Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 8

ഇന്നേക്ക് ഏഴാം നാൾ - 8

3 mins 193 3 mins 193

കാറിനു പിന്നിൽ ഹോണുകൾ തുടർച്ചയായി ഉറക്കെ മുഴങ്ങിക്കേട്ടതും കബീർ ചിന്തകളിൽ നിന്നും ഉണർന്നു കാർ സ്റ്റാർട്ട്‌ ചെയ്തു പതിയെ മുൻപോട്ട് എടുത്തു. ഇടപ്പള്ളി ബൈപ്പാസിലെ ട്രാഫിക് അഴിഞ്ഞു തുടങ്ങി. ഖദീജ കാത്തിരുന്നു മുഷിഞ്ഞു കാണും. ചെറിയ ചാറ്റൽ മഴ ഇപ്പോഴുമുണ്ട്, ഹെഡ്‍ലൈറ്റ് ഇട്ടു കൊണ്ടാണ് വാഹനനിരകൾ മുന്നോട്ട് ഇഴയുന്നത്. കബീറിന്റെ കാർ ചെമ്പുമുക്ക് ജംഗ്ഷൻ എത്തിയതും നേരം നന്നായി ഇരുട്ടിക്കഴിഞ്ഞു. അയാൾ കാർ സിവിൽ ലൈൻ അസോസിയേഷൻ റോഡിലേക്ക് ഓടിച്ചിറക്കി. ഏദൻ തോട്ടത്തിലെ നായികയെയും നായകന്മാരെയും കണ്ടു തിരികെ കബീർ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും മഴ പൂർണ്ണമായും നിലച്ചിരുന്നു. 


ഖദീജ ഇന്ന് എന്നെ ചവിട്ടി പുറത്താക്കുമോ എന്തോ? കബീർ ആത്മഗതമെന്ന പോലെ പറഞ്ഞു. പെട്ടെന്ന് അയാൾക്ക് മുന്നിൽ ഡോർ തുറക്കപ്പെട്ടു. തുറന്ന വാതിലിൽ ചാരി മാറത്തു കൈകെട്ടി തീക്ഷ്ണമായ നോട്ടത്തോടെ തന്നെ വരവേൽക്കുന്ന ഖദീജയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കുറ്റബോധം തോന്നി. 


"നീ ഇന്ന് നേരത്തെ വന്നോ, ബീഗം? "

മറുപടിയില്ല. സുറുമയെഴുതിയ നീണ്ടമിഴികൾ നിറയെ ചോദ്യങ്ങളാണ്.

"എന്തെങ്കിലും കഴിച്ചോ? 

അതിനും ഉത്തരമില്ല

"മഴയായിരുന്നു ബീഗം. "


ഞാൻ ചെറുന്നനെ ചിരിച്ചു. ഖദീജ ഒന്നുംമിണ്ടാതെ അകത്തേക്ക് കയറിപ്പോയി. കബീർ ഫ്ലാറ്റിനു അകത്തേക്ക് കയറി വാതിലടച്ചു ബോൾട്ടുകൾ ഒന്നൊന്നായി ഇട്ടു, താക്കോൽ പൂട്ടിയെടുത്തു ചുവരിലെ ഹാങ്കറിൽ തൂക്കിയ ശേഷം ബെഡ്റൂമിലേക്ക് നടന്നു. പോകുന്ന വഴിയിൽ തോളിനു മീതെ കൂടെ തലതിരിച്ചു ഡൈനിങ് ഹാളിൽ ടേബിളിനു മുകളിലായി കാസറോളുകൾ നിരത്തി വയ്ക്കുന്ന ഖദീജയെ ഞാൻ നോക്കി. അവൾ മുഖം ഉയർത്തിയതും ഞാൻ വേഗത്തിൽ ബെഡ്റൂമിലേക്ക് കയറി. ഖദീജ കബീർ റൂമിനകത്ത് മറയുന്നത് വരെ നോക്കി നിന്നു, ഒരേ നിൽപ്പ്. 


ഷവറിനു താഴെ നിഛലനായി നിന്നു കൊണ്ടു കബീർ ആലോചിക്കുകയായിരുന്നു... റബേക്കയോട് ഗോവർധൻ എന്തെങ്കിലും പറയാൻ ആഗ്രഹിച്ചിരുന്നോ? വർധന്റെ മരണം ആത്മഹത്യ തന്നെയായിരുന്നോ? ആ ക്രിസ്റ്റി മരിച്ചത് എങ്ങനെയാണ്? അതും ഇനി കൊലപാതകം വല്ലോം ആണോ? ഈ രണ്ടു പുരുഷന്മാർക്ക് നടുവിൽ ആ പെണ്ണ് സമാധാനത്തോടെയാണോ ഇത്രയും നാൾ ജീവിച്ചത്? അവളുടെ ആത്മാവ് ആർക്കൊപ്പമാകും ഈ നിമിഷം? ക്രിസ്റ്റിക്ക് ഒപ്പമോ അതോ ഗോവർധന്റെ അരികിലോ? 


"സ്വപ്നം കാണാൻ ബാത്‌റൂമിലേ ഷവറിനു അടിയിൽ മാത്രമേ സ്ഥലമുള്ളോ? "


ഖദീജയുടെ സ്വരം എന്നെ ചിന്തകളിൽ നിന്നുണർത്തി. ബാത്റൂമിന്റെ വാതിൽ ഞാൻ ചാരിയിട്ടേ ഉള്ളായിരുന്നു. എന്നും അങ്ങനെയാണ്. ചിലനേരത്തെ അവളുടെ സൗന്ദര്യപിണക്കം മാറാൻ ഒരുമിച്ചൊരു കുളി പതിവാണ്. ഷവർ ക്ലോസ് ചെയ്തു ജലത്തുള്ളികൾ ഒഴുകിയിറങ്ങുന്ന എന്റെ നെറ്റിയിലും കഴുത്തിലും ഖദീജ കൈപ്പടം വച്ചു നോക്കി. പിന്നീട് തോളിൽ കിടന്നിരുന്ന ടവൽ എടുത്തു എന്റെ തല തുവർത്തി തന്നു. ഞാൻ വിസ്മയത്തോടെ അവളുടെ പ്രവർത്തികൾക്ക് വിധേയനായി നിന്നു. ബാല്യത്തിലെ തന്നെ ഉമ്മയെ നഷ്ടപെട്ട എനിക്ക് ഇവൾ ചില സമയം ഒരമ്മയുടെ വാത്സല്യം കൂടി പകർന്നു നൽകുന്നു. 


"മനപൂർവ്വം അല്ല ഖദു ... ഞാനൊരിക്കൽ നിന്നെ അവിടേക്ക് കൂട്ടിക്കൊണ്ട് പോകാം, അപ്പോൾ നിനക്ക് മനസിലാകും എന്റെ പ്രശ്നം എന്തെന്ന്. "


അയാളുടെ ശബ്ദം അടഞ്ഞിരുന്നു, വളരെ പരുപരുത്തതും പരുക്കനുമായതുപോലെ. 


"സാരമില്ല... ഞാനവിടെ തനിച്ചാണെന്ന് മറക്കരുത്... കബീറിനോട് യാത്ര പോലും പറയാതെ പൊടുന്നനെ ഞാൻ പിരിഞ്ഞു പോയാലോ "


"ഖദീജ ...? 


കബീർ ഒച്ചയെടുത്തു. 


"മര്യാദയ്ക്ക് സംസാരിക്കണം, ഇല്ലെങ്കിൽ... "


"ഇല്ലെങ്കിൽ...? "


ഞാൻ മറുപടി പറയാതെ ബാത്‌റൂമിന് പുറത്തേക്ക് നടന്നു.


കഴിഞ്ഞ ആറുമാസമായി കബീർ ഇങ്ങനെയാണ്. എന്റെ ഒരു ചോദ്യങ്ങൾക്കും മറുപടിയില്ല. തന്നാലും വ്യക്തതയില്ലാതെ കുറച്ചു പദങ്ങൾ മാത്രം. റബേക്ക ആരാണ് നീ? എന്തിനാണ് എന്റെ ജീവിതത്തിൽ നീ ഒരു കരടായി മാറുന്നത്? കബീർ വിഷമിക്കുന്നത് എനിക്ക് സഹിക്കില്ല... ഖദീജ ദീർഘമായി ഒന്നു നിശ്വസിച്ചു. 


"ഖദൂ.... "


ബെഡ്റൂമിന് അകത്തു നിന്നു കബീറിന്റെ വിളികേട്ടു അവൾ മുഖമുയർത്തി. ധൃതിയിൽ ബാത്‌റൂമിന്റെ ലൈറ്റ് അണച്ചു പുറത്തേക്ക് ഇറങ്ങി. വാതിലിനു അരികിൽ കബീർ നിന്നിരുന്നു. അയാൾ അരികിൽ നിൽപ്പുണ്ടെന്ന് അറിയാമെന്നുള്ള ഭാവം പ്രകടിപ്പിക്കാതെ ഖദീജ കബീറിന്റെ തോളിൽ കിടന്ന നനഞ്ഞ ടവൽ കൈനീട്ടിയെടുത്തു കുടഞ്ഞു ചുവരോട് ചേർന്നു കിടന്നിരുന്ന സ്റ്റാൻഡിലേക്ക് നിവർത്തിയിട്ടു. 


"നിനക്ക് ഈ പൂക്കൾ ഒരുപാട് ഇഷ്ടമല്ലേ? മണമില്ലാത്ത വയലറ്റ് നിറമുള്ള വാടാമല്ലിപ്പൂക്കൾ."


ഖദീജ ഞെട്ടി തിരിഞ്ഞു. ഞാൻ അവൾക്ക് നേരെ എന്റെ വലതു കരം നീട്ടിപ്പിടിച്ചു. 


"കുറച്ചു നാൾ മുൻപ് വെറുതെ ഇരുന്നപ്പോൾ ഞാൻ സിലബസിൽ ഇല്ലാത്ത പാഠഭാഗങ്ങൾ ചിലതിൽ ചുമ്മാ കണ്ണോടിച്ചു നോക്കി, എന്നെ ഉത്തരം മുട്ടിച്ച കുറച്ചു ചോദ്യങ്ങളിൽ എന്റെ കണ്ണുകൾ ഉടക്കി. പിന്നീട് അവ എന്നെ ഓരോ നിമിഷവും വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു. ഞാൻ ആ ചോദ്യങ്ങളുടെ ഉത്തരം തേടിപ്പോയതാണ് ഖദു. പക്ഷേ പോയി മടങ്ങിവന്നത് ശാശ്വതമായ സ്നേഹത്തിന്റെ പ്രതീകമായ ഈ വാടാമല്ലിപൂക്കളെയും കൊണ്ടാണ്."


ഖദീജ വല്ലാതെ ആർദ്രയായി, ഞാൻ അവളെ നോക്കി സ്നേഹത്തോടെ ചിരിച്ചു. അടുത്തേക്ക് ചെന്നു അവളുടെ ചുമലുകളിൽ കൈവച്ചു. അവൾ ചെറുതായി വിറച്ചു. കബീർ ഖദീജയെ മാറോട് ചേർത്ത് കവിളിൽ മൃദുവായി ചുംബിച്ചു. അവൾ അയാളുടെ മാറിൽ ചേർന്നു നിന്നു പൊട്ടിക്കരഞ്ഞു. കബീറിന്റെ വലതു കരത്തിനുള്ളിൽ നിറഞ്ഞിരുന്ന വയലറ്റ് നിറമുള്ള വാടാമല്ലിപ്പൂക്കൾ താഴേക്ക് ഉതിർന്നു വീണു. നിലത്തു നിരന്നു കിടന്നിരുന്ന ആ പൂക്കളിലേക്ക് എന്റെ നോട്ടം പതിഞ്ഞു. ഖദീജയുടെ കൈകൾ എന്റെ വയറിനു മേൽ വികാരക്ഷോഭത്താൽ ഇറുകുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിനർത്ഥം പരിഭവം അലിഞ്ഞു ഇല്ലാതായി എന്ന്. "പെണ്ണ് ഒരാണിനും ജീവിതത്തിൽ ഒരിക്കലും മനസിലാക്കാൻ കഴിയാത്തൊരു അപൂർവ്വമായ പ്രതിഭാസമാണ്... റബേക്കയും... ഖദീജയും എന്റെ ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങളും വെല്ലുവിളികളും ഉയർത്തുന്ന രണ്ടു സ്ത്രീകൾ... " കബീറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു തത്തിക്കളിച്ചു. 


ഈ സമയം അങ്ങ് അകലെ ഏദൻ തോട്ടത്തിൽ ക്രിസ്റ്റഫറിന്റെ മണവാട്ടിയുടെ കല്ലറയുടെ അരികിൽ ഇരുന്നു ആരോ ഒരാൾ റബേക്കയുടെ ചിത്രത്തിലേക്ക് നോക്കി സാന്ദ്രമായി പറഞ്ഞു. 

"നീ ഏതെങ്കിലും ഒരു രാവിൽ ഉണർന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക് വരുന്നതും കാത്ത് എന്റെ ആത്മാവ് ഇവിടെ കാവൽ നിൽക്കുകയാണ് ബീ... നിന്നോടുള്ള എന്റെ ഈ അടങ്ങാത്ത പ്രണയം എനിക്ക് സമ്മാനിച്ചത് ഇരുട്ട് മാത്രമാണ്... ഈ നിമിഷം ഞാൻ ഈ ഇരുട്ടിനേയും സ്നേഹിക്കുന്നു...എന്തുകൊണ്ടെന്നാൽ ഈ ഇരുട്ടിന്റെ മറപറ്റിയല്ലേ എന്നും നീ ആ ആകാശത്തു മിന്നി തിളങ്ങുന്നത്. ഇരുട്ടില്ലെങ്കിൽ എനിക്ക് നിന്നെ കാണാൻ കഴിയില്ല ... എനിക്ക് ഒരു ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളു... ഒരേയൊരു പ്രണയവും..."


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance