Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ 4

ഇന്നേക്ക് ഏഴാം നാൾ 4

4 mins 194 4 mins 194

റബേക്കയുടെ കൊലപാതകം നടന്നു കഴിഞ്ഞുള്ള ഏഴാം ദിവസം. അതായത് 25/12/2019ലെ തണുത്ത ക്രിസ്മസ്സ് പുലരിയിൽ ഏദൻ തോട്ടത്തിലെ റബേക്കയുടെ കല്ലറയുടെ മുകളിലായി ആലത്തൂരേ ഗോവർധൻ മാരാർ ഉറങ്ങിക്കിടന്നിരുന്നു. ചോരയിൽ കുളിച്ചു, തണുത്തു മരവിച്ചു റബേക്കയുടെ കല്ലറയെ ഇറുകെ പുണർന്നു അയാൾ ഒരിക്കലും ഉണരാത്തൊരു ഗാഡനിദ്രയിലാഴ്ന്നിരുന്നു. 


ഗോവർധനെ കാണാനായി മൈസൂരിൽ നിന്നും ഏദൻ തോട്ടത്തിലെത്തിയ ആ അതിഥി വരാൻ കുറെ താമസിച്ചു പോയി. അലോഷിയുടെ സമീപത്തായി നിന്ന് കൊണ്ടു ജീവനില്ലാത്ത ഗോവർധന്റെ ശരീരം സ്ട്രെക്ച്ചറിൽ അബുലൻസിന് അരികിലേക്ക് എടുത്തു കൊണ്ടു പോകുന്നത് നോക്കിനിൽക്കെ കബീർ മുഹമ്മദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു. നിരാശയും തോൽവിയും വേദനയും കലർന്നൊരു ഭാവം. ഒരു കൊലപാതകവും ഒരാത്മഹത്യയും... കണ്ണുകൾ തുറിച്ചു കിടക്കുന്ന ഗോവർധന്റെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ തന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു അയാളെന്നു കബീർ ഉറപ്പിച്ചു. എവിടെ നിന്നു തുടങ്ങണം എന്നറിയാതെ കബീർ ഒരു നൊടി സ്തംഭിച്ചു നിന്നു. 


പ്രിയ പത്നിയുടെ അകാലമരണത്തിൽ മനം നൊന്ത് കേരള ഹൈക്കോടതിയിലേ പ്രമുഖനായ ക്രിമിനൽ ലോയർ ആത്മഹത്യ ചെയ്തുവെന്നു ആ നാടും നാട്ടാരും ഉറപ്പിച്ചു. മരണത്തിൽ അസ്വഭാവികതയൊന്നുമില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അടിവരയിട്ട് നൽകി... കബീർ മുഹമ്മദ്‌ എന്ന ക്ഷണിക്കപ്പെട്ട അതിഥി ഏദൻന്തോട്ടത്തിൽ എത്തുന്നതിനു മുൻപായി ലൈസൻസ് ഉള്ള തന്റെ തോക്ക് ഹൃദയത്തിലേക്ക് ചേർത്ത് തിരയുതിർത്തു ഗോവർധൻ തന്റെ ബീയുടെ അരികിലേക്ക് യാത്ര തിരിച്ചു. 


റബേക്കയുടെ കൊലപാതകവുമായി സംബന്ധിച്ച ചില കാര്യങ്ങൾ ചോദിച്ചറിയാനും ദൃക്‌സാക്ഷി മൊഴി രേഖപെടുത്താനുമായി ഗോവർധനെ കാണാൻ അനുവാദം ചോദിച്ചപ്പോൾ അയാൾക്ക് കുറച്ചു ദിവസങ്ങളായി സ്വബോധം തീരെയില്ല എന്നു സ്നേഹിതൻ ഡോക്ടർ അലോഷി വർഗീസ് എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതുപോലെ ഒരു രംഗത്തിനു സാക്ഷിയാകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആലത്തൂർ തറവാട്ട് വളപ്പിൽ ഗോവർധന്റെ ചിത കത്തിയെരിഞ്ഞമർന്നതും കബീർ മൈസൂരിലേക്ക് മടങ്ങി. മടക്കയാത്രയിൽ ഉടനീളം എന്റെ മനസ്സിനെ മദിച്ച ചോദ്യം ഒരു പുരുഷന് ഇത്രത്തോളം ത്യാഗം ചെയ്യാൻ കഴിയുമോ എന്നായിരുന്നു.


തനിക്ക് മാത്രം സ്വന്തമായ പെണ്ണിന്റെ മുടിനാരിഴയിൽ പോലും മറ്റൊരുത്തന്റെ നിഴൽ പതിയുന്നത് കാണാൻ ആഗ്രഹിക്കാത്ത, അനുവദിക്കാത്ത സ്വാർത്ഥരായ ചില പുരുഷന്മാരുടെ ഇടയിൽ തനിക്ക് മാത്രം അവകാശപ്പെട്ട അവളുടെ ഓർമ്മകൾ മറ്റൊരു പുരുഷന്റെ ശവകുടീരത്തിനു അരികിലായി ദാനം നൽകിയൊരു പുരുഷൻ. ഗോവർധൻ... Quite interesting... 


തന്റെ മടിയിൽ ഇരുന്ന കേസ് ഫയൽ തുറന്നു അകത്തു സൂക്ഷിച്ചു പിൻ ചെയ്തു വച്ചിരുന്ന റബേക്കയുടെ ഫോട്ടോഗ്രാഫ് കയ്യിലെടുത്തു കബീർ സൂക്ഷിച്ചു നോക്കി. ഒരൊറ്റ നോട്ടത്തിൽ ഏതൊരു പുരുഷനെയും ആകർഷിക്കുന്ന യാതൊരു മുഗ്ധസൗന്ദര്യവും ഇല്ലാത്ത എന്നാൽ സാമാന്യ സുന്ദരിയും കാഴ്ചയിൽ സാധുവുമായൊരു പെണ്ണ്. ഫോട്ടോയിൽ ഒരു ഇരുപത്തിയെട്ട് മുപ്പതു വയസ്സും തോന്നും. എന്നാലും ഈ പെണ്ണിന് നേരെ തിരയുതിർത്തവൻ ആരായിരിക്കും? 


കേസ് എവിടെ നിന്ന് ആരംഭിക്കണം എന്ന് മനസ്സിൽ ഉദിച്ച ചിന്തയ്ക്ക് ഉത്തരം തേടി ഇറങ്ങിയതാണ് ഞാൻ... ഏദൻ തോട്ടത്തിലേക്ക്... ഗോവർധന്റെ അരികിലേക്ക്. പക്ഷെ അയാളിന്ന് എനിക്ക് മുൻപിൽ മറ്റൊരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. റബേക്കയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട് കൊല്ലണം എന്ന ഉദ്ദേശത്തിൽ തന്നെയാണ് കൊലയാളി തോക്കിന്റെ കാഞ്ചി വലിച്ചതെന്നു. മൂന്നു ബുള്ളറ്റുകൾ റബേക്കയുടെ ഹൃദയത്തെ തുരന്നു കടന്നു പോയിരിക്കുന്നു. അതേപോലെ ഗോവർധൻ റബേക്ക കുടിയിരിക്കുന്ന തന്റെ ഹൃദയത്തിൽ സുഷിരങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചതും മൂന്നു ബുള്ളറ്റുകളാണ്. ആരായിരിക്കും ഒരു തെളിവും അവശേഷിപ്പിക്കാതെ റബേക്കയുടെ കൊലപാതകകൃത്യം നിർവഹിച്ച അതിബുദ്ധിമാനായ ആ കൊലയാളി? എന്ത് കൊണ്ട് അയാൾ അന്ന് ഗോവർധനെ ഉന്നം വച്ചില്ല? ഗോവർധൻ എന്തിനു ആത്മഹത്യ ചെയ്തു?അഞ്ച് വർഷങ്ങൾക്ക് മുൻപ് ഡോക്ടർ ക്രിസ്റ്റഫർ മാത്തൻ തര്യൻ കൊല്ലപ്പെട്ടത് എങ്ങനെയാണ്? രണ്ടു പുരുഷന്മാരും ഒരു പെണ്ണും. ഈ കേസ് എത്രയും പെട്ടെന്ന് യാതൊരു പ്രഹസനങ്ങളുമില്ലാതെ ക്ലോസ് ചെയ്തു കേസ് ഡയറി കേരളാപോലീസിനു കൈമാറണമെന്നാണ് ഡി ജിയുടെ ഓർഡർ. അദ്ദേഹത്തിന് മേൽ സെൻട്രൽ മിനിസ്ട്രിയിൽ നിന്ന് അത്രയ്ക്കും പ്രെഷർ ഉണ്ട്. അല്ലെങ്കിൽ തന്നെ ഈ കേസിനു ഇനി യാതൊരു ഭാവിയുമില്ല. ദൃക്‌സാക്ഷിയും ഇരയ്ക്ക് ഒപ്പം യാത്ര പറഞ്ഞു പോയിക്കഴിഞ്ഞു.


അന്ന് ആ വനത്തിൽ റബേക്കയ്ക്കും ഗോവർധനും ഒപ്പമുണ്ടായിരുന്ന എല്ലാ സഞ്ചാരികളെയും അവർ താമസിച്ചിരുന്ന ഹോംസ്റ്റേ ജീവനക്കാരെയും ഇതിനോടകം പോലീസ് ഒന്നിലധികം തവണ ചോദ്യം ചെയ്തു കഴിഞ്ഞിരുന്നു. സഞ്ചാരികളിൽ പലരും പല നാട്ടിൽ നിന്ന് കുടകിന്റെ ഭംഗി നുകരാനായി എത്തിയവരായിരുന്നു. ഗോവർധനും റബേക്കയും വളെരെയധികം സന്തോഷത്തോടെയാണ് ഒപ്പം സമയം ചെലവഴിച്ചിരുന്നത് എന്നാണ് സാക്ഷികളുടെ മൊഴി. കൃത്യം നടന്ന സമയം മഴ പെയ്യുന്നുണ്ടായിരുന്നു. റബേക്കയുടെ അടുത്തായി നിന്നത് ഗോവർധനും. കൊലപാതകിയെ അയാൾ അല്ലാതെ മറ്റാരും കണ്ടിട്ടില്ല. ഗോവർധനെ സംശയിക്കാൻ പാകത്തിന് യാതൊരു തെളിവും ലഭിച്ചിരുന്നില്ല. അയാൾ തനിക്കു വന്ന ഒരു കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു തീർന്ന ശേഷം അനിയത്തിക്ക് മെസ്സേജ് ചെയ്തു കൊണ്ടു നിന്ന സമയത്താണ് റബേക്കയ്ക്ക് വെടിയേൽക്കുന്നത്. ആ ഫോൺ നമ്പർ സൈബർ സെൽ വഴി ട്രൈസ് ചെയ്തിരുന്നു... ആ മൊബൈൽ കണക്ഷൻ റബേക്കയുടെ പേരിലായിരുന്നു... കൃത്യം നടന്നതിനു മൂന്നു മിനിറ്റ് മുൻപ് ആ ഫോൺ സ്വിച്ചഡ് ഓഫ്‌ ആയി. എന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം തേടിയാണ് ഗോവർദ്ധന്റെ അരികിലേക്ക് വന്നത്... പക്ഷേ ഇന്നയാളും.... എനിക്ക് മുന്നിൽ ചോദ്യമായി മാറിക്കഴിഞ്ഞു. 


കേരള ഹൈക്കോടതി ബാർ അസോസിയേഷനിലും തൃശൂർ നഗരത്തിലും വർധനെ പറ്റി അന്വേഷണം നടത്തിയപ്പോൾ ആളൊരു മുൻകോപിയാണ് എന്ന ഇമേജ് മാത്രമാണ് ലഭിച്ചത്. ഞാൻ അയാളെ പറ്റി അന്വേഷിച്ചു ചെന്നവരോട് റബേക്കയും ഗോവർദ്ധനും തമ്മിൽ വേർപിരിഞ്ഞ് ആണ് താമസം എന്ന് പറഞ്ഞപ്പോൾ പലരും അത്ഭുതകൂറുകയാണ് ഉണ്ടായത്. കാരണം അവർ എന്നും പൊതുസ്ഥലങ്ങളിൽ ഒന്നിച്ചു തന്നെയായിരുന്നു പ്രത്യക്ഷപെട്ടിരുന്നത്... ഇരുവരുംകുറച്ചു നാളുകളായി അകന്നു താമസിക്കുന്നു എന്നല്ലാതെ തനിക്കും കാര്യങ്ങൾ ഒന്നും വ്യക്തമായി അറിയില്ലെന്ന് ഗോവർധന്റെയും റബേക്കയുടെയും അടുത്ത സുഹൃത്തായ അലോഷിയും പറഞ്ഞൊഴിഞ്ഞു.  


പക്ഷേ ഡോക്ടർ ക്രിസ്റ്റഫർ മാത്തൻ തര്യനെ പറ്റിയും റബേക്കയെ പറ്റിയും ഒരായിരം കഥകൾ ഞാൻ കേട്ടു.. ക്രിസ്റ്റഫറിന്റെ മുൻകോപത്തിന് മുൻപിൽ ഗോവർദ്ധൻ ഒന്നുമല്ല. റബേക്കയ്ക്ക് മാത്രമേ ക്രിസ്റ്റഫറിനെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുള്ളു എന്നാണ് തെരേസ മെമ്മോറിയൽ ഹോസ്പിറ്റൽ സ്റ്റാഫുകൾ മൊഴി നൽകിയത്. ക്രിസ്റ്റഫറിന്റെ മരണം പോലും എങ്ങനെ നടന്നുവെന്നു ആർക്കുമൊരു വ്യക്തമായ ധാരണ ഇല്ലായിരുന്നു ... ഒരിക്കൽ തെളിവുകൾ ഒന്നുമില്ലാതെ കേരളാപോലീസ് പൂട്ടികെട്ടിയൊരു നിധിപേടകമായിരുന്നു ഡോക്ടർ ക്രിസ്റ്റഫർ മാത്തൻ തര്യന്റെ അപകടമരണം എന്നാണ് ആ കേസ് അന്വേഷണം നടത്തിയ തൃശൂർ ക്രൈം ബ്രാഞ്ച് എസ്. പി.അനിരുധ് എന്നോട് പറഞ്ഞത്. അറിഞ്ഞ കാര്യങ്ങൾ എല്ലാം ഡി ജി യേ ഫോണിൽ വിളിച്ചറിയിച്ചപ്പോൾ വീണ്ടും ആ വയ്യാവേലി നമ്മളായി ചികയേണ്ട മടങ്ങി വരൂ എന്ന് ഡി ജി എന്നോട് വ്യക്തമായി പറഞ്ഞിരുന്നു. ചിലപ്പോൾ എന്റെ സ്വഭാവം നന്നായി അദ്ദേഹത്തിന് അറിയാവുന്നത് കൊണ്ടായിരിക്കാം. കബീർ ദീർഘമായി ഒന്നു നിശ്വസിച്ചു. സീറ്റിലേക്ക് ചാരിയിരുന്നയാൾ കണ്ണുകൾ അടച്ചു. സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞതും കബീർ സഞ്ചരിച്ചിരുന്ന കാർ കേരളബോർഡർ കടന്നിരുന്നു. 


നാളെ കേരള പൊലീസിന് റബേക്ക മർഡർ കേസിന്റെ ഫയൽ ക്ലോസ് ചെയ്തു കൈമാറുമ്പോൾ ഒരു പക്ഷേ മിസ്സിംഗ്‌ ലിങ്കായി അവർ ചൂണ്ടിക്കാണിക്കാൻ പോകുന്ന ഏക പോയിന്റ് ദൃക്‌സാക്ഷിയുടെ മൊഴിയാണ്. അഡ്വക്കേറ്റ് ഗോവർധൻ മാരാരുടെ മൊഴി... ആ മൊഴി തേടി വന്നപ്പോൾ അയാൾ ഒരു വാക്ക് പോലും എന്നോട് മിണ്ടാതെ സന്തോഷമോ സങ്കടമോ നിരാശയോ ഇല്ലാത്ത തെളിഞ്ഞ മുഖം എനിക്ക് മുന്നിൽ പ്രകടമാക്കി മറഞ്ഞു പോയി. കബീർ കണ്ണുകൾ തുറന്നു. മുഖത്തിന്‌ നേരെ റബേക്കയുടെ ഫോട്ടോഗ്രാഫ് നിവർത്തി പിടിച്ചു. 


 'ക്രിസ്റ്റഫർ, ഗോവർധൻ, ഇവരുടെ ഇടയിലേക്ക് നീ എങ്ങനെയാണ് റബേക്ക കടന്നു വന്നത്? എന്താണ് നിങ്ങളുടെ മൂവരുടെയും കഥ? അറിയാൻ എനിക്കു അതിയായ ആഗ്രഹമുണ്ട് ."


ചിരിക്കുന്ന റബേക്കയുടെ ചിത്രത്തിലേക്ക് നോക്കിക്കൊണ്ടു കബീർ മുഹമ്മദ്‌ ആത്മഗതമെന്നോണം പിറുപിറുത്തു...


ഈ സമയം ഏദൻ തോട്ടത്തിൽ ക്രിസ്റ്റഫറിന്റെയും റബേക്കയുടെ കല്ലറകളുടെ മീതെക്ക് മഴത്തുള്ളികൾ സാവധാനം പെയ്തിറങ്ങുകയായിരുന്നു. ഒരിക്കൽ ഏകാന്തതയുടെ തുരുത്തിൽ ഒറ്റപെട്ടു പോയ റബേക്കയെ തന്റെ ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറ്റിയ നേരം ഗോവർദ്ധൻ ഒരിക്കലും അറിഞ്ഞിരുന്നില്ല റബേക്കയുടെ മിഴികളിൽ നിന്നും കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ തുടയ്ക്കാൻ എന്നും മടി കാണിച്ചിരുന്ന ക്രിസ്റ്റി ആ മിഴികൾ നനയാൻ കാരണമായവരെ ഈ ഭൂമിയിൽ നിന്നെ തുടച്ചു മാറ്റിയിരുന്നുവെന്നു. അവളെ വേദനിപ്പിക്കാനും സ്നേഹിക്കാനും എന്നും എനിക്ക് മാത്രമാണ് വർദ്ധൻ അവകാശമുള്ളൂ എന്നു ഒരായിരം തവണ ക്രിസ്റ്റഫർ പറഞ്ഞിരുന്നതിന്റ പൊരുൾ ഒരിക്കലും ഗോവർദ്ധൻ തിരിച്ചറിഞ്ഞിരുന്നില്ല...


" എന്നെ കാണാതെ നിന്റെ മിഴികൾ എന്നും എന്നെ കണ്ടു ...


 എന്നും നിന്റെ അരികില്‍ വരാതെ ഞാൻ അകന്നു നിന്നു...എന്നിട്ടും നീ എന്റെ തൊട്ട് അരികിൽ തന്നെയുണ്ടായിരുന്നു ബീ...


എന്നെ തൊടാൻ അനുവാദം ഞാൻ നിനക്ക് തന്നിട്ടില്ല ... എന്നിട്ടും നീ എന്നെ തൊടാതെ എന്റെ കൈത്തലം കവർന്നെടുത്തു ...


എന്നെ സ്നേഹിക്കാനായി ഞാൻ ഒരിക്കലും നിനക്ക് സമ്മതം നൽകിയിരുന്നില്ല ...എന്നിട്ടും നീ എന്നെ എന്നും അഗാഥമായി സ്നേഹിക്കുന്നത് എന്തിനാണ് ബീ...


കബീർ കണ്ണുകൾ വലിച്ചു തുറന്നു ഞെട്ടിഎഴുന്നേറ്റു...


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance