Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

#SM Boss

SEE WINNERS

Share with friends

എസ്എം ബോസിന്റെ വീട്ടിലേക്ക് നിങ്ങൾക്കേവർക്കും സ്വാഗതം

സ്റ്റോറിമിറർ പുതിയതായി അവതരിപ്പിക്കുന്ന വളരെ സവിശേഷമായ സാഹിത്യ രചനാ മത്സരമാണ് എസ്എം ബോസ് (SM Boss)

ആശയം

എസ്എം ബോസ് വീടിന്റെ ഭാഗമാകാൻ, നിങ്ങൾ കുറഞ്ഞത് ഒരു രചനയെങ്കിലും സമർപ്പിക്കേണ്ടതുണ്ട്. ആനുകാലികമായി നിങ്ങൾക്ക് ഞങ്ങൾ ടാസ്‌ക്കുകൾ നൽകും. നിങ്ങൾ ഓരോ ടാസ്‌ക്കും പൂർത്തിയാക്കേണ്ടതുണ്ട്, അല്ലെങ്കിൽ വിജയികളുടെ വിഭാഗത്തിൽ നിന്ന് നിങ്ങളെ അയോഗ്യരാക്കും.

ടാസ്‌ക്കുകൾ ചുവടെ ചേർക്കുന്നു -

ടാസ്ക് 1:

കഥ വിഭാഗത്തിന് -

ഒരു റിയാലിറ്റി ഷോയിൽ വിജയിക്കുന്നതിനായി കഥാപാത്രങ്ങൾ പരസ്പരം ഡേറ്റ് ചെയ്യുന്നതായി അഭിനയിക്കുന്ന ഒരു പ്രണയകഥ എഴുതുക.

കവിത വിഭാഗത്തിന് -

90 - 150 വാക്കുകളിൽ വാർദ്ധക്യകാല പ്രണയത്തെ അടിസ്ഥാനമാക്കി കവിത എഴുതുക.

ടാസ്ക് 2:

കഥ വിഭാഗത്തിന് -

ഒരു അന്യഗ്രഹ ജീവി ഭൂമി സന്ദർശിക്കുന്നതിനെക്കുറിച്ചു ഒരു ബഹിരാകാശ സാഹസിക കഥ എഴുതുക.

കവിത വിഭാഗത്തിന് -

ഒരു സോണെറ്റ് എഴുതുക.

എന്താണ് സോണെറ്റ്?

പരമ്പരാഗതമായി സോണെറ്റുകൾക്കു 14 വരികളുണ്ട്, അവ പലപ്പോഴും പ്രണയത്തെക്കുറിച്ചാണ് - നഷ്ട പ്രണയം, വിവാഹിതരുടെ പ്രണയം, വിസ്‌മരിക്കപ്പെട്ട പ്രണയം, പ്രണയിക്കാനുള്ള ആഗ്രഹം മുതലായവ.

ടാസ്ക് 3:

കഥ വിഭാഗത്തിന് -

കൃത്യം ഒരു വർഷം കൊണ്ട് സംഭവിക്കുന്നതും, ഒരൊറ്റ മുറിയിൽ അരങ്ങേറുന്നതുമായ ഒരു കഥ എഴുതുക.

കവിത വിഭാഗത്തിന് -

ഒരു എലിജി(Elegy) എഴുതുക.

എന്താണ് ഒരു എലിജി(Elegy)?

ഉത്തരം: എലിജികൾ വിലാപകാവ്യങ്ങളാണ്: ഇതൊരു പ്രത്യേക വ്യക്തിയെകുറിച്ചോ, ഒരു കൂട്ടം ആളുകളെക്കുറിച്ചോ, ഒരു സമൂഹത്തിന്റെ പൊതുവായ നഷ്ടബോധത്തെക്കുറിച്ചോ ആകാം. ഇത്തരം കവിതകൾ പലപ്പോഴും വിലാപം/വേദന എന്ന അവസ്ഥയിൽ നിന്ന് നമുക്കോ മറ്റുള്ളവർക്കോ ഉള്ളൊരു ആശ്വാസമോ/ആശ്വസിപ്പിക്കലോ ആയി പരിണമിക്കാറുണ്ട്. 

ടാസ്ക് 4:

കഥ വിഭാഗത്തിന് -

താൻ തെറ്റായ വ്യക്തിയെയാണ് സംശയിച്ചതെന്നു ഒരു ഡിറ്റക്റ്റീവ് അവസാന നിമിഷം മനസിലാക്കുന്ന ഒരു മിസ്റ്ററി കഥയെഴുതുക.

കവിത വിഭാഗത്തിന് -

ഒരു ബല്ലാഡ്(Ballad) എഴുതുക.

എന്താണ് ബല്ലാഡ്(Ballad)?

ഉത്തരം: നിങ്ങൾ ഒരു കവിതയിൽ, ഒരു കഥ വായിക്കാനോ ഒരു കഥ പറയാനോ ശ്രമിക്കുമ്പോൾ അതിനെ ബല്ലാഡ് എന്ന് വിളിക്കുന്നു.

അടുത്ത ടാസ്ക് 2021 ഏപ്രിൽ 24 ന് പ്രഖ്യാപിക്കും

നിയമങ്ങൾ:

  • മത്സരാർത്ഥികൾ നൽകിയിരിക്കുന്ന ടാസ്ക്കിനെ അടിസ്ഥാനമാക്കിയുള്ള രചനകൾ സമർപ്പിക്കേണ്ടതുണ്ട്
  • എഡിറ്റോറിയൽ സ്കോറുകളുടെയും പൂർത്തിയാക്കിയ ടാസ്ക്കുകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
  • മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  • നിങ്ങളുടെ രചനകളിൽ #SMBoss എന്ന ടാഗ് ഉപയോഗിക്കുക

വിഭാഗങ്ങൾ:

കഥ

കവിത

ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, ഒഡിയ, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം.

സമ്മാനങ്ങൾ:

  • എല്ലാ ടാസ്ക്കുകളും പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും 150 രൂപ വിലമതിക്കുന്ന എസ്എം വൗച്ചറുകൾ നൽകും.
  • വിജയികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ ലഭിക്കും.
  • ഓരോ ഭാഷയിലെയും വിഭാഗത്തിലെയും മികച്ച 50 രചനകൾ ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിക്കും.

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 2021 ഏപ്രിൽ 02 മുതൽ 2021 മെയ് 01 വരെ

ഫലപ്രഖ്യാപനം: 31 മെയ് 2021

ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287