Fahim Tk

Drama Romance

4.0  

Fahim Tk

Drama Romance

എനിക്കു ഒരു കാര്യം പറയാനുണ്ട് ...

എനിക്കു ഒരു കാര്യം പറയാനുണ്ട് ...

3 mins
318


നിഷാൻ ഇൻഫോ പാർക്കിൽ ജോലി ചെയ്തിരുന്ന ഒരു ഐ.ടി പ്രൊഫെഷനലായിരുന്നു. അവൻ അവന്റെ ക്യൂബികളിലോട്ടു നീങ്ങുമ്പോൾ അവന്റെ സഹപ്രവർത്തകയായ റിയ അവനെ തടഞ്ഞു കൊണ്ട് (ദീന ഭാവത്തോടെ )ചോദിച്ചു: 

"നീ മനഃപൂർവം എന്തിനാ എന്നെ ഒഴിവാക്കുന്നത്. നമ്മൾ നല്ല സുഹൃത്തുകളല്ലേ? ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്തതിനു ഇങ്ങനെ ശിക്ഷിക്കണോ? ഇഷ്ടമല്ലെങ്കിൽ അത് തുറഞ്ഞു പറഞ്ഞൂടെ?"


അവളുടെ കണ്ണുകളിൽ നിന്ന് വെള്ളം വരുന്നത് കണ്ടപ്പോൾ അവനു സഹിച്ചില്ല. രണ്ടാമതൊന്നും ആലോചിക്കാതെ അവന്റെ മനസ്സിൽ ഉള്ളത് പുറത്തു വന്നു: 

"റിയ, എനിക്ക് നിന്നെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്!" 

ഇത് കേട്ടപ്പോൾ കണ്ണുനീരിൽ കുതിർന്ന ആ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. 

നിഷാൻ:"പക്ഷെ എന്നെ സ്നേഹിക്കുന്നതിനു മുമ്പ് എനിക്ക് നിന്നോട് ഒരു കാര്യം പറയണം." 

എന്നിട്ടവർ ഓഫീസ് ക്യാന്റീനിലേയ്ക്ക് പോയി.അവിടെ വെച്ച് അവൻ അവളോട് തന്നെ പറ്റിയുള്ള ചില കാര്യങ്ങൾ പറയാൻ തുടങ്ങി.


 2 വർഷങ്ങൾക്കു മുമ്പ്


സിംഗിൾ ആയിരിക്കാൻ നിഷാന് താല്പര്യമില്ലായിരുന്നു. അവൻ കുറെ പേരെ പ്രൊപ്പോസ് ചെയ്തു പക്ഷെ ആരും അത് സ്വീകരിച്ചില്ല. കടുത്ത നിരാശ അവനെ വിഷാദത്തിലേയ്ക്ക് തള്ളി വിട്ടു. അവൻ സുഹൃത്തുക്കളോട് തൻ്റെ ഈ അവസ്ഥയെ കുറിച്ച് പറഞ്ഞു വിലപിക്കുമായിരുന്നു. ഈ വിലാപലൊക്കെ കേടു മടുത്തു കുറെ സുഹൃത്തുക്കൾ അവന്റെ ഫോൺ ഒന്നും എടുക്കാതെയായി. പക്ഷെ അവന്റെ വിളികൾ നിരസിക്കാത്ത ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ബഷീറായിരുന്നു ആ സുഹൃത്തിന്റെ പേര്. 


ഒരിക്കൽ അവർ ചാറ്റ് ചെയ്യുകയായിരുന്നു.


നിഷാൻ :'എന്റെ അറിവിലുള്ള മിക്ക പെൺസുഹൃത്തുക്കളെയും ഞാൻ പ്രൊപ്പോസ് ചെയ്തു. ഇനിയുള്ളത് വിവാഹം കഴിഞിട്ടുള്ള കുട്ടികളാ. അവരെ ഡേറ്റിനു വിളിച്ചാലോ?'

ബഷീർ :' നിനക്ക് ഭ്രാന്തനോടാ ? അടി ഇരന്നു വാങ്ങണോ നിനക്ക് ?!'

നിഷാൻ:'ഞാൻ വെറുതെ പറഞ്ഞതാ. നീ സീരിയസായി എടുക്കല്ലേ.'


ബഷീർ: 'അങ്ങനെയാണെങ്കിൽ നിനക്ക് നല്ലതു... ഡാ ഞാൻ കിടക്കാറായി. നിനക്കെന്തെങ്കിലും പറയാനുണ്ടോ?''

നിഷാൻ:' ഇല്ല. '

ബഷീർ:'എന്നാ ശെരി, ഗുഡ് നൈറ്റ് .'

നിഷാൻ:'ഗുഡ് നൈറ്റ്.'


അവർ തമ്മിലുള ചാറ്റിംഗ് അവസാനിച്ചപ്പോൾ അവൻ അവന്റെ കൂടെ കൂടെ പഠിച്ചിരുന്ന ഫാസില ഓൺലൈനിൽ ആണെന്ന് കണ്ടു. ഇവളായിരുന്നു നിഷാൻ ഉദ്ദേശ്ശിച്ച വിവാഹം കഴിഞ്ഞ പെൺകുട്ടി . നിഷാൻ അവൾക്കൊരു hi അയച്ചു.


നിഷാൻ: 'hi, ഫാസില .'

ഫാസില : 'ഹലോ, ഉറങ്ങിയില്ലേ?'

നിഷാൻ: 'ഇല്ല. ഉറങ്ങാൻ കുറെയാവും. നീയോ?'

ഫാസില:' ഞാനും.'


നിഷാൻ: 'പിന്നെ എന്തൊക്കെയുണ്ട് വിശേഷം?'

ഫാസില:' സുഖം. അവിടെയോ?'

നിഷാൻ:'ഇവിടെയും സുഖം. ഭർത്താവ് വിദേശത്തേയ്ക്ക് പോയോ?'

ഫാസില: 'ഒരു മാസം മുമ്പ് പോയി.'

നിഷാൻ രണ്ടാമതൊന്നും ആലോചിക്കാതെ ചോദിച്ചു: 'എന്നാൽ നമുക്ക് ഒരു ഡേറ്റിനു പോയാലോ ?'


അവൻ വിചാരിച്ചു ഇത്രയും വേഗത്തിൽ ചോദിച്ചത് അരോചകമായി എന്ന് തോന്നിയത് കൊണ്ട് അയച്ച മെസ്സേജ് പെട്ടന്നു നീക്കം ചെയ്തു . പക്ഷെ ഫാസില ആ സന്ദേശം കണ്ടു കഴിഞ്ഞിരുന്നു! നിഷാന് അപ്പോൾ വലിയ ജാള്യത തോന്നി. അവൾ തന്നെ ബ്ലോക്ക് ചെയ്യുമെന്ന് അവനു തോന്നി. അവൾ എന്തോ അവനു വേണ്ടി ടൈപ്പ് ചെയ്യുന്നത് അവൻ കണ്ടു. ടൈപ്പ് ചെയ്യുന്ന നിമിഷങ്ങളൊക്കെ അവൻ അവന്റെ ഹൃദയമിടിപ്പ് കൊണ്ട് എണ്ണമായിരുന്നു... അവനെ ഞെട്ടിച്ചു കൊണ്ടു ആ മേസേജ് വന്നു.


ഫാസില:'ഓക്കേ, നാളെ മീറ്റ് ചെയ്യാം.'

അവനു അത് കണ്ടപ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല!

ഫാസില: 'എന്നാ ശെരി, നാളെ കാണാം. ഗുഡ് നൈറ്റ്.'

നിഷാൻ: 'ഗുഡ് നൈറ്റ്.'


ആ രാത്രി നിഷാന് നല്ലവണ്ണം ഉറക്കം വന്നില്ല. അവൻ പല കിനാവുകളും കണ്ടു. രാവിലെ 6 മണിക്ക് എഴുനേറ്റു. കുളിച്ചു കുട്ടപ്പനായി. ആരും കാണാത്ത ഒരു മുറിയിൽ പോയി ഫാസിലയോടു ഫോൺ ചെയ്തു.


നിഷാൻ:'എവിടെയാ നമ്മൾ മീറ്റ് ചെയ്യണ്ടതു?'

ഫാസില:' ഫോക്കസ് മാള്. 9:30 ക്ക് അവിടെ വന്നാൽ മതി മതി.'


ഫോക്കസ് മാളിൽ വന്നപ്പോൾ അവന്റെ കണ്ണുകൾ ഫാസിലയെ തേടുകയായിരുന്നു. ആൾകൂട്ടത്തിൽ കുതറിനടക്കുന്ന സ്ഥലത്തു ഒരു ഹൂറി തന്റെ നേരെ കണ്ണും നട്ടിരിക്കുന്നത് അവൻ കാണുകയാണ്. തുവെള്ളഴകുള്ള മൃദുലമായ വദനം. ചുവന്നു തുടുത്ത ചുണ്ടുകൾ. മെലിഞ്ഞ ഒത്ത ശരീരം. ആ സൗന്ദര്യം അവനെ വല്ലാതെ ആകർഷിച്ചു.


ആ ഹൂറിയുടെ അടുത്ത് പോയി അറിയാതെ അവന്റെ നാവുകൾ ഉരുവിട്ടു;" ഫാസില, നീ എത്ര സുന്ദരിയാ!"


അപ്പോൾ അവളുടെ മുഖത്തു ഒരു കള്ളചിരി തെളിഞ്ഞു വന്നു. അവർ രണ്ടു പേരും പ്രേമിക്കുന്ന രണ്ടു ഇണ കുരുവികളെ പോലെ സല്ലപിച്ചു. സരോവരം ബയോ പാർക്കിൽ അവർ ഒരിടത്തിരുന്നു കണ്ണും കണ്ണും നോക്കിയിരിക്കുകയായിരുന്നു. പിന്നീട് അവരുടെ ചുണ്ടുകൾ തമ്മിൽ അലിഞ്ഞു ചേർന്നു! വിലക്കപ്പെട്ട ആ മധുരം അവർ മനസാക്ഷി മാറ്റി വെച്ച് നുകർന്നു. ഫാസിലക്കു വീട്ടിൽ പോവാൻ സമയപ്പോൾ അവൻ അവളെ ബസ്റ്റോപ്പിലാക്കി. അവസാനമായി അവൾ അവനോടു പറഞ്ഞു : "ആരുമറിയാതെ നമുക്ക് ഇത് ആസ്വദിക്കാം!" 


 വീട്ടിലേയ്ക്കുള്ള യാത്രയിൽ ആ വാക്കുകൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ മുഴുവൻ.


താനിത് ചെയ്യുന്നത് ശെരിയാണോ എന്ന ചോദ്യം അവനെ അലട്ടി തുടങ്ങി. അന്ന് രാത്രി അവൻ ഉറങ്ങാൻ കിടന്നപ്പോൾ ഒരു അപരിചിതൻ വന്നു മുന്നറിയിപ്പ് നൽകി: " എന്തു വേണമെങ്കിലും ചെയ്തോ നീ. അത് ആര് എതിർത്താലും സാരമില്ല പക്ഷെ നിന്റെ മനസാക്ഷി ഒപ്പമുണ്ടോ എന്ന് നീ ചോദിക്കണം." അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. 


അയാളുടെ രൂപം ഓർമയിൽ നിന്ന് മാഞ്ഞു പോയെങ്കിലും അയാൾ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ കല്ലിൽ കൊത്തി വെച്ച പോലെയുണ്ടായിരുന്നു. വേറെ ഒന്നും ആലോചിക്കാതെ ഫാസിലയ്ക്ക് അവൻ ഒരു മെസ്സേജ് അയച്ചു: 'നമ്മൾ ഇന്ന് കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. എല്ലാം മറന്നു കളയണം.' എന്നിട്ടവൻ അവളെ ബ്ലോക്ക് ആക്കി .


വർത്തമാനത്തിൽ


ഇത്രയെല്ലാം പറഞ്ഞതിന് ശേഷം നിഷാൻ റിയയോട് ചോദിച്ചു: " ഇനിയും നീ എന്നെ പണ്ടത്തെ മാതിരി സ്നേഹിക്കുന്നുണ്ടോ?" അവൾ അവന്റെ കണ്ണുകളിലേയ്ക്ക് ദേഷ്യത്തോടെ നോക്കി പറഞ്ഞു:"ഇല്ല ...! പണ്ടത്തേക്കാൾ ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നു കാരണം നിന്റെ മനസിനെ ഞാൻ അറിഞ്ഞു. അത് എന്നെ വഞ്ചിക്കുകയില്ല നിഷാൻ." അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു .


Rate this content
Log in

Similar malayalam story from Drama