STORYMIRROR

V T S

Drama Romance Classics

3  

V T S

Drama Romance Classics

മിലി (1)

മിലി (1)

3 mins
174

ഹായ് ഫ്രണ്ട്സ് ഒരു ചെറിയ കഥയുമായി വരികയാണ്  .. സ്നേഹത്തിന്റെ മറ്റൊരു ഭാവം  ..


#മിലി


നാലാം നിലയുടെ  ജനലഴിയിൽ കൂടി താഴേയ്ക്ക് നോക്കി നിൽക്കാൻ തുടങ്ങിയിട്ട് കുറെനേരമായി. തനിക്ക് എന്നെങ്കിലും ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാകുമോ. 


വാകപ്പൂ ചിതറിയ മുറ്റത്ത് താനും തൻ്റെ രാകേഷും. മിലി ആ ഓർമ്മയിൽ കണ്ണുകൾ ഇറുകെ അടച്ചു. 


നീയെന്താ ഇവിടെ നിൽക്കുന്നത് 


മിലി ഞെട്ടി കണ്ണുതുറന്നു. വീണ 


ഹോ പേടിപ്പിക്കുന്നോ..


ഓ പിന്നെ പേടിക്കുന്ന ഒരാൾ വീണ ജനലിലൂടെ താഴേയ്ക്ക് നോക്കി. 


അതുശരി നീയിവിടെ വെറുതെയല്ല നിന്നത് താഴെ അവനുണ്ട് കൂടെ ആ ലിസിയും നീനയുമാണ് . എന്താ കിന്നാരം രണ്ടിൻ്റെയും . 

നിനക്ക് നാണമില്ലേ മിലി അവൻ്റെ പിറകെ നടക്കാൻ . അവൻ കൃഷ്ണനാണെന്നാ ഭാവം എപ്പോഴും ഗോപികമാർ ചുറ്റിനും ഉണ്ട്. 


പോടി അവനല്ലല്ലോ അവൻ്റെ പിറകെ അല്ലേ അവർ .അതിനു എനിക്കെന്താ .കണ്ടോളൂ ഇന്നല്ലേൽ നാളെ അവൻ ഈ മിലിയുടെതാകും .


എന്നാൽ ആദ്യം നീ അവനോട് നിൻ്റെ മനസിലിരിപ്പ് എന്താണെന്ന് പറയ്. അല്ലേൽ ആരേലും തട്ടിക്കൊണ്ടു പോകും .


എൻ്റെ വീട്ടുകാർ ആലോചിച്ചോളും . അതുവരെ കള്ളക്കൃഷ്ണനായി നടക്കട്ടെ. 


സ്റ്റെപ്പിറങ്ങി വരുന്ന വീണയും മിലിയും പെട്ടെന്ന് നിന്നു. 


എടീ..അവൻ..വീണ മിലിയുടെ കയ്യിൽ പിടിച്ചു. 


മിലിയുടെ ചങ്കിടിപ്പ് വല്ലാതെ കൂടി. അവൾ സ്റ്റെയർകേസിൻ്റെ കൈവരിയിൽ പിടിച്ചു. 


നിങ്ങൾ എന്താ ക്ളാസിൽ കേറുന്നില്ല..വേഗം ചെല്ല്. സ്റ്റെപ്പ് ഓടിക്കയറുന്നതിനിടയിൽ രാകേഷ് ചോദിച്ചു.


ഉണ്ട് .ക്ലാസിലേയ്ക്കാണ് ..വീണ പറഞ്ഞു


രാകേഷ് പോയിട്ടും മിലി അവിടെത്തന്നെ നിന്നു. 


വീണ മിലിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഓടി ഇറങ്ങി.


 മെഡിക്കൽ സ്റ്റുഡന്റ് ആണ് മിലിയും വീണയും രാകേഷും .


മിലി നീരവ് ഡോക്ടർ നീരവ്ഗോപാലിൻ്റേയും 

ഡോക്ടർ മാലതിയുടേയും ഏക മകൾ.  

വീണ പാവം നാട്ടുമ്പുറത്തുകാരി. കൃഷിക്കാരൻ രാഘവൻ്റേയും സുലോചനയുടേയും ഏക മകൾ. 


രണ്ടുപേരും രണ്ടു സാഹചര്യത്തിൽ വളർന്നതാണെങ്കിലും അവരുടെ സൗഹൃദത്തിന് അതൊരു തടസ്സമായില്ല. 


മിലിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് വീണ. രാകേഷ് വർമ്മ എന്നയാൾ മിലിയുടെ മനസ്സിൽ കേറിയിട്ട് വർഷം നാലായി. വൺവെ ആണ്. മിലി തൻ്റെ ഇഷ്ടം നേരിട്ടു പറഞ്ഞിട്ടില്ല.  വീണയ്ക്കുമാത്രം അറിയാവുന്ന രഹസ്യം. 


കോൺട്രാക്ടർ വിശ്വനാഥ് വർമ്മയുടെ രണ്ടു മക്കളിൽ ഇളയവൻ. മൂത്തത് ലേഖ ടീച്ചർ ആണ്. 


അവർ ക്ലാസ്സിലെത്തുമ്പോഴേയ്ക്കും രാകേഷും വന്നു. 


എടീ അവൻ എത്തി. ഇന്ന് നീ പറയണം നിൻ്റെ മനസിലുള്ളത്.കേട്ടോ.. 


നോ പറഞ്ഞാൽ എനിക്കത് താങ്ങാൻ ആവില്ല വീണ. ഈശ്വരൻ അതിനുള്ള വഴി കാണിച്ചു തരും ..


മിലി അങ്ങനെ സമാധാനിച്ചു.


മാസങ്ങൾ കടന്നു പോയി. ആ ബാച്ച് ഒരു ടൂർ പ്രോഗ്രാം അറേൻജ് ചെയ്തു. റ്റുഡെയ്സ് കൊടൈക്കനാൽ .


യാത്രയിലുടനീളം മിലിയുടെ കണ്ണുകൾ രാകേഷിലായിരുന്നു. പലപ്പോഴും രാകേഷിൻ്റെ കണ്ണുമായി ഉടക്കി. 


ശ്ശെ...നാണക്കേട് .മിലി തന്നത്താൻ പറഞ്ഞു.


എന്നാടീ..വീണ ചോദിച്ചു.


ഞാനവനെ വാച്ച്ചെയ്യുന്നത് അവൻ കണ്ടു. 


അതാണോ നിനക്കുമാത്രേ നോക്കാൻ പാടുള്ളൂ അവനും നോക്കട്ടെ. എൻ്റെ മിലി നല്ല തണുപ്പ് എനിക്ക് പനി വരും എന്നാ തോന്നുന്നത്. ഈ തണുപ്പ് എനിക്ക് പറ്റിയതല്ല. 


റൂമിൽ എത്തിയാൽ നീ പുറത്തിറങ്ങേണ്ട.  


അവർക്കുള്ള ഹോട്ടലിൽ എത്തുമ്പോൾ നാലുമണിയായി. നല്ല മഞ്ഞുവീഴ്ചയും . 

വീണയുടെ താടി കൂട്ടിയടിക്കാൻ തുടങ്ങി. 


തങ്ങളുടെ റൂമിലെത്തിയതേ വീണ ഒറ്റക്കിടപ്പ്


ഞാനില്ല പുറത്തേക്ക് നീ എന്താണേൽ ചെയ്തോ..വീണ തലവഴി പുതപ്പിട്ടു മൂടി. 


ഇവളുടെ ഒരുകാര്യം. മിലി ജനൽപ്പാളി തുറന്നു. 

പുറത്തേക്ക് നോക്കിയ മിലി 


ഹാ എന്താ ഭംഗി എന്നു പറഞ്ഞു.


ഹായ് മിലി..


നേരേ ഓപ്പസിറ്റ് കെട്ടിടത്തിന്റെ ജനാലയ്ക്കൽ രാകേഷ്.


ഹായ് മിലി ചിരിച്ചു.


വൈകിട്ട് കാണാം.. രാകേഷ് കൈവീശി പറഞ്ഞു.


വൈകിട്ട് എല്ലാവരും ഭക്ഷണം കഴിക്കുന്ന ഹാളിൽ ഒത്തുകൂടാം എന്നു തീരുമാനിച്ചിരുന്നു..


വീണേ..വീണേ.. എണീറ്റ് ഫ്രഷാവ് . 


ഞാനില്ല..നീ ഒന്നുതൊട്ടുനോക്കിയേ നല്ല പനിയുണ്ട് . തലവേദനയും വീണ മിലിയുടെ കൈ പിടിച്ച് തൻ്റ നെറ്റിയിലും കഴുത്തിലും വെച്ചു.


ഈശ്വരാ നല്ല പനിയാണല്ലോ..  


നീ പൊക്കോ ഞാനിവിടെ കിടന്നോളാം .എനിക്ക് പേടിയൊന്നുമില്ല. 

വീണ നിർബന്ധിച്ച് മിലിയെ ഹാളിലേയ്ക്ക് പറഞ്ഞു വിട്ടു. മിലി പോയതെ വീണ പാരസെറ്റമോളും ഒരു സ്ലീപ്പിംഗ് പിൽസും കൂടി കഴിച്ചു. നാളത്തേക്ക് എല്ലാം ഓക്കെ ആകും .വീണ തലവഴി പുതപ്പിട്ടു മൂടി. കൺപോളകൾക്ക് ഘനം വന്നുമൂടി.


.........   ..........  ..........   .............


മിലി ചെല്ലുമ്പോൾ ബോയ്‌സ് ചിലർ മദ്യം കഴിക്കുന്നു. ചിലർ പാട്ടുപാടുന്നു. ആകെ സന്തോഷം മാത്രം. 


മിലിയുടെ കണ്ണുകൾ അവരിൽ ഒരാളെ മാത്രം ലക്ഷ്യം വച്ചു.  ആള് സരസസല്ലാപത്തിലാണ് .ലിസിയും നീനയും അടുത്തുണ്ട് .അതുകണ്ടതെ മിലിയുടെ സന്തോഷം പാടേമാഞ്ഞു. നേരം നന്നായി ഇരുട്ടി. 


ഹായ് മിലി ...രാകേഷ് കൈവീശി


ഹായ് ..


രാകേഷ് മിലിയുടെ അടുത്തെത്തി. ഞാൻ വരും ..അത്രയും പറഞ്ഞിട്ട് വീണ്ടും ലിസിയുടെ അടുത്തെത്തി. 


എന്താടാ നീ അവളോട് പറഞ്ഞത്. ലിസി ചോദിച്ചു. 


ഒന്നുമില്ല അവളെന്നെ വിടാതെ വാച്ച് ചെയ്യുന്നുണ്ട്. അതെന്തിനാണെന്ന് അറിയണമല്ലോ..


അവൾക്ക് നിന്നോട് മുടിഞ്ഞ പ്രേമം അവളൊട്ടു പറയുകയുമില്ല .നീയൊട്ടു മനസിലാക്കുകയുമില്ല. ലിസി പറഞ്ഞു.


വീണയില്ലാതെ അവിടെ ഇരുന്നിട്ട് മിലിക്ക് ഒരു സന്തോഷവും തോന്നിയില്ല . ഒന്നും കഴിക്കാനും തോന്നിയില്ല .മിലി എണീറ്റു. രാകേഷ് ഇരുന്ന ഭാഗത്തേക്ക് നോക്കി. അവിടുണ്ട്.  


മിലി എണീറ്റതും തന്നെ നോക്കിയതും രാകേഷ് കണ്ടു. മിലി നോക്കുന്നത് കണ്ടതേ രാകേഷ് നോട്ടം മാറ്റി.

അല്പനേരം കഴിഞ്ഞു നോക്കുമ്പോൾ മിലിയെ കാണാനില്ല. കഴിച്ചതിൻ്റെ ലഹരി തലയ്ക്കു പിടിച്ചുതുടങ്ങി. മിലി എന്ന ലഹരി മനസ്സിൽ പതഞ്ഞുപൊന്തുന്നത് ഒരു സുഖമായി തോന്നി.


ഇന്നറിയണം അവൾക്ക് തന്നോട് പ്രണയം ഉണ്ടോന്ന്. ലിസിയോടും നീനയോടും ബൈ പറഞ്ഞ് എണീറ്റു.


......  ........   ........   ........   ........   .........


നല്ലതണുപ്പ് സ്വെറ്റർ ഇട്ടിട്ടും തണുപ്പ് അരിച്ചു കേറുന്നു. മിലി മെസ് ഹാളിലേയ്ക്ക് കയറി ചായയ്ക്ക് പറഞ്ഞു. പത്തുമിനിറ്റ് എടുത്തു ഒരുഗ്ലാസ് ചായകിട്ടാൻ. മെസ് ഹാളിലേയും ഹാളിലേയും ജനൽപ്പാളികൾ മഞ്ഞുവീണു നനഞ്ഞു. പുറത്തെക്കാഴ്ചകൾ മഞ്ഞിനാൽ മൂടപ്പെട്ടു. 

അസ്ഥിമരയ്ക്കുന്ന തണുപ്പിൽ ചൂടുചായ ഊതി കുടിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ. മിലി ആസ്വദിച്ചു ചായകുടിച്ചു.


ഇയ്ക്ക് അവളുടെ ചിന്തയിൽ അവൻ പറഞ്ഞ വാക്കുകൾ വട്ടംകറങ്ങി. 


ഞാൻ വരും ..


അങ്ങനെ പറയാൻ എന്താവും കാരണം .എവിടെ വരുമെന്ന്..  അയ്യോ ആ പറഞ്ഞതിൽ എന്തോ ദുരുദ്ദേശ്യം ഉണ്ടല്ലോ .


വേഗം മെസ് ഹാളിൽ നിന്ന് പുറത്തിറങ്ങി. മെയിൻ ഹാളിൽ കൂടിയിരുന്നവരിലൂടെ മിലി കണ്ണുകൾ പായിച്ചു. നേർത്ത വെട്ടത്തിലും രാകേഷ് അവിടില്ല എന്നവൾ മനസിലാക്കി .

അല്പനേരം അവൾ അവർക്കൊപ്പം അവിടിരുന്നു . അവൻ എവിടെ പോയി. 

ലിസിയും നീനയും അവിടിരിപ്പുണ്ട് 

മിലിക്ക് ഇരിപ്പുറച്ചില്ല. 

അവൾ എണീറ്റ് മുറിയിലേയ്ക്ക് പോയി .

തൻെറ റൂമിലേക്ക് കടന്നിട്ട് ജനാലയ്ക്കൽ നിന്ന് നോക്കി. രാകേഷിൻ്റെ മുറിയിൽ വെളിച്ചം ഉണ്ട്. അവൻ അവിടുണ്ട്. 

ഈശ്വരാ മിലി നെഞ്ചിൽ കൈവച്ച് പ്രാർത്ഥിച്ചു. 


ബാത്റൂമിലെ വെട്ടം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ട്. മിലി ബാത്റൂമിലെ ലൈറ്റ് ഓഫാക്കി കതക്ചേർത്തടച്ചു. മുറിയിലെ ലൈറ്റ് ഇട്ടു .


ബെഡ്ഡിലേയ്ക്ക് നോക്കിയ മിലിയുടെ തൊണ്ടയിൽ ശബ്ദം കുരുങ്ങി.


സ്ഥാനം തെറ്റിയ വസ്ത്രങ്ങളോടെ വീണ .ഒന്നുമറിയാത്തപോലെ നല്ല ഉറക്കം. അവൻ ഇവിടെ വന്നിരുന്നു. മിലിയുടെ നോട്ടം രാകേഷിൻ്റെ മുറിയിലേയ്ക്കായി . ലൈറ്റ് ഓഫാക്കിയിരിക്കുന്നു. 


വീണേ...വീണേ... മിലി തട്ടി വിളിച്ചു. ഒരു മൂളലുപോലും ഉണ്ടായില്ല. 

വീണേ.... വീണേ... എണീക്ക്.. കുലുക്കി വിളിച്ചിട്ടും വീണ ഉണർന്നില്ല . 


    തുടരും..



Rate this content
Log in

Similar malayalam story from Drama