V T S

Drama Romance Others

3  

V T S

Drama Romance Others

മൗനം

മൗനം

1 min
224


 എത്ര വേഗമാണ് മനസിന് മാറ്റംവരുന്നത്. മരണം വരെ കൂടെയുണ്ടാവും എന്ന് പറയുന്നവർ ആഗ്രഹിക്കുന്നത് എന്താവും.

ഒഴിവാകാൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം.

കുറ്റപ്പെടുത്താനും വേദനിപ്പിക്കാനും കാരണങ്ങൾ അന്വേഷിക്കാനാണ്. നിസാര കാരണങ്ങളാൽ മൗനമാണ് ഭൂഷണമെന്ന് കരുതുന്നുണ്ടാവാം.

കാരണങ്ങൾ എന്തായാലും സന്തോഷിക്കാൻ മൗനത്തിന്റെ ഈ കാലയളവ് ഉപകരിക്കുന്നുണ്ടാവാം.

മതിമറന്ന സന്തോഷങ്ങൾ മുന്നോട്ടുള്ള യാത്രയിൽ മനോഹരമായ ഓർമ്മകളാക്കാനാവാം.

പാലിക്കപ്പെടാതെ പോകുന്ന വാക്കുകളും വാഗ്ദാനങ്ങളും നിന്നിൽ കുറ്റബോധത്തിന്റെ നെരിപ്പോടാകാതിരിക്കട്ടെ. 

ഇന്നത്തെ ശരികൾ നാളത്തെ തെറ്റുകളും ആവാതിരിക്കട്ടെ.

ഈ സന്തോഷം ജീവിതത്തിൽ ഉടനീളം നിനക്ക് ഉണ്ടാവട്ടെ . 

മൗനം മറവിയുടെ വാതിലാകട്ടെ...



Rate this content
Log in

Similar malayalam story from Drama