Sasi Kurup

Action Fantasy

4  

Sasi Kurup

Action Fantasy

കുറൈ ഒണ്ട്രം ഇല്ലൈ " /

കുറൈ ഒണ്ട്രം ഇല്ലൈ " /

2 mins
295


*

നാലുകെട്ടിന്റെ പൂമുഖത്ത് പൂത്തുലഞ്ഞ് നില്ക്കുന്ന ശോകമരത്തിന്റെ കീഴിൽ കസേരയിട്ടിട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് രാമൻ നായരുടേയും ഭാര്യ ലക്ഷ്മിയമ്മയും മുമ്പിലിരിക്കുകയാണ് മേമന മഠത്തിൽ കൃഷ്ണൻ നമ്പൂതിരി .

സഹ്രസ്ര കോടി യുഗധാരിണേ നമ:

ഒഴുകിയെത്തിയ സമാപ്ത വരികൾക്കു മുമ്പിൽ കൈ കൂപ്പി രാമൻ നായർ.

അപ്പേഴേക്കും എം.എസ്സിന്റെ 

കുറൈ ഒണ്ട്രം ഇല്ലൈ " അതിഥികളെ പുൽകി.

മകൾ കലാമണ്ഡലം ഉമയുടെ വിവാഹ സദ്യ കൃഷ്ണൻ നമ്പൂതിരിയെ ഏൽപ്പിക്കുന്നതിനും അഡ്വാൻസ് നൽകി ലിസ്റ്റ് വാങ്ങാനും വന്നതാണ് രാമൻ നായർ.

" രാമൻ നായരെ, നമ്മൾ തമ്മിൽ അഡ്വാൻസ് ഉടമ്പടി വേണോ ? " ലിസ്റ്റ് നൽകി നമ്പൂതിരി ചോദിച്ചു.

 രാമൻ നായർക്കറിയോ?

ഗാന്ധി വന്ന് മിശ്രഭോജനം നടത്തിയ വീടാണിത്.

അതാ, ആ അശോക മരത്തിന്റെ ചുവട്ടിൽ ആണിരുന്നത്. ഗാന്ധി പോയതിൽ പിന്നെ മരത്തിലുണ്ടായ സന്തോഷം മറഞ്ഞു. അശോകം ,ശോക മരമായി.

ആട്ടെ ഇപ്പോൾ എഴുത്തുമൊന്നുമില്ലേ?

" കഥ ആയാലും കവിത ആയാലും കാഫ്കേ, യൂങ്ങ് , മാർകേസ്, മാജിക്കൽ റിയലിസം ഇതൊന്നുമില്ലേൽ സാഹിത്യമാവില്ല പോലും ." രാമൻ നായർ പറഞ്ഞു.

രാമൻ നായരുടെ വിശാലമായ മുറ്റത്ത് വലിയ അടുക്കളയിൽ എല്ലാ വിഭവങ്ങളും ഒരുക്കി.

ഊണിനുള്ള സമയമായി.

നിലവിളക്കിനു മുമ്പിൽ തൂശനില വെച്ചു. എല്ലാ വിഭവങ്ങളും ഓരോ സ്പൂൺ വീതം ഭഗവതിക്ക് നിവേദിച്ചു.

ചോറിൽ പരിപ്പെഴിക്കാൻ തുടങ്ങിയപ്പോൾ കൃഷ്ണൻ നമ്പൂതിരി വിലക്കി

" പരിപ്പ് " വേണ്ട.

രാമൻ നായർ ഉൾപ്പെടെയുള്ള പ്രമാണിമാർ ഇത് കേട്ട് ന്തെട്ടി.

നമ്പൂതിരി ഒരു മറുപടിയും പറഞ്ഞില്ല.

സദ്യ ആരംഭിക്കുന്നതിനു മുമ്പേ ഉണ്ണാനിരിക്കുന്നവരോടായി പറഞ്ഞു.

" ക്ഷമിക്കണം , ഈ സദ്യക്ക് പരിപ്പില്ല. പരിപ്പ് അടിക്കു പിടിച്ചു. അതിനാൽ വിളമ്പുന്നില്ല. ഞാൻ ക്ഷമ ചോദിക്കുന്നു "

മേൽനോട്ടക്കാർക്ക് നിർദ്ദേശം നൽകി കൃഷ്ണൻ നമ്പൂതിരി ഗണപതി പുലയർക്കൊപ്പം ഇല്ലത്തേക്ക് മടങ്ങി.

 

കൃഷ്ണൻ നമ്പൂതിരി ആലോചനയിൽ ആണ്ടുപോയി ഇല്ലത്തെത്തുമ്പോഴാണ് സമചിത്തത കൈവന്നത്.

ഞാൻ നോക്കിയതാ, പരിപ്പ് അടിക്ക് പിടിച്ചിട്ടില്ല. ഗണപതി തലയിൽ കൈവെച്ച് പറഞ്ഞു.

"പൊടി മണൽ ഇട്ടിട്ടുണ്ട്."

പിരിച്ചു വിട്ട പഴയ മുഖ്യ പാചകക്കാരൻ ശിവരാമൻ നായർ രാവിലെ വെള്ളമടിച്ച് ഫിറ്റായി അടുക്കളയിൽ വന്നത് ഗണപതി ഓർത്തു.

" തിരുമേനി ഇങ്ങളെ കണ്ടാൽ ആകെ കുഴപ്പമാകും , പോയിന്

" ഗണപതി ഒരു വിധത്തിൽ അയാളെ പറഞ്ഞയച്ചു.  

പാടശേഖരങ്ങളിൽ കൃഷ്ണൻ നമ്പൂതിരിക്കായി കർഷകർ കാച്ചിലും ചേമ്പും ചേനയും കുമ്പളവും കോവലും നട്ടുവളർത്തി. ഗണപതി പുലയർ തൂക്കി നോക്കി അടുക്കളിൽ എത്തിക്കും. വിപണിയിലെ വില നൽകും.

നാടൻ വിഭവങ്ങൾ കൊണ്ട് അവിയലും തോരനും സാമ്പാറും കൂട്ടുകറിയും പുളിശ്ശേരിയും ശർക്കരപുരട്ടിയും ഉപ്പേരിയുമുണ്ടാക്കുന്ന മണം പരിസരമാകെ വ്യാപിക്കും.


സ്വതേ മാംസഭോജികളായ നായ്ക്കൾ വിശാലമായി തിന്ന് പട്ടിണിയെ നോക്കി ഓരയിടും.

ഭരതനാട്യവും, കുച്ചിപ്പുടിയും മാപ്പിള പാട്ടും കഥാപ്രസംഗവും ശാസ്ത്രീയ സംഗീതാതി കലകളും കൊണ്ട് മുഖരിതമായ മഹാ യുവജനോത്സവങ്ങൾക്ക് കഴിഞ്ഞ 15 വർഷമായി കൃഷ്ണൻ നമ്പൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്.

പതിനാറാമത്തെ യുവജനോത്സവം പാലായിൽ നടക്കുകയാണ്.  

ഉദ്ഘാടനം കഴിഞ്ഞ് തിരികെ പോകുന്ന മന്ത്രിയെ മാധ്യമങ്ങൾ വളഞ്ഞു. അദ്ദേഹത്തിന് അവരെന്നും പ്രിയപ്പെട്ടവരായിരുന്നു.

" അടുത്ത കലോത്സവത്തിന് Non veg കൂടെ ഭക്ഷണത്തിന് വിളമ്പിക്കൂടെ " റിപ്പോർട്ടർ നികേഷ് ചോദിച്ചു. 

സ. പീതാംബരന്റെ മകനാണ്.

നികേഷേ, അടുത്ത വർഷം ഉണ്ടാവും.

വാർത്ത വലിയ ചർച്ചക്ക് വഴിയൊരുക്കി.

ചർച്ചയിൽ പ്രശസ്ത കവി വെമ്പായം മുരുകൻ സവർണ്ണ പാചകത്തെ എതിർത്തു സംസാരിച്ചു.

അടുത്ത വർഷം കുഴി മന്തിയും അൽഫാമും കോട്ടയം സ്റ്റൈൽ ബീഫ് ഉലത്തിയതും ഒരു ലക്ഷം പേർക്കാണെങ്കിലും ഇഷ്ടം പോലെ നൽകാമെന്ന് ശ്രീവിനായകാ കേറ്ററിങ്ങ് കമ്പനി അറിയിച്ചു.

ഗൾഫിലെ വലിയ വ്യവസായി കോഴിക്കോട് അബൂബേക്കറാണ് ശ്രീവിനായകയുടെ ഉടമ.

ഇനി കലോത്സവങ്ങളുടെ ഭക്ഷണം ഏറ്റെടുക്കില്ല എന്ന് പറഞ്ഞ് പടിയിറങ്ങിയ കൃഷ്ണൻ നമ്പൂതിരിയോട്, ഒരു വാക്ക് സംസാരിക്കുവാൻ മാധ്യമങ്ങൾ നിർബ്ബന്ധിച്ചു.

കൃഷ്ണൻ നമ്പൂതിരി കൈകൂപ്പി പറഞ്ഞു

"കുറൈ ഒണ്ട്രം ഇല്ലൈ "


* യശ്ശ:ശരീരനായ സി. രാജഗോപാലാചാരി എഴുതി എം.എസ്സ്. സുബ്ബലക്ഷി എന്ന വാനമ്പാടി ആലാപനം ചെയ്ത് വിശ്വപ്രസിദ്ധമാക്കിയ കീർത്തനമാണ് .


മലയാളത്തിൽ 

" ഒരു പരാതിയുമില്ല " എന്നർത്ഥം



Rate this content
Log in

Similar malayalam story from Action