ചോദിച്ചു. വെറും സംശയം മാത്രമാ..  

ഇനി അങ്ങനാണെങ്കിൽ  തന്നെ മരണം ഞാൻ തിരഞ്ഞെടുക്കും. എന്നാലും നിൻ്റെ രാകേഷ് എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല.

വീണയുടെ വാക്കുകൾ ഉറച്ചതായിരുന്നു.


വീണയുടെ വാക്കുകൾ മിലിയുടെ മനസ്സിൽ  കൂർത്ത മുള്ളായി ആഴ്ന്നിറങ്ങി..


മിലീ.. ഞാനിങ്ങനെ പറഞ്ഞു എന്നുകരുതി നീ പാവം രാകേഷിനെ തെറ്റിദ്ധരിക്കരുത്.  നീ പറഞ്ഞതാ ശരി. മറക്കേണ്ടത് മറക്കുക തന്നെവേണം...

വരൂ.. ഞാനും വരാം നമുക്കൊന്നിച്ച് പോയി ഫുഡുകഴിക്കാം.. ഞാനൊന്നു ഫ്രഷ് ആയിവരാം.. വീണ എണീറ്റ് ബാത്റൂമിലേയ്ക്ക് പോയി.


........   ........    ........   .........


മറ്റുള്ളവർക്കൊപ്പം ചുറ്റിക്കറങ്ങുമ്പോഴും രണ്ടുപേരും മൗനമായിരുന്നു. പറയാനാവാത്ത ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ വീണയുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. 

എങ്കിലും സാധാരണ മുഖഭാവത്തോടെ വീണ നടന്നു. 


വീണയോട് തെറ്റുചെയ്തു എന്ന കുറ്റബോധം മിലിയെ വല്ലാതെ ഉലച്ചു. സത്യം എന്താണെന്ന് പറഞ്ഞാലോ എന്നുപോലും ചിന്തിച്ചുപോയി.


......   ......   ........   .........   .......... 


ഏയ് മിലി ..വീണാ .. രണ്ടുപേരും അടികൂടിയോ .മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നു. ഇങ്ങനായിരുന്നില്ലല്ലോ ..എന്തുപറ്റി..ലിസി ചോദിച്ചു. 


ഏയ്.. ഒന്നുമില്ല വീണയ്ക്ക് ക്ലൈമേറ്റ് പിടിച്ചില്ല.പനിയായിരുന്നു


തിരിച്ചുള്ള യാത്രയിൽ  രാകേഷിനെ മിലി ശ്രദ്ധിച്ചതേയില്ല.  രാകേഷ് അത് മനസിലാക്കുകയും ചെയ്തു. മിലിയോട് തനിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 


ആ സംഭവത്തിനുശേഷം മിലിയുടെ മുഖത്ത് സന്തോഷം കണ്ടിട്ടില്ല. മരിച്ചവരുടെ മുഖത്തേയ്ക്ക് നോക്കുന്നപോലെ.  


.........   ........   .........  ........


ഒരു മാസത്തിനുശേഷം മിലി ഒറ്റയ്ക്ക് വരുന്നത് രകേഷ് കണ്ടു.  


മിലി ഒറ്റയ്ക്കോ...വീണയെവിടെ.. 


വീണ പിറകെ വരുന്നുണ്ടോ എന്നറിയാൻ രാകേഷ് മിലിയുടെ പിന്നിലേയ്ക്ക്  നോക്കി 


ഇല്ല .. രാകേഷ്  വേഗം മിലിയുടെ അടുത്തെത്തി. 


മിലീ.. ..  


മറ്റെന്തോ ചിന്തയിൽ ലയിച്ചു നടന്നതിനാലാവണം രാകേഷ് വിളിച്ചത് മിലി അറിഞ്ഞില്ല. 


മിലീ....രാകേഷ് മിലിയുടെ കയ്യിൽ പിടിച്ചു. 


മിലി ..ഞെട്ടിവിറച്ചുപോയി.ആരേലും കണ്ടോ എന്നറിയാൻ ചുറ്റും നോക്കി ഇല്ല ആരും കണ്ടില്ല. പെട്ടെന്ന് കൈ വിടുവിച്ചു.  


എന്താ ഇത് കയ്യിൽ പിടിക്കുന്നോ..കാര്യം പറയ് ..


മിലീ...അന്നത്തെ സംഭവത്തിനുശേഷം നീ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. അത് അത്രവല്യ തെറ്റായി കാണരുത്. സത്യം പറയ് നീ എന്നെ ആഗ്രഹിച്ചിരുന്നില്ലേ... നിൻ്റെ കണ്ണുകൾ എപ്പോഴും എന്നിലുണ്ടായിരുന്നു. അത് എനിക്കറിയാം.. അന്ന് ലിസിയും നീനയും കൂടി ഓരോന്ന് പറഞ്ഞ് കളിയാക്കി. അപ്പോൾ എനിക്ക് വാശിതോന്നി.  രാകേഷിൻ്റെ വാക്കുകളിൽ കുറ്റബോധം നിഴലിച്ചു. 


രാകേഷ് ഞാൻ തിരക്കിലാണ്.  എങ്കിലും എനിക്ക് ചിലത് സംസാരിക്കാനുണ്ട്.. ഞാൻ നിന്നെ വാച്ച് ചെയ്തിരുന്നത് മറ്റൊരാൾക്കുവേണ്ടിയായിരുന്നു.  


നോ.. മറ്റാർക്കും വേണ്ടിയല്ല .എനിക്കുറപ്പുണ്ട്. നിൻ്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ടുണ്ട്.  എപ്പോഴോ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു.  നമുക്ക് വിവാഹം കഴിച്ചുകൂടെ.. 

നിൻ്റെ ഈ മുഖം എൻ്റെ സമാധാനവും സന്തോഷവും കെടുത്തുന്നു..


മിലി അവിശ്വസനീയമായ എന്തോ കേട്ടപോലെ രാകേഷിനെ നോക്കി. തൻ്റെ കണ്ണുകൾ നിറയുന്നത് മിലി അറിഞ്ഞു. 

ഈ ഒരു വാക്കിനായി കാത്തിരുന്ന വർഷങ്ങൾ.. കാത്തിരുന്ന നിമിഷങ്ങൾ..കാതിനിമ്പമായി തീരേണ്ട വാക്കുകൾ.. ആ കരവലയത്തിൽ അമരാൻ മിലിയുടെ മനസ്സൊന്നു കൊതിച്ചു.  


വേണ്ട ഇനി ഈ ബന്ധം വേണ്ട. നീയിനി എൻ്റെ അല്ല രാകേഷ്.. എൻ്റെ ജീവിതം നിന്നിൽ പൂർണ്ണമാകണം എന്നായിരുന്നു എൻ്റെ പ്രാർത്ഥന. അങ്ങനെ പ്രാർത്ഥിച്ചതിൽ പശ്ചാത്തപിക്കയാണ് ഞാനിപ്പോൾ.. എൻ്റെ മനസ്സിൽ നീയല്ലാതെ മറ്റൊരാൾ ഉണ്ടാവുകയുമില്ല. മിലി മനസ്സിൽ പറഞ്ഞു.


മിലീ...നിനക്കെന്തോ എന്നോട് പറയാനുണ്ട്. നീയത് മനസ്സിൽ പറയുന്നുമുണ്ട്. തുറന്നു പറയൂ.. നമുക്ക് വിവാഹം കഴിച്ചു കൂടെ..


സോറി രാകേഷ് ... ഒരത്യാവശ്യമുണ്ട് ഞാൻ പോട്ടെ.... 


മിലി പോകാനായി തിരിഞ്ഞു രണ്ടുചുവട് നടന്നു . പെട്ടെന്ന് തിരിഞ്ഞു നിന്നു 


രാകേഷ് അവിടെത്തന്നെ നിൽപ്പുണ്ട് തന്നെ നോക്കി. 


രാകേഷ് ഒരുകാര്യം ചോദിച്ചോട്ടെ..

നിനക്ക് വീണയെ വിവാഹം കഴിച്ചൂടെ..


      



Rate this content
Log in

Similar malayalam story from Drama